Ticker

6/recent/ticker-posts

Header Ads Widget

മാനേജ്മെന്‍റ്/ കമ്യൂണിറ്റി ക്വോട്ട സീറ്റിലെ കോടതി വിധി; പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് നാളത്തേക്ക് മാറ്റി.

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻ്റ് മാറ്റി. ഇന്ന്നടത്താനിരുന്ന അലോട്ട്മെൻ്റ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തീയതി മാറ്റികൊണ്ടുള്ള പുതിയ ഉത്തരവിറക്കിയിട്ടുണ്ട്. അതേസമയം അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിൽ മാറ്റിമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ക്ലാസുകൾ 22 ന് തുടങ്ങിയേക്കും.സി.ബി.എസ്.ഇ, ഐ.സി.എസ്.സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ നീളാൻ കാരണം.

ഫലം വരാത്ത സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്‍റ്/ കമ്യൂണിറ്റി ക്വോട്ട സീറ്റ് വിഹിതത്തിൽ മാറ്റം വരുത്തിയുള്ള ഹൈകോടതി ഉത്തരവിനെ തുടർന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് വെള്ളിയാഴ്ചയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെ ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചാൽ മൂന്നു ദിവസം അപേക്ഷയിൽ തിരുത്തൽ വരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും സമയം നൽകും. ഇതിനു ശേഷം ആഗസ്റ്റ് മൂന്നിനോ നാലിനോ ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ഹൈകോടതി ഉത്തരവോടെ ന്യൂനപക്ഷ/ പിന്നാക്ക ഇതര സമുദായ മാനേജ്മെന്‍റുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ അനുവദിച്ചിരുന്ന 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് റദ്ദാകും. ഈ സീറ്റുകൾ കൂടി ഓപൺ മെറിറ്റിലേക്ക് ചേർക്കും.

എന്നാൽ, നേരത്തേ 30 ശതമാനം മാനേജ്മെന്‍റ് ക്വോട്ട സീറ്റിൽ പ്രവേശനം നടത്തിയിരുന്ന സമുദായ ഇതര സ്വതന്ത്ര മാനേജ്മെന്‍റുകൾക്ക് കീഴിലുള്ള സ്കൂളുകളിലെ 10 ശതമാനം സീറ്റുകൾ ഓപൺ മെറിറ്റിൽ ലയിപ്പിച്ച സർക്കാർ നടപടി കോടതി ശരിവെക്കുകയും ചെയ്തു. ഈ നടപടി ചോദ്യം ചെയ്താണ് ഒരുപറ്റം മാനേജ്മെന്‍റുകൾ കോടതിയെ സമീപിച്ചത്.

ആവശ്യം തള്ളിയ കോടതി ന്യൂനപക്ഷ/ പിന്നാക്ക ഇതര സമുദായ മാനേജ്മെന്‍റുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ അനുവദിച്ച 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് കൂടി ഓപൺ മെറിറ്റിൽ ലയിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. കോടതി ഉത്തരവോടെ മുഴുവൻ എയ്ഡഡ് സ്കൂളുകളിലെയും മാനേജ്മെന്‍റ് ക്വോട്ട സീറ്റ് 20 ശതമാനമായി. ഇതിനു പുറമെ, ന്യൂനപക്ഷ/ പിന്നാക്ക സമുദായ മാനേജ്മെന്‍റുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്ന 20 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റുമുണ്ടാകും.

Post a Comment

0 Comments