🇸🇦സൗദിയിൽ സ്പോൺസർഷിപ്പ് മാറിയത് മുതലുള്ള തൊഴിൽ ലെവി അടച്ചാൽ മതി.
✒️വ്യക്തിഗത സ്ഥാപനങ്ങൾക്കിടയിൽ സ്പോൺസർഷിപ്പ് മാറുമ്പോൾ മാറുന്ന തീയതി മുതലുള്ള ലെവി പുതിയ സ്പോൺസർ അടച്ചാൽ മതിയെന്നും അതുവരെയുള്ള ലെവി പഴയ സ്പോൺസറാണ് അടക്കേണ്ടതെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം. 'ക്വിവ' വെബ്സൈറ്റിലുള്ള വ്യക്തിഗത സ്ഥാപനങ്ങൾക്കിടയിലെ തൊഴിൽ മാറ്റ സംവിധാനത്തിലാണ് ഈ പരിഷ്കരണം വരുത്തിയതെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ നിലവിലെ സ്പോൺസറുടെ കീഴിലായിരുന്നപ്പോഴുള്ള ലെവി അടക്കാതെ തന്നെ പുതിയ തൊഴിലുടമയിലേക്ക് തൊഴിലാളിക്ക് സ്പോൺസർഷിപ്പ് മാറാൻ കഴിയും.
തൊഴിലാളി തെൻറ സ്പോൺസർഷിപ്പിന് കീഴിലായ തീയതി മുതലുള്ള ലെവി പുതിയ തൊഴിലുടമ അടച്ചാൽ മതിയാകും. തൊഴിൽ വിപണിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി മന്ത്രാലയത്തിെൻറ നയങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിെൻറയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിെൻറയും ഭാഗമായാണ് പുതിയ പരിഷ്കരണം.
തൊഴിലാളിയുടെ സേവനം പ്രയോജനപ്പെടുത്താത്ത പുതിയ സ്പോൺസർക്ക് മുൻകാലയളവിലെ പഴയ സ്പോൺസറുടെ മേലുള്ള ലെവിയുടെ കടബാധ്യത ഭാരമാകാതിരിക്കുക, തൊഴിലാളികളുടെ മുന്നോട്ടുള്ള യാത്ര മെച്ചപ്പെടുത്തുന്നതിനും സ്ഥാപനങ്ങൾക്കിടയിൽ തൊഴിൽകൈമാറ്റ നടപടിക്രമങ്ങൾ എളുപ്പമാക്കുക, ആകർഷകമായ തൊഴിൽവിപണി സൃഷ്ടിക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
തൊഴിൽ മേഖലയിലെ എല്ലാ സേവനങ്ങളും ഏകീകൃതമാക്കി ആളുകൾക്ക് എളുപ്പത്തിൽ ഉപയോഗപ്പെടുത്താൻ പ്രാപ്‌തമാക്കുന്നതിന് വേണ്ടിയാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ക്വിവ പ്ലാറ്റ്ഫോം ആരംഭിച്ചത്.
🕋ഹജ്ജ് 2022: ജൂൺ 23 മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ ഉംറ പെർമിറ്റുകൾ അനുവദിക്കില്ല.
✒️2022 ജൂൺ 23 മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ താത്കാലികമായി നിർത്തലാക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹജ്ജ് തീർത്ഥാടനം സുഗമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. ഇതിന്റെ ഭാഗമായി 26 ദിവസത്തേക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതല്ല.
ഹജ്ജ് 2022 സീസൺ അവസാനിക്കുന്നതോടെ ജൂലൈ 19 മുതൽ ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ പുനരാരംഭിക്കുന്നതാണ്. ഹജ്ജ് തീർത്ഥാടകർക്ക് താമസിക്കുന്നതിനായി ഒരുക്കിയിട്ടുള്ള താമസയിടങ്ങൾ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ഹജ്ജ് തീർത്ഥാടകരുടെ താമസയിടങ്ങളിൽ തെറ്റായ പ്രവണതകൾ ഒഴിവാക്കുന്നതിനും, സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി കർശനമായ നിരീക്ഷണ നടപടികൾ, പരിശോധനകൾ എന്നിവ നടപ്പിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഇടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് ആറ് മാസം വരെ തടവും, 30000 റിയാൽ വരെ പിഴയും ചുമത്തപ്പെടാവുന്നതാണ്.
🇴🇲ഒമാൻ: 2022-2023 വർഷത്തെ അധ്യയന കലണ്ടർ പുറത്തിറക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
✒️രാജ്യത്തെ വിദ്യാലയങ്ങളുടെ 2022-2023 അധ്യയന വർഷത്തെ പ്രവർത്തന കലണ്ടർ പുറത്തിറക്കിയിട്ടില്ലെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2022 ജൂൺ 20-നാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2022-2023 അധ്യയന വർഷത്തെ കലണ്ടർ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്ന വാർത്തകൾ തള്ളിക്കൊണ്ടാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്. 2022-2023 അധ്യയന വർഷത്തെ പ്രവർത്തിദിനങ്ങൾ, അവധിദിവസങ്ങൾ, പരീക്ഷകൾ മുതലായവയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരാൻ മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
🇴🇲ഒമാനില്‍ ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭിക്കും.
✒️ഒമാനില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭിക്കും. റോയല്‍ ഒമാന്‍ പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ അല്ലെങ്കില്‍ പൊലീസിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലൂടെയോ ഈ സേവനം ലഭ്യമാവുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഒമാനിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ക്വയറീസ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗമാണ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭ്യമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. www.rop.gov.om എന്ന വെബ്‍സൈറ്റ് വഴിയോ അല്ലെങ്കില്‍ പൊലീസിന്റെ സ്‍മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനിലൂടെയോ ഇതിനായി അപേക്ഷ നല്‍കാം.
🇴🇲പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം; ഓപ്പണ്‍ ഹൗസ് ജൂൺ 24ന്.
✒️ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജൂൺ 24 ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു .
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബmf പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
ഓപ്പൺ ഹൗസ്സിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ തങ്ങളുടെ പരാതി 98282270 നമ്പറിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ക്കുള്ള മറുപടി ഓപ്പണ്‍ ഹൗസില്‍ നൽകുമെന്നാണ് എംബസി ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
സൗദി അറേബ്യയിൽ ഇന്ന് 1,143 പേർക്ക് കൊവിഡ്, 1,045 പേർക്ക് രോഗമുക്തി.
റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 1,143 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 1,045 പേർ സുഖം പ്രാപിച്ചു. കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേർ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,87,212 ആയി. ഇതുവരെയുള്ള ആകെ രോഗമുക്തരുടെ എണ്ണം 7,68,087 ആയി ഉയർന്നു. ആകെ കൊവിഡ് മരണസംഖ്യ 9,191 ആയി.
നിലവിലുള്ള രോഗബാധിതരിൽ 9,934 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇവരില്‍ 137 പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് ഇവർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,862 ആർ.ടി - പി.സി.ആർ പരിശോധനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തി. റിയാദ് - 426, ജിദ്ദ - 142, ദമ്മാം - 99, ഹുഫൂഫ് - 71, മദീന - 33, മക്ക - 33, അൽഖോബാർ - 30, ത്വാഇഫ് - 28, ദഹ്റാൻ - 26, അബഹ - 22, ജുബൈൽ - 16, ജിസാൻ - 13, അൽഖർജ് - 12, ബുറൈദ - 11 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,700,629 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,713,922 ആദ്യ ഡോസും 25,082,132 രണ്ടാം ഡോസും 14,904,575 ബൂസ്റ്റർ ഡോസുമാണ്
0 Comments