Ticker

6/recent/ticker-posts

Header Ads Widget

ജൂണ്‍ മാസത്തിലെ ബിഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പുകളിലൂടെ ജീവിതം മാറി മറിഞ്ഞത് 60ലേറെ വിജയികള്‍ക്ക്‌

ജൂണ്‍ മാസത്തിലുടനീളം ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പുകളിലൂടെ നാല് ഭാഗ്യശാലികള്‍ 250,000 ദിര്‍ഹം വീതം സ്വന്തമാക്കി. ഇന്ത്യക്കാരും ഫിലിപ്പീന്‍സ് സ്വദേശികളുമായ നിര്‍മ്മാണ തൊഴിലാളികള്‍, സ്വകാര്യ ഡ്രൈവര്‍മാര്‍, റെസ്‌റ്റോറന്റ് ജീവനക്കാര്‍ എന്നിവരാണ് സമ്മാനാര്‍ഹരായത്. യുഎഇയിലും ഖത്തറിലും താമസിക്കുന്ന വിജയികള്‍, ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റ് സ്വന്തമാക്കിയത്. വിജയികളായ ഇവര്‍ സമ്മാനത്തുക അവരുടെ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കൊപ്പം പങ്കുവെക്കും. ജൂണ്‍ മാസത്തില്‍ മാത്രം ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-നറുക്കെടുപ്പിലൂടെ 63 പേരുടെ ജീവിതമാണ് മാറിമറിഞ്ഞത്. 

ഡിക്രൂസ് സെബാസ്റ്റ്യന്‍, ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി

ഡിക്രൂസ് സെബാസ്റ്റ്യനാണ് ആദ്യ ഭാഗ്യശാലി. ഇന്ത്യക്കാരനായ ഇദ്ദേഹത്തിന് ജൂണ്‍ മാസത്തില്‍ ആദ്യ ആഴ്ച തന്നെ 250,000 ദിര്‍ഹം സ്വന്തമാക്കിയതായി ബിഗ് ടിക്കറ്റില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചു. ദീര്‍ഘകാലമായി ജിസിസിയിലെ താമസക്കാരനായ ഡിക്രൂസ് 2001ലാണ് യുഎഇയില്‍ താമസമാക്കുന്നത്. അവിടെ ഒമ്പത് വര്‍ഷം താമസിച്ച ശേഷം ഇദ്ദേഹം 2010ലാണ് ഖത്തറിലേക്ക് മാറിയത്. എന്‍സിസി ഇന്റര്‍നാഷണല്‍ എന്ന നിര്‍മ്മാണ കമ്പനിയിലെ ബ്ലൂ കോളര്‍ ജീവനക്കാരനാണ് ഡിക്രൂസ്. യുഎഇയില്‍ താമസിക്കുമ്പോഴാണ് അദ്ദേഹം ഇവിടെ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. വിജയിച്ചത് സ്ഥിരീകരിച്ചു കൊണ്ടുള്ള കോള്‍ എത്തിയപ്പോള്‍ അദ്ദേഹം തന്റെ സന്തോഷം പ്രകടിപ്പിച്ചു, പലരും പറഞ്ഞാണ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സമ്മാനത്തുക അദ്ദേഹം എട്ടു സുഹൃത്തുക്കളുമായി പങ്കുവെക്കും, ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാനായി പണം ചെലവഴിക്കും.

സൂരജ് ലാല്‍, രണ്ടാം പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി, ജൂണ്‍.

സൂരജ് ലാലാണ് ജൂണ്‍ മാസത്തിലെ രണ്ടാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ വിജയിച്ച് 250,000 ദിര്‍ഹം സ്വന്തമാക്കിയത്. ഇന്ത്യക്കാരനായ സൂരജ് ലാല്‍ ഷാര്‍ജയിലാണ് താമസിക്കുന്നത്. 16 വര്‍ഷമായി യുഎഇയില്‍ താമസിച്ചു വരികയാണ് അദ്ദേഹം. കഴിഞ്ഞ നാലു വര്‍ഷമായി എല്ലാ മാസവും സൂരജ് ലാല്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് വാങ്ങാനുള്ള പണം സ്വരൂപിക്കാറുണ്ട്. 10 പേരുമായി തുടങ്ങിയ ഈ സംഘത്തില്‍ ഇപ്പോള്‍ 13 പേരാണ് ഉള്ളത്. സമ്മാനത്തുക ഇവര്‍ പങ്കിടും. ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ച് സമ്മാനവിവരം അറിയിച്ചപ്പോള്‍ സൂരജ് സന്തോഷം കൊണ്ട് മതിമറന്നു. സമ്മാനത്തുകയുടെ ഒരു ഭാഗം കുടുംബത്തിന് വേണ്ടി ചെലവഴിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.

മുഹമ്മദ് ഷംനാസ്, മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി, ജൂണ്‍

ജൂണ്‍ മാസത്തിലെ മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയിയായ ഇന്ത്യക്കാരന്‍ മുഹമ്മദ് ഷംനാസ് 250,000 ദിര്‍ഹമാണ് സ്വന്തമാക്കിയത്. ഖത്തറില്‍ ഒരു റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന അദ്ദേഹം അവിടെ സാന്‍വിച്ചുകളും ബര്‍ഗറുകളും ഉണ്ടാക്കുന്ന ജോലിയാണ് ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി 30 സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് വാങ്ങാനുള്ള പണം പങ്കിടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ സമ്മാനത്തുക സംഘത്തിലെ അംഗങ്ങള്‍ തുല്യമായി വീതിക്കും.

റോസ്‌മേരി മാങ്കുനേ, നാലാമത് പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി, ജൂണ്‍

ജൂണ്‍ മാസത്തിലെ നാലാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയിയാണ് ഫിലിപ്പീന്‍സ് സ്വദേശിയായ റോസ്‌മേരി മാങ്കുനേ. 250,000 ദിര്‍ഹം നേടിയ വിവരം ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ അറിയിച്ചപ്പോള്‍ അവര്‍ സന്തോഷം കൊണ്ട് നിലവിളിച്ചു. അബുദാബി താമസക്കാരിയായ റോസ്‌മേരി കഴിഞ്ഞ 14 വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ്. ഇവിടെ ഒരു കുടുംബത്തിലെ സ്വകാര്യ ഡ്രൈവറാണ് അവര്‍. ഒരു വര്‍ഷത്തിലേറെയായി എല്ലാ മാസവും റോസ്‌മേരിയും 12 സുഹൃത്തുക്കളും ചേര്‍ന്ന് ബിഗ് ടിക്കറ്റ് വാങ്ങും. ഇവരില്‍ ഇന്ത്യക്കാരും പാകിസ്ഥാന്‍ സ്വദേശിളുമുണ്ട്. ടാക്‌സി ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ഗാര്‍ഡുമാര്‍, ഡ്രൈവിങ് ഇന്‍സ്ട്രക്ടേഴ്‌സ് എന്നിവരുള്‍പ്പെടുന്നതാണ് സംഘം. മേയില്‍ അവര്‍ വാങ്ങിയ ടിക്കറ്റ് ഭാഗ്യം കൊണ്ടുവന്നു. ഇത് അവരുടെ രണ്ടാമത്തെ റാഫിള്‍ ടിക്കറ്റ് നമ്പരാണ്യ സമ്മാനത്തുക കൊണ്ട് എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍, തന്റെ പ്രായമായ പിതാവിനെ ശുശ്രൂഷിക്കാനായി കുറച്ച് പണം ഉപയോഗിക്കാനും ബാക്കിയുള്ളവ തന്റെ 27ഉം 22ഉം 18ഉം വയസ്സുള്ള മൂന്ന് കുട്ടികളുടെ ഭാവിക്കായും വിനിയോഗിക്കാനാണ് തീരുമാനമെന്ന് റോസ്‌മേരി പറഞ്ഞു.

നഴ്​സിങ്​ വിദ്യാർഥികൾക്ക്​ ആശ്വാസം; യു.എ.ഇയിൽ നഴ്​സ്​ ലൈസൻസിന്​അപേക്ഷിക്കാൻ പ്രവൃത്തിപരിചയം വേണ്ട.

ഇന്ത്യയിൽ, പ്രത്യേകിച്ച്​ കേരളത്തിൽ, നഴ്​സിങ് കഴിഞ്ഞവർക്കും​ വിദ്യാർഥികൾക്കും​ യു.എ.ഇയിൽ നിന്നൊരു ആശ്വാസ വാർത്ത. യു.എ.ഇയിലെ നഴ്​സ്​ ലൈസൻസിന്​ അപേക്ഷിക്കാൻ ഇനി പ്രവൃത്തിപരിചയം ആവശ്യമില്ല. ഇതുവരെ യു.എ.ഇയിൽ നഴ്​സ്​ ലൈസൻസ്​ ലഭിക്കാനുള്ള ആരോഗ്യ വകുപ്പിന്‍റെ എഴുത്തുപരീക്ഷക്ക്​ ഹാജരാകണമെങ്കിൽ നിശ്​ചിത വിദ്യാഭ്യാസ യോഗ്യതക്കൊപ്പം രണ്ടുവർഷത്തെ പ്രവൃത്തിപരിചയം കൂടി വേണമായിരുന്നു. മലയാളികളടക്കം ഒട്ടേറെ യുവ നഴ്സുമാരുടെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന പുതിയ തീരുമാനം ആരോഗ്യ വകുപ്പിന്‍റെ പുതുക്കിയ പ്രഫഷണൽ ക്വാളിഫിക്കേഷൻ റിക്വയർമെന്‍റ്​സിലാണ്​​ (പേജ്​ 70) ഉൾപ്പെടുത്തിയിരിക്കുന്നത്​. വിശദവിവരങ്ങൾ www.doh.gov.ae/en/pqrൽ ലഭ്യമാണ്​. രജിസ്​ട്രേഡ്​ നഴ്​സ്​, അസിസ്റ്റന്‍റ്​ നഴ്​സ്​ വിഭാഗങ്ങൾക്കാണ്​ പ്രവൃത്തിപരിചയം ആവശ്യമില്ലാത്തത്​. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻമാർ, ടെക്​നോളജിസ്റ്റുമാർ എന്നിവർക്കും പ്രവൃത്തിപരിചയത്തിൽ ഇളവ്​ അനുവദിച്ചിട്ടുണ്ട്​. നഴ്​സുമാർക്ക്​ ഇന്ത്യയിലെ അംഗീകൃത ബിരുദവും നഴ്​സിങ്​ കൗൺസിൽ രജിസ്​ട്രേഷനും മികച്ച സ്വഭാവ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ യു.എ.ഇ ആരോഗ്യവകുപ്പിന്‍റെ പരീക്ഷയെഴുതാം. മെഡിക്കൽ ജീവനക്കാർക്ക് ലൈസൻസ് നൽകുന്ന ആരോഗ്യ മന്ത്രാലയം, അബൂദബി ആരോഗ്യ വകുപ്പ്, ദുബൈ ഹെൽത്ത് അതോറിറ്റി, ഷാർജ ഹെൽത്ത് അതോറിറ്റി എന്നിവയുടെല്ലാം പരീക്ഷകൾക്ക് പുതിയ ഇളവ് ബാധകമാണ്​.

അതേസമയം, പ്രാക്ടീസിൽ മുടക്കം വരുത്തിയവർ (Discontinuity of Practice) പാലിക്കേണ്ട നിബന്ധനകൾ രജിസ്​ട്രേഡ്​ നഴ്​സ്​, അസിസ്റ്റന്‍റ്​ നഴ്​സ്​ ഇളവുകളിൽ ബാധകമാണെന്ന്​ അധികൃതർ വ്യക്​തമാക്കി. നഴ്​സിങ്​ പാസായ ശേഷം രണ്ട്​ വർഷത്തിൽ കൂടുതൽ ജോലിയിൽ നിന്ന്​ വിട്ടുനിന്നവർ ഈ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്​. നഴ്സിങ് പാസായി പ്രവൃത്തിപരിചയത്തിൽ രണ്ട്​ വർഷത്തിനും മൂന്ന്​ വർഷത്തിനുമിടയിൽ വിടവ് വന്നിട്ടുണ്ടെങ്കിൽ അവർ നാല് മാസത്തെ പരിശീലനം പൂർത്തിയാക്കുകയും 20 സി.എം.ഇ (കണ്ടിന്യൂയിങ്​ മെഡിക്കൽ എജുക്കേഷൻ) അല്ലെങ്കിൽ സി.പി.ഡി (കണ്ടിന്യൂയിങ്​ പ്രഫഷണൽ ഡവലപ്​മെന്‍റ്​) ക്രഡിറ്റ് നേടുകയും വേണം. മൂന്നു വർഷത്തിനും നാല്​ വർഷത്തിനുമിടയിലാണ്​ വിടവ്​ വന്നതെങ്കിൽ ആറുമാസത്തെ പരിശീലനവും 40 സി.എ.ഇ/സി.പി.ഡി ക്രഡിറ്റും വേണം. നാല്​ വർഷത്തിനും അഞ്ച്​ വർഷത്തിനുമിടയിലാണ്​ വിടവ്​ വന്നതെങ്കിൽ എട്ട്​ മാസത്തെ പരിശീലനവും 60 സി.എ.ഇ/സി.പി.ഡി ക്രഡിറ്റും വേണം. ഇവർ തങ്ങളുടെ രാജ്യത്തെ ഏറ്റവും പുതിയ രണ്ട്​ വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. അഞ്ച്​ വർഷത്തിൽ കൂടുതൽ വിടവ് വന്നവർക്ക് യു.എ.ഇയിലെ ആരോഗ്യവിഭാഗത്തിന്‍റെ പരീക്ഷ എഴുതാൻ സാധിക്കില്ല.

സ്കൂൾ നഴ്സ് വിഭാഗത്തിന്​ രജിസ്റ്റേർഡ് നഴ്സായി രണ്ട്​ വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. കൂടാതെ, അംഗീകാരമുള്ള പീഡിയാട്രിക് അഡ്വാൻസ്ഡ് ചൈൽഡ് സപോർട്ട് (പി.എ.എൽ.എസ്) വേണം. പീഡിയാട്രിക് ഐ.സി.യു, എമർജൻസി വിഭാഗങ്ങളിലാണ്​ രണ്ട്​ വർഷത്തെ പ്രവ‍ൃത്തിപരിചയം വേണ്ടത്​. നഴ്​സ്​ പ്രാക്ടീഷണർ വിഭാഗത്തിനും രണ്ടുവർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്​.
 


Post a Comment

0 Comments