Ticker

6/recent/ticker-posts

Header Ads Widget

കൈറ്റ് വിക്ടേഴ്സ് ചാനലിൽ പ്ലസ് വൺ കുട്ടികൾക്ക് ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍.

കൈറ്റ് വിക്ടേഴ്സ് ചാനലിൽ പൊതുപരീക്ഷ എഴുതുന്ന പ്ലസ്‍വണ്‍ കുട്ടികള്‍ക്ക് തത്സമയ സംശയ നിവാരണത്തിന് നാളെ മുതൽ ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ നടക്കും. നാളെ മുതൽ തുടർച്ചയായ മൂന്ന് ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ ഓരോ വിഷയത്തിനും ഒന്നര മുതല്‍ രണ്ട് മണിക്കൂര്‍ വരെയുള്ള ക്ലാസുകളാണ് ഉള്ളത്. നാളെ രാവിലെ 10.00 മണിക്ക് ഫിസിക്സ്, 12.00 ന് അക്കൗണ്ടന്‍സി, 2.00 ന് ഹിസ്റ്ററി, 4.00 ന് ഇംഗ്ലീഷ് എന്നീ തത്സമയ ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. പരിപാടി നടക്കുമ്പോൾ 18004259877 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സംശയങ്ങൾ ചോദിക്കാം.

കൈറ്റ് വിക്ടേഴ്സില്‍ ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‍വണ്‍ കുട്ടികള്‍ക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നല്‍കുന്ന ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ ഇന്ന് (ജൂണ്‍ 9) മുതല്‍ ആരംഭിക്കുന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ ഓരോ വിഷയത്തിനും ഒന്നര മുതല്‍ രണ്ട് മണിക്കൂര്‍ വരെയുള്ള ക്ലാസുകളാണ് ഉള്ളത്

വ്യാഴം രാവിലെ 10.00 മണിക്ക് ഫിസിക്സ്, 12.00 ന് അക്കൗണ്ടന്‍സി, 2.00 ന് ഹിസ്റ്ററി, 4.00 ന് ഇംഗ്ലീഷ് എന്നീ തത്സമയ ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. വെള്ളിയാഴ്ച ഇതേ ക്രമത്തില്‍ കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ക്ലാസുകളുണ്ടാകും. ശനിയാഴ്ച 10.00 മുതല്‍ ബോട്ടണിയും, സുവോളജിയും 12.00 ന് ഗണിതവും, 2.00-ന് ഇക്കണോമിക്സും, 4.00 ന് കമ്പ്യൂട്ടര്‍ സയന്‍സ് & ആപ്ലിക്കേഷനും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. പ്ലസ്‍വണ്‍ പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തില്‍ എണ്‍പതിലധികം റിവിഷന്‍ ക്ലാസുകളും 21 വിഷയങ്ങളുടെ ഓ‍ഡിയോ ബുക്കുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ (firstbell.kite.kerala.gov.in) ലഭ്യമാണ്. ലൈവ്‍ ഫോണ്‍-ഇന്‍ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍: 18004259877.

Post a Comment

0 Comments