Ticker

6/recent/ticker-posts

Header Ads Widget

കന്നട നടൻ വജ്ര സതീഷ് കുത്തേറ്റ് മരിച്ചു; ഭാര്യാ സഹോദരനും സുഹൃത്തും അറസ്റ്റിൽ

ബെംഗളൂരു: കന്നഡ നടനും യുട്യൂബറുമായ വജ്ര സതീഷിനെ (36) ബെംഗളൂരുവിലെ വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. സംഭവത്തിൽ ഭാര്യാസഹോദരൻ സുദർശൻ ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.

ആർ.ആർ. നഗർ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. മാണ്ഡ്യ മദ്ദൂർ സ്വദേശിയായ സതീഷ് നാലുവർഷം മുമ്പാണ് വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. പോലീസ് പറയുന്നതനുസരിച്ച്, മൂന്നുമാസം മുമ്പ് സതീഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. സതീഷിന്റെ പീഡനം മൂലമാണെന്ന് ഭാര്യ മരിച്ചതെന്ന് ഭാര്യവീട്ടുകാർ ആരോപിച്ചിരുന്നു.

ഭാര്യയുടെ മരണശേഷം കുട്ടി ഭാര്യയുടെ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു. കുട്ടിയെ തിരികെ വാങ്ങാൻ സതീഷ് ശ്രമിച്ചത് വഴക്കിന് കാരണമായി. ഇതിലുള്ള വൈരാഗ്യം കാരണം സതീഷിന്റെ ഭാര്യയുടെ ഇളയ സഹോദരൻ സുദർശനും നാഗേന്ദ്ര എന്ന മറ്റൊരാളും ചേർന്ന് സതീഷിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍.

തുടര്‍ന്ന്, ഇരുവരും വീട് പൂട്ടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സതീഷ് താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ രണ്ടാം നിലയിലെ വീടിന്റെ പൂട്ടിൽ രക്തക്കറ കണ്ടതിനെത്തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്പെയർ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നു നോക്കിയപ്പോൾ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന സതീഷിനെയാണ് കണ്ടത്.പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ലഗോരി എന്ന കന്നഡചിത്രത്തിൽ സഹനടൻ ആയാണ് സതീഷിന്റെ തുടക്കം, നിരവധി സീരിയലിലും വേഷമിട്ടിട്ടുണ്ട്.

Post a Comment

0 Comments