Ticker

6/recent/ticker-posts

Header Ads Widget

KTET result 2022 : കെ ടെറ്റ് പരീക്ഷഫലം പ്രഖ്യാപിച്ചു; വിശദാംശങ്ങൾ ഔദ്യോ​ഗിക വെബ്സൈറ്റിൽ അറിയാം.

KTET result 2022 : കെ ടെറ്റ് പരീക്ഷഫലം പ്രഖ്യാപിച്ചു; വിശദാംശങ്ങൾ ഔദ്യോ​ഗിക വെബ്സൈറ്റിൽ അറിയാം.

കെ-​ടെ​റ്റ് 2022 (K TET)​ പ​രീ​ക്ഷ ഫ​ലം (K TET Result) ​​പ്ര​സി​ദ്ധീ​ക​രി​ച്ചു. പരീക്ഷ ഫലം കെടെറ്റ് ഔദ്യോ​ഗിക വെബ്സൈറ്റിലും (www.ktet.kerala.gov.in ) പ​രീ​ക്ഷ ഭ​വ​ൻ വെ​ബ്​​സൈ​റ്റി​ലും (www.pareekshabhavan.gov.in), ല​ഭ്യ​മാ​ണ്. നാ​ല്​ കാ​റ്റ​ഗ​റി​ക​ളി​ലാ​യി 1,05,122 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 29,174 പേ​ർ വി​ജ​യി​ച്ചു. വി​ജ​യി​ച്ച​വ​ർ യോ​ഗ്യ​ത​യു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​രി​ശോ​ധ​ന​ക്കാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ സ്ഥ​ല​ത്തെ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ൽ ഹാ​ജ​രാ​ക​ണം. മേയ് 4, 5 തീയതികളിലാണ് കെ ടെറ്റ് പരീക്ഷ നടന്നത്.

KTET 2022 റിസൾട്ട് എങ്ങനെ പരിശോധിക്കാം?

ktet.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഹോം പേജിലെ KTET റിസൾട്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വിഭാഗം തിരഞ്ഞെടുക്കുക, രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക
സബ്മിറ്റ് ചെയ്തതിന് ശേഷം ഫലം പരിശോധിക്കാം. 

രണ്ട് ദിവസങ്ങളിലായി രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടന്നത്. 2 മണിക്കൂർ 30 മിനിറ്റായിരുന്നു പേപ്പറിന്റെ ദൈർഘ്യം. കാറ്റഗറി 1 ന് മെയ് 4 ന് ആദ്യ ഷിഫ്റ്റിലും കാറ്റഗറി 2 ന് രണ്ടാം ഷിഫ്റ്റിലും കെ ടെറ്റ് പരീക്ഷ നടത്തി. മേയ് അഞ്ചിന് കാറ്റഗറി 3, 4 പരീക്ഷകൾ യഥാക്രമം രാവിലെയും ഉച്ചകഴിഞ്ഞും രണ്ട് ഷിഫ്റ്റുകളിലായി നടന്നു. പ്രൈമറി, സെക്കൻഡറി, ഹൈസ്കൂൾ അധ്യാപക തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ യോഗ്യത പരിശോധിക്കുന്നതിനുള്ള സംസ്ഥാനതല പരീക്ഷയാണ് KTET.

നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു: പരീക്ഷ കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ ഫലപ്രഖ്യാപനം.

നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ നടന്ന് കഴിഞ്ഞ് പത്തു ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിന് 275 മാർക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലും എസ് സി, എസ് ടി വിഭാഗത്തിലും 245 മാർക്കാണ് കട്ട് ഓഫ്. എൻബിഇ വെബ്സൈറ്റിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഫലം അറിയാനാവും. വ്യക്തിഗത മാർക്ക് ഉൾപ്പെടെയുള്ളവ ഈ മാസം എട്ടു മുതൽ ഡൗൺലോഡ് ചെയ്യാനാവും.

നാഷണൽ ബോർഡ് ഓഫ് എജുക്കേഷനാണ് പരീക്ഷ നടത്തിയത്. മെഡിക്കൽ രംഗത്ത് ബിരുദാനന്തര ബിരുദ പഠനത്തിന് വേണ്ടിയുള്ള യോഗ്യതാ പരീക്ഷയാണിത്. ഇക്കഴിഞ്ഞ മെയ് 21 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷാ ഫലം അനുസരിച്ച് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം വിദ്യാർത്ഥികൾക്ക് ബിരുദാന്തര ബിരുദ പഠനത്തിന് ചേരാനാവും.

Post a Comment

0 Comments