Ticker

6/recent/ticker-posts

Header Ads Widget

‘വീട്ടിലേക്ക് മടങ്ങുന്നു’; പോസ്റ്റ് പങ്കുവച്ച് സഞ്ജു സാംസൺ.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍(ENG vs IND T20Is) ആദ്യ മത്സരത്തിനുള്ള സ്ക്വാഡില്‍ മാത്രമാണ് മലയാളി ബാറ്റർ സഞ്ജു സാംസണുണ്ടായിരുന്നത്(Sanju Samson). എന്നാല്‍ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതെ വന്നതോടെ നാട്ടിലേക്ക് മടങ്ങുകയാണ് സഞ്ജു. ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങും മുമ്പ് സഞ്ജു സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ആരാധകർക്ക് ഹൃദയഭേദകമായി. 'Heading back home. എല്ലാവർക്കും നന്ദി' എന്നായിരുന്നു ഇംഗ്ലീഷിലും മലയാളത്തിലുമായി ആരാധകരെ നെഞ്ചോട് ചേർത്ത് സഞ്ജുവിന്‍റെ കുറിപ്പ്. 

നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്ക് മുമ്പ് ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ഏറ്റവും വൈറലായത് സഞ്ജു സാംസണിന്‍റെ ചിത്രമായിരുന്നു. സഞ്ജുവിന്‍റെ ചിത്രത്തിനാണ് ഏറ്റവും കൂടുതല്‍ ലൈക്കും കമന്‍റും ലഭിച്ചത്. സഞ്ജുവിനെ ആദ്യ ടി20യില്‍ കളിപ്പിക്കണമെന്ന ആവശ്യം അന്ന് ആരാധകർ ശക്തമായി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍‌ സതാംപ്ടണിലെ മത്സരത്തില്‍ പ്ലേയിംഗ് ഇലവന്‍ വന്നപ്പോള്‍ സഞ്ജു പുറത്തായി. ഇതോടെ ടീം മാനേജ്‍മെന്‍റിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്തെത്തി. ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന രണ്ട് ടി20കള്‍ക്കുള്ള സ്ക്വാഡില്‍ സഞ്ജുവിന്‍റെ പേരില്ല. ഇതോടെ സഞ്ജു ടി20 ലോകകപ്പിലുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകർ.

ബിസിസിഐയുടെ രാഷ്ട്രീയം കാരണമാണ് സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവന് പുറത്തായതെന്നാണ് ഒരുവിഭാഗം ആരാധകരുടെ വിമർശനം. സഞ്ജുവിന്‍റെ കരിയർ തകർക്കുകയാണ് ഇന്ത്യന്‍ മാനേജ്‍മെന്റ് എന്നായിരുന്നു ഒരു ആരാധകന്‍റെ ട്വീറ്റ്. അവസാന മത്സരത്തില്‍ അയർലന്‍ഡിനെതിരെ ഓപ്പണറായിറങ്ങി 42 പന്തില്‍ 9 ഫോറും നാല് സിക്സറും സഹിതം 183 സ്ട്രൈക്ക് റേറ്റോടെ സഞ്ജു 77 റണ്‍സ് നേടിയത് ആരാധകർ ഓർമ്മിപ്പിച്ചു. സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് അടക്കിഭരിക്കുന്ന കാലം വരുമെന്ന് മറ്റൊരു ആരാധകന്‍ കമന്‍റ് ചെയ്തു. എന്തായാലും സഞ്ജുവിന്‍‌റെ മലയാളി ആരാധകർ മാത്രമല്ല താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമായി. ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലാണ് സഞ്ജുവിനെ ഇന്ത്യന്‍ കുപ്പായത്തില്‍ ആരാധകർ കാണുക.

'ഇതും ഒരു കളി'; സഞ്ജുവിനെ തഴയുന്നതിനെ വീണ്ടും വിമർശിച്ച് മന്ത്രി വി ശിവന്‍കുട്ടി.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ(ENG vs IND T20Is) ആദ്യ മത്സരത്തിനുള്ള സ്ക്വാഡില്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടും മലയാളി ബാറ്റർ സഞ്ജു സാംസണിനെ(Sanju Samson) കളിപ്പിക്കാതിരുന്നതില്‍ ടീം മാനേജ്‍മെന്‍റ് കടുത്ത വിമർശനം നേരിടുകയാണ്. സഞ്ജുവിന്‍റെ കരിയർ തകർക്കുകയാണ് മാനേജ്‍മെന്‍റ് എന്നാരോപിച്ച് ആരാധകർ കടുത്ത പ്രതിഷേധവുമായി സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തി. സഞ്ജുവിന്‍റെ കടുത്ത ആരാധകനായ മന്ത്രി വി ശിവന്‍കുട്ടിയും(V Sivankutty) താരത്തെ തഴഞ്ഞതിലുള്ള പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.
'ഇതും ഒരു കളി...' എന്നാണ് കാണികളെ അഭിവാദ്യം ചെയ്യുന്ന സഞ്ജു സാംസണിന്‍റെ ചിത്രം സഹിതം മന്ത്രി വി ശിവന്‍കുട്ടിയുടെ ട്വീറ്റ്. സഞ്ജുവിന് പിന്തുണയുമായി വി ശിവന്‍കുട്ടി രംഗത്തെത്തുന്നത് ഇതാദ്യമല്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ഒരു മത്സരത്തില്‍ മാത്രം മലയാളി ക്രിക്കറ്റ‍ര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതിനെ മന്ത്രി നേരത്തെ അതിശക്തമായി വിമർശിച്ചിരുന്നു. സഞ്ജുവിനോട് കാട്ടുന്നത് അനാദരവാണ്, സഞ്ജുവിനെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു ഫേസ്ബുക്കില്‍ വി ശിവന്‍കുട്ടിയുടെ കുറിപ്പ്.

അയർലൻഡിനെതിരായ രണ്ടാം ടി-20യിൽ ഓപ്പണറായി കളിച്ച സഞ്ജു രാജ്യാന്തര കരിയറിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയിരുന്നു. പിന്നീട് ഇംഗ്ലണ്ടിൽ നടന്ന പരിശീലന ടി-20 മത്സരങ്ങളിലും സഞ്ജു കളിച്ചു. രണ്ട് കളിയിലും ഓപ്പണിംഗ് റോളിലെത്തിയ സഞ്ജു ആദ്യ കളിയിൽ 38 റൺസ് നേടിയപ്പോൾ രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി.

മത്സരത്തിൽ ഇന്ത്യ 50 റൺസിനു വിജയിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് പോരാട്ടം 148 റൺസിൽ അവസാനിച്ചു. ടി-20 ​ഫോ​ർ​മാ​റ്റി​ലെ​ ​ത​ന്റെ​ ​ആ​ദ്യ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യും​ ​നാ​ലു​വി​ക്ക​റ്റും​ ​സ്വ​ന്ത​മാ​ക്കി​യ​ ഓൾറൗണ്ടർ ഹാർദിക് ​പാ​ണ്ഡ്യ​യാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​വി​ജ​യ​മൊ​രു​ക്കി​യ​ത്.

സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പന്ത് കൊണ്ടും ബാറ്റുകൊണ്ടും മിന്നുന്ന പ്രകടനമാണ് ഹാർദിക് പാണ്ഡ്യ കാഴ്ചവെച്ചത്. പാണ്ഡ്യ(33 പന്തുകളിൽ 51 റൺസ്), സൂര്യകുമാർ യാദവ്(39), ദീപക് ഹൂഡ(33), രോഹിത് ശർമ്മ(24), അക്സർ പട്ടേൽ(17), ദിനേഷ് കാർത്തിക് (11) എന്നിവരുടെ മികവിലാണ് ഇന്ത്യ 198 എന്ന സ്‌കോറിൽ എത്തിയത്.

ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ, മൊയിൻ അലി എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഇന്നിംഗ്സ് 19.3 ഓവറിൽ അവസാനിച്ചു. 148 റൺസ് ടീം ഓൾ ഔട്ടായി. 36 റൺസ് നേടിയ മൊയിൻ അലി മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ചു നിന്നത്. ഹാർദിക്കിന് പുറമേ അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹൽ, എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, ഭുവനേ​ശ്വ​റി​നും​ ​ഹ​ർ​ഷ​ലി​നും​ ​ഓ​രോ​ ​വി​ക്ക​റ്റ് ​ല​ഭി​ച്ചു.

Post a Comment

0 Comments