Ticker

6/recent/ticker-posts

Header Ads Widget

Eid Al Adha 2022: മാസപ്പിറവി കണ്ടു; ഗള്‍ഫില്‍ ബലിപെരുന്നാൾ ജൂലൈ ഒമ്പതിന്.

ഹജ്ജിലെ പ്രധാന ചടങ്ങായ അറഫദിനം ജൂലൈ എട്ടിന് വെള്ളിയാഴ്ച നടക്കും. സൗദിയിലെ തുമൈറിൽ ഇന്ന് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നാളെ ദുൽഹജ്ജ് ഒന്നായിരിക്കും. ജൂലൈ ഒമ്പത് ശനിയാഴ്ച ആയിരിക്കും ബലിപെരുന്നാൾ. മാസപ്പിറവി ദൃശ്യമായ ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതി അൽപ്പസമയത്തിനകം അറിയിക്കും.

റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്. ഹിജ്റ മാസമായ ദുൽഖഹദ് ഇന്ന് (ജൂണ്‍ 29) അവസാനിക്കുകയും ദുൽഹജ്ജ് മാസം നാളെ തുടങ്ങുകയും ചെയ്യും. ഒമാനിലും ബലി പെരുന്നാള്‍ ജൂലൈ ഒന്‍പതിന് തന്നെയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments