Ticker

6/recent/ticker-posts

Header Ads Widget

മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു

കണ്ണൂർ: മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. മകന്‍ നീന്തൽ  പഠിപ്പിക്കവേ മുങ്ങിത്താഴുന്നത് കണ്ട അച്ഛന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങുകയായിരുന്നെന്നാണ് പ്രഥമിക വിവരം. കണ്ണൂര്‍ ജില്ലയിലെ ഏച്ചൂർ സ്വദേശി പി പി ഷാജിയും(50) മകൻ ജോതിരാദിത്യയു(15) മാണ് മരിച്ചത്. വട്ടപ്പൊയിൽ പന്നിയോട് കുളത്തിലാണ് അപകടം നടന്നത്. ഷാജി എച്ചൂർ സർവീസ് സഹകരണ ബാങ്ക് മാനേജരാണ്.

മകന് തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നുവെന്നും, ഇതിനെ തുടർന്നാണ് നീന്തൽ പഠിക്കാൻ കുളത്തിലേയ്ക്ക് എത്തിയതെന്നുമാണ് പ്രാഥമിക വിവരം.സാധാരണ നീന്തൽ പഠിപ്പിക്കാൻ നീന്തല്‍ അറിയുന്ന ആൾ ദിവസവും വരാറുണ്ടായിരുന്നു. ഇന്ന് അയാൾ വന്നില്ല.ഇതേ തുര്‍ന്ന് സ്വയം നീന്തിനോക്കുന്നതിനിടെ ജോതിരാദിത്യന്‍ മുങ്ങുകയായിരുന്നു.

ഈ സമയം രക്ഷിക്കാന്‍ ശ്രമിച്ച ഷാജിയും മുങ്ങുകയായിരുന്നു.റോഡിൽ നിർത്തിയിട്ട കാറും കുളത്തിന് സമീപത്തായി ചെരുപ്പുകളും കണ്ട സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദ്ദേഹങ്ങള്‍ കണ്ടത്.  ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Post a Comment

0 Comments