Ticker

6/recent/ticker-posts

Header Ads Widget

സൗദി അറേബ്യയിൽ മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു.

രാജ്യത്ത് ആദ്യത്തെ മങ്കിപോക്സ്‌ കേസ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ജൂലൈ 14-നാണ് മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്.

സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിദേശത്ത് നിന്ന് റിയാദിലെത്തിയ ഒരു വ്യക്തിയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇദ്ദേഹത്തിന് ആവശ്യമായ ആരോഗ്യ പരിചരണം നൽകി വരുന്നതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രോഗബാധിതനുമായി സമ്പർക്കത്തിനിടയായവരിൽ പരിശോധനകൾ നടത്തി വരുന്നതായും, ഇവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Post a Comment

0 Comments