രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ ശ്രീലങ്കൻ പ്രസിഡൻറ് (srilankan president)തിരഞ്ഞെടുപ്പ്(election) ഇന്ന് നടക്കും. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ചരിത്രത്തിൽ ആദ്യമായാണ് ജനകീയ പോളിങ്ങിലൂടെ അല്ലാതെ പാർലമെന്ററി വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. തിക്രോണ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.
റെനില്‍ വിക്രമസിംഗെയെ കൂടാതെ സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ്എല്‍പിപിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമാണ് മത്സരരംഗത്തുള്ളത്. റെനില്‍ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന എസ്എല്‍പിപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. വോട്ട് ഭിന്നത ഒഴിവാക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം.
225 അംഗ സഭയിൽ 113 പേരുടെ പിന്തുണയാണ് വിജയിക്കാൻ വേണ്ടത്. റെനിൽ വിക്രമസിംഗെയ്ക്ക് 13 പേരുടെയും ഡള്ളസ് അളഹപ്പെരുമ്മയ്ക്ക് 25 വോട്ടുകളുടെയും കുറവാണുള്ളത്. എസ്എൽപിപി യിലെ 45 അംഗങ്ങൾ തനിക്ക് ഒപ്പം നിൽക്കുമെന്നാണ് ഡള്ളസ് അളഹപ്പെരുമയുടെ അവകാശവാദം. ഡള്ളസ് അളഹപ്പെരുമയ്ക്ക് പിന്തുണ നല്‍കുന്നതിനായി പ്രധാന പ്രതിപക്ഷമായ എസ്ജെബി, സ്ഥാനാര്‍ത്ഥിയായ സജിത് പ്രമേദാസയെ പിന്‍വലിച്ചിരുന്നു. പ്രതിപക്ഷ വോട്ടുകൾ ഉറപ്പാക്കുകയും ഭരണകക്ഷി വോട്ടുകൾ ചോരുകയും ചെയ്താൽ അളഹപ്പെരുമയ്ക്ക് വിജയസാധ്യത ഏറും.
എന്നാൽ പ്രതിപക്ഷ നിരയിലെ തമിഴ് പ്രോഗസീവ് അലയൻസ് പാർട്ടി പിന്തുണയ്ക്കുമെന്നാണ് വിക്രമസിംഗെയുടെ കണക്കുകൂട്ടൽ. സംഘർഷസാധ്യത കണക്കിലെടുത്ത് പാർലമെൻറിന് മുന്നിൽ സുരക്ഷ വർധിപ്പിച്ചു. റെനിൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആക്ടിങ് പ്രസിഡൻറിൻറെ കോലം പ്രസിഡൻറ് ഓഫീസിന് മുന്നിൽ പ്രക്ഷോഭകർ കത്തിച്ചിരുന്നു.
സ്ഥാനാർഥികൾ
റെനിൽ വിക്രമസിംഗെ
വയസ്സ് 73. നിലവിലെ ആക്ടിങ് പ്രസിഡൻറ്. മുൻ പ്രധാനമന്ത്രി. മുൻ ധനമന്ത്രി, മുൻ പ്രതിരോധ മന്ത്രി, മുൻ ഐടി വകുപ്പ് മന്ത്രി. രണ്ട് തവണ പ്രതിപക്ഷ നേതാവ്. ഗോട്ടബയ രാജപക്സെയുടെ വിശ്വസ്ഥൻ
നിലവിലെ പിന്തുണ:
SLPP:100
UNP: 01
വിജയിക്കാൻ കുറവുള്ളത്: 12 വോട്ടുകൾ
ഡള്ളസ് അളഹപ്പെരുമ
പ്രതിപക്ഷ സ്ഥാനാർത്ഥി. വയസ്സ് 63. മുൻ മാധ്യമപ്രവർത്തകൻ. മുൻ മീഡിയ വിഭാഗം മന്ത്രി, മുൻപാർലമെൻററി കാര്യ മന്ത്രി,മുൻ ഊർജ കായികക്ഷേമ മന്ത്രി.
നിലവിലെ പിന്തുണ:
SJB: 54
Tamil National Alliance:10
National Proples Power:3
Others: 8
SLPPയിലെ 45 പേർ ഒപ്പംനിൽക്കുമെന്ന് അവകാശവാദം
അനുര കുമാര ദിസാനായകെ
JVP. വയസ്സ് 53. മുൻ കൃഷി ജലവിഭവ മന്ത്രി. മുൻ NPP നേതാവ്. 2019 ലെ പ്രസിഡൻറ് സ്ഥാനാർഥി
അനുര കുമാര നേടുന്ന കൂടുതൽ വോട്ടുകൾ റെനിൽ വിക്രമസിംഗെയ്ക്ക് അനുകൂലമാക്കും.
0 Comments