Ticker

6/recent/ticker-posts

Header Ads Widget

കോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം: പോലീസ് ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതക പ്രയോഗം......

ജനവാസ മേഖലയിൽ മലിനജല പ്ലാന്‍റ് നിർമാണത്തിനെതിരെ സമരം നടക്കുന്ന കോഴിക്കോട് ആവിക്കൽതോട്ടിൽ സംഘർഷം. റോഡ് ഉപരോധിച്ച സമരക്കാരും പൊലീസും ഏറ്റുമുട്ടി. ലാത്തിച്ചാർജും നാലുതവണ കണ്ണീർവാതകവും പ്രയോഗിച്ചു.


പൊലീസ് ബാരിക്കേഡ് സമരക്കാർ പുഴയിലെറിഞ്ഞു. കല്ലേറിൽ മീഡിയവൺ കാമറാമാൻ സനോജ് കുമാറിന് പരിക്കേറ്റു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

മലിനജല പ്ലാന്‍റിനെതിരെ മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിൽ സമരസമിതി ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ഇതിനിടെയാണ് പൊലീസും സമരക്കാരും ഏറ്റുമുട്ടിയത്. പൊലീസ് ബാരിക്കേഡുകൾ സമരക്കാർ തോട്ടിലെറിഞ്ഞു.

ഇതിനിടെ പോലീസിനെതിരെ വടിയെടുത്ത പ്രതിഷേധക്കാരില്‍ ഒരാളെ പോലീസ് വളഞ്ഞിട്ട് തല്ലി. പോലീസ് നടപടിക്കെതിരെ വലിയ ജനരോഷമാണ് പിന്നീട് ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മരണം വരെ പ്രതിഷേധിക്കുമെന്നും പദ്ധതി നടപ്പാക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. പദ്ധതി ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പദ്ധതി പ്രദേശം മാലിന്യമയം ആകുമെന്നും പറഞ്ഞാണ് നാട്ടുകാര്‍ പദ്ധതിയെ പാടെ എതിര്‍ക്കുന്നത്. അതേ സമയം പ്രതിഷേധം അനാവശ്യമാണെന്നും ജനങ്ങള്‍ക്ക് തീര്‍ത്തും ഉപകാരപ്രദമായ ഈ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് അറിയിച്ചു.

ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടയിലും കനത്ത പോലിസ് കാവലിൽ മലിനജല സംസ്‌കരണ പ്ലാന്റ് നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. പ്ലാന്റ് നിർമാണം അവസാനിപ്പിക്കുംവരെ പ്രതിഷേധം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം.

Post a Comment

0 Comments