ഇന്ന് ജൂൺ അഞ്ച്, ‘ലോക പരിസ്ഥിതി ദിനം’. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും, കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് നമ്മൾ പരിസ്ഥിതി ദിനം ആചരിക്കുന്നത്. ആരോഗ്യകരമായ ആവാസ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകർച്ച തടയാനും കഴിയൂ.
ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി. നമ്മൾ കഴിക്കുന്ന ഭക്ഷണം മുതൽ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത്. ഇതെല്ലാം മനസ്സിൽവച്ചാണ് എല്ലാ വർഷവും ജൂൺ 5ന് ലോകം ലോകപരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത്.
സംസ്ഥാനത്ത് നാടാകെ നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമാകും. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ പാലപ്പുഴ അയ്യപ്പൻകാവിലെ 136 ഏക്കർ പ്രദേശത്ത് വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എല്ലാ ജില്ലകളിലുമായി നൂറോളം പച്ചത്തുരുത്തുകൾക്ക് ഇന്നു തുടക്കമാവും. 574 ഏക്കറിലായി നിലവിലുള്ള 1850ലധികം പച്ചത്തുരുത്തുകൾക്ക് പുറമേയാണിത്.
ലോക പരിസ്ഥിതി ദിനത്തിന്റെ ചരിത്രം:
1972ൽ യുഎൻ ജനറൽ അസംബ്ലിയാണ് സ്റ്റോക്ക്ഹോം സമ്മേളനത്തിന്റെ ആദ്യദിവസം ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. രണ്ടു വർഷത്തിനു ശേഷം, 1974ൽ ആദ്യത്തെ ലോക പരിസ്ഥിതി ദിനം ‘ഒരു ഭൂമി മാത്രം’ എന്ന വിഷയത്തിൽ ആചരിച്ചു. 1987ൽ ഈ ദിവസത്തെ ആഘോഷങ്ങൾക്കായി ഓരോ വർഷവും ആതിഥേയ രാജ്യം നിശ്ചയിക്കുന്നതിന് യുഎൻ പുതിയ ആശയം കൊണ്ടുവന്നു.
ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. പരിസ്ഥിതി നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ഇക്കാലത്ത് ഓരോ പരിസ്ഥിതി ദിനവും ഓരോർമപ്പെടുത്തലാണ്. നമുക്ക് പാർക്കാൻ മറ്റൊരിടമില്ല എന്ന ഓർമ്മപ്പെടുത്തൽ.
മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യനാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് നമ്മുടെ പരിസ്ഥിതിക്കു മുന്നിലുണ്ട്. കാലം തെറ്റിവരുന്ന മഴകളും മഞ്ഞും പ്രളയങ്ങളും ഇന്ന് നമ്മുടെ ജീവിതം ഏറെ ദുഷ്കരമാക്കുന്നു. ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി UNEP എക്സിക്യൂട്ടിവ് ഡയറക്റ്റർ ഇംഗർ ആൻഡേഴ്സൺ ഊന്നിപ്പറഞ്ഞത്.
പ്രകൃതിയോട് ഇണങ്ങിച്ചേർന്നുകൊണ്ട് സുസ്ഥിരമായി ജീവിക്കേണ്ടത്തിന്റെ പ്രസക്തിയെക്കുറിച്ചാണ്. ഇന്നേക്ക് കൃത്യം 50 വർഷം മുമ്പാണ് ലോക പരിസ്ഥിതി ദിനം എന്ന സങ്കല്പമുണ്ടാവുന്നത്. 1972 ജൂൺ അഞ്ചാം തീയതി സ്വീഡനിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലാണ് പരിസ്ഥിതി സംരക്ഷണത്തെ അടിയന്തര പ്രാധാന്യത്തോടെ കാണണം എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെക്കപ്പെടുന്നത്.
ഒരു വർഷത്തിന് ശേഷം, അതായത് 1973 \ജൂൺ അഞ്ചാം തീയതി ലോകം ആദ്യത്തെ പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. അന്നുതൊട്ടിങ്ങോട്ട് എല്ലാവർഷവും ജൂൺ അഞ്ചിന് ലോകത്തിന്റെ മുക്കിലും മൂലയിലും നമ്മുടെ ഭൂമിക്കും അതിന്റെ പരിസ്ഥിതിക്കും വേണ്ടിയുള്ള ചിന്തകളും പ്രവൃത്തികളും സംഘടിപ്പിക്കപ്പെടുന്നു. United Nations Environment Programme ആണ് ഈ പരിപാടികളുടെ ഔദ്യോഗിക സംഘാടകർ. ഇക്കൊല്ലത്തെ പരിപാടികളുടെ തീം. "Only One Earth " എന്നതാണ്
മനുഷ്യന് ജീവിക്കാൻ ഈ ഒരു ഭൂമി മാത്രമേ ഉള്ളൂ, ഇതിനു നാശം സംഭവിച്ചാൽ ചെന്ന് പാർക്കാൻ മറ്റൊരിടമില്ല എന്ന അവബോധമുണ്ടാക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന കാമ്പെയ്നുകളുടെ ലക്ഷ്യം. കെയ്റോവിൽ ഒരു ഇലക്ട്രിക് വെഹിക്കിൾ റാലി, മുംബൈയിൽ ഒരു സൈക്കളത്തോൺ, ബുക്കാറസ്റ്റിൽ ഒരു ഈ വേസ്റ്റ് ഡ്രൈവ് എന്നിങ്ങനെ പലതും ഈ പരിസ്ഥിതി ദിനത്തിലും സംഘടിപ്പിക്കപ്പെടുന്നുണ്ട്.
0 Comments