ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മതിയാകുമെന്ന് എസ്.ഇ.സി.ആർ.ഇ.ടി അറിയിച്ചു.
പട്ടികജാതി/ പട്ടികവർഗ /ഒ.ഇ.സി വിദ്യാർഥികൾ മാത്രമേ പ്രവേശന സമയത്ത് വില്ലേജ് ഓഫിസിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുള്ളൂ.
പ്ലസ് വൺ പ്രവേശനത്തിന്റെ ആവശ്യത്തനെന്ന രീതിയിൽ നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്ക് ധാരാളം അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന വില്ലേജ് ഓഫിസുകളിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അറിയിപ്പ്.
0 Comments