Ticker

6/recent/ticker-posts

Header Ads Widget

എപ്പോഴും ഓൺലൈനിലാണല്ലോ? എന്ന് ചോദിച്ച് ഇനിയാരും ശല്യപ്പെടുത്തില്ല; മാറ്റവുമായി വാട്ട്സ്ആപ്പ്

ഇനി മുതൽ നിങ്ങൾ ഓൺലൈനിൽ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് അറിയാൻ കഴിയില്ല. ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ് (Whatsapp). പുതിയ അപ്‌ഡേറ്റിൽ ഇത് ലഭ്യമാക്കുമെന്നാണ് സൂചന. ചില ബീറ്റാ ടെസ്റ്ററുകൾക്കായി മെറ്റായുടെ ഉടമസ്ഥതയിലുള്ള കമ്പനി മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയ പരിധി അപ്‌ഡേറ്റ് ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം (Googel Play Beta) വഴി ലഭ്യമായ ആൻഡ്രോയിഡ് ബീറ്റ 2.22.15.8-നുള്ള വാട്ട്‌സ്ആപ്പിൽ ഈ സവിശേഷത കണ്ടെത്തിയിരുന്നു.കൂടാതെ വിൻഡോസ് ബീറ്റയിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ കൺടെക്സ്റ്റ് മെനു വാട്ട്‌സ്ആപ്പ് പുറത്തിറക്കുമെന്നും പറയപ്പെടുന്നു.

വാട്ട്‌സ്ആപ്പ് ഫീച്ചറുകൾ ട്രാക്കർ വാബെറ്റ്ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള സെറ്റിങ്സ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് വികസിപ്പിക്കുന്നുണ്ട്. വാട്ട്‌സ്ആപ്പ് പ്രൈവസി സെറ്റിംഗ്‌സിൽ നിന്ന് തന്നെ ഓൺലൈനിൽ ഉപയോക്താവിനെ ആർക്കൊക്കെ കാണാനാകുമെന്ന് തിരഞ്ഞെടുക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. പുതിയ സ്വകാര്യത ക്രമീകരണ ഫീച്ചർ കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഓപ്‌ഷൻ ഡവലപ്പ് ചെയ്യുകയാണെന്നാണ് വിവരങ്ങൾ.

റിപ്പോർട്ട് അനുസരിച്ച്, വാട്ട്‌സ്ആപ്പ് 'ഡിലീറ്റ് ഫോർ എവരിവൺ' ഫീച്ചറിന്റെ സമയപരിധി നിലവിലുള്ള ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയ ഓപ്ഷനുകളിൽ നിന്ന് രണ്ട് ദിവസവും 12 മണിക്കൂറുമായി നീട്ടുന്നു. തെറ്റായി അയച്ച സന്ദേശങ്ങൾ ഇല്ലാതാക്കാനുള്ള നീണ്ട സമയപരിധി ഉപയോക്താക്കൾക്ക് പ്രയോജനപ്രദമാകും. മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്ന് വിൻഡോസ് 2.2225.2.70-നായി ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ്. 

പുനർരൂപകൽപ്പന ചെയ്ത കൺടെക്സ്റ്റ് മെനു കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് റിപ്പോർട്ടിൽ ഉണ്ട്. ഇത് ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ് നൽകുമെന്ന് പറയുന്ന അപ്ഡേഷനുകളെ കുറിച്ച് ഏകദേശ രൂപം നൽകുന്നതാണ്. സ്ക്രീൻഷോട്ടിൽ കാണുന്നത് പോലെ, പേസ്റ്റ് ചെയ്യുക, പഴയപടിയാക്കുക, എല്ലാ ടെക്സ്റ്റ് ഓപ്ഷനുകളും തിരഞ്ഞെടുക്കുക. വാചകം ബോൾഡ് അല്ലെങ്കിൽ ഇറ്റാലിക്ക് ഫോർമാറ്റ് ചെയ്യുക എന്നീ ഓപ്ഷനുകളും ഉണ്ടാകും.പുതിയ അപ്ഡേഷൻ വരുന്നതിന് മുമ്പ് ആപ്പിന്റെ പ്രവർത്തനക്ഷമതയിൽ മാറ്റങ്ങൾ വരുമെന്നാണ് പ്രതീക്ഷ.

വീഡിയോ കോളില്‍ 'അവതാര്‍'; പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്.

വാട്സ്ആപ്പ് വീഡിയോ കോളുകളിൽ അവതാർ ഫീച്ചർ വരുന്നു. ബിറ്റ്‌മോജി അഥവാ മെമോജിക്ക് പകരമായി വാട്സ്ആപ്പ് സ്വന്തമായി അവതാർ ഓപ്ഷനുകൾ നിർമ്മിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകകള്‍. വീഡിയോ കോളുകളിൽ ഉപയോക്താക്കൾക്ക് അവതാർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. ആപ്പിൾ ഇക്കോസിസ്റ്റത്തിൽ ഇത്തരത്തിലുള്ള മെമോജി ലഭ്യമാണ്. പുതിയ അപ്ഡേഷൻ വരുന്നതോടെ വാട്ട്‌സ്ആപ്പ് വീഡിയോ കോളുകൾക്കിടയ്ക്ക് ഉപയോക്താക്കൾക്ക് അവരുടെ അവതാറിലേക്ക് മാറാൻ കഴിഞ്ഞേക്കും. ഐഒഎസിലുള്ള വാട്ട്‌സ്ആപ്പിൽ ഉപയോക്താക്കൾക്ക് മറ്റ് ഗ്രൂപ്പംഗങ്ങൾ അറിയാതെ ലെഫ്റ്റഡിക്കാനുള്ള ഓപ്ഷൻ ആഡ് ചെയ്യുമെന്ന് പറയപ്പെടുന്നു. ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് ബ്ലർ ടൂൾ പരീക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

വാട്ട്‌സ്ആപ്പ് ബീറ്റ ട്രാക്കർ വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് അവതാർ എഡിറ്റർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്വന്തം അവതാർ സജ്ജീകരിക്കാനുള്ള ഓപ്ഷൻ ഉടനെ വാട്സാപ്പ് അവതരിപ്പിച്ചേക്കും. ഒരു അവതാർ നിർമിച്ചു കഴിഞ്ഞാൽ അത് ചാറ്റുകളിലും ഗ്രൂപ്പുകളിലും ഷെയർ ചെയ്യാവുന്ന തരത്തില്‌ സ്റ്റിക്കറുകളായി ലഭ്യമാകുമെന്ന് റിപ്പോർട്ട് പറയുന്നു. ഐഫോൺ, ഐപാഡ് ഉപകരണങ്ങളിൽ മെമോജി പ്രവർത്തിക്കുന്നത് പോലെയാണ് ഇത്.വാട്ട്‌സ്ആപ്പിൽ അവതാർ എങ്ങനെ, എപ്പോൾ ലഭ്യമാകും എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ ഇതുവരെ മെറ്റ വെളിപ്പെടുത്തിയിട്ടില്ല. ബീറ്റാ ടെസ്റ്ററുകൾക്ക് പോലും ഈ ഫീച്ചർ ഇതുവരെ ലഭ്യമായിട്ടില്ല.

വീഡിയോ കോളുകൾക്കുള്ള അവതാറിന് പുറമേ, ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്നതിനുള്ള ഓ പ്ഷൻ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെയ് മാസത്തിലാണ് ആൻഡ്രോയിഡിൽ ഇത് ആദ്യം കണ്ടെത്തിയത്. ഐഒഎസ് ബീറ്റ പതിപ്പ് 22.14.0.71-നുള്ള വാട്ട്‌സ്ആപ്പ് ഐഫോൺ ഉപയോക്താക്കൾക്കായാണ് ഇതിന്റെ ടെസ്റ്റിങ് നടത്തിയതെന്ന് വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ടിൽ പറയുന്നു.

ഫീച്ചർ എങ്ങനെ പ്രവർത്തിക്കുമെന്ന് നിർദ്ദേശിക്കാൻ വാബെറ്റ് ഇൻഫോ ഒരു സ്ക്രീൻഷോട്ട് പങ്കിട്ടു. എന്തായാലും ഇപ്പോൾ ഇത് ഉപയോക്താക്കൾക്ക് ലഭ്യമല്ല. ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് ബ്ലർ ടൂളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വാബെറ്റ് ഇൻഫോ പ്രത്യേകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാട്സാപ്പിൽ മറ്റുള്ളവരുമായി ചാറ്റ് ആരംഭിക്കുന്നതിന് മുമ്പ് അയയ്ക്കുന്ന ചിത്രങ്ങളുടെ ഏതെങ്കിലും ഭാഗങ്ങൾ മങ്ങിക്കാൻ ഈ ഓപ്ഷൻ നിങ്ങളെ സഹായിക്കും. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് കഴിഞ്ഞ വർഷമാണ് ബ്ലർ ടൂൾ അവതരിപ്പിക്കുമെന്ന വാർത്ത പുറത്തു വന്നത്. ഇതേ ടൂൾ ഇപ്പോൾ ആപ്പിന്റെ ഡെസ്‌ക്‌ടോപ്പ് ക്ലയന്റിലും പരീക്ഷിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. എപ്പോൾ ഇത് ഉപയോക്താക്കൾക്ക് ലഭ്യമാകും എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

വാട്ട്സ്ആപ്പില്‍ ഈ സന്ദേശങ്ങള്‍ കിട്ടിയിട്ടുണ്ടോ?; ഉടന്‍ ഡിലീറ്റ് ചെയ്യുക.!

വാട്ട്സ്ആപ്പില്‍ (Whatsapp) ചില പ്രത്യേക സന്ദേശം ലഭിച്ചവര്‍ അത് ഉടന്‍ ഡിലീറ്റ് ചെയ്തുകളയാന്‍ വാട്ട്സ്ആപ്പ് മുന്നറിയിപ്പ്. വാട്ട്സ്ആപ്പിന്‍റെ യുകെയിലെ ഉപയോക്താക്കള്‍ക്കാണ് ഈ മുന്നറിയിപ്പ്. രണ്ട് തരം ഫേക്ക് ടെക്സ്റ്റ് സന്ദേശങ്ങളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വലിയ സൈബര്‍ സ്കാം പദ്ധതിയാണ് ഈ സന്ദേശങ്ങള്‍ക്ക് പിന്നില്‍ എന്നാണ് സൈബര്‍ സുരക്ഷ വൃത്തങ്ങളുടെ മുന്നറിയിപ്പ്. 

ബിയർ ഭീമൻമാരായ ഹൈനെകെന്‍ (Heineken) റീട്ടെയിലർ സ്ക്രൂഫിക്സ് (Screwfix) എന്നിവയില്‍ വരുന്നുവെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഈ സന്ദേശങ്ങള്‍ വരുന്നത്. ഉപയോക്താക്കൾക്ക് പ്രലോഭിപ്പിക്കുന്ന സൗജന്യത്തിന് അർഹതയുണ്ടെന്ന് ഈ സന്ദേശങ്ങള്‍ തോന്നിപ്പിക്കും. ഫാദേഴ്‌സ് ഡേയ്‌ക്കായി വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഹെയ്‌നെകെൻ ബിയറോ ഡീവാൾട്ട് കോമ്പി ഡ്രില്ലോ സൗജന്യമായി ലഭിക്കാനുള്ള അവസരമുണ്ടെന്ന് വ്യാജ സന്ദേശങ്ങളില്‍ പറയുന്നു.

എന്നാല്‍ ഈ സന്ദേശം തീര്‍ത്തും വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്താനുള്ള ഹാക്കിംഗ് തന്ത്രത്തിന്‍റെ ഭാഗമാണെന്ന് മുന്നറിയിപ്പ് പറയുന്നു. അത്തരം വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ എത്തിയാൽ അത് ഐഡന്റിറ്റി തട്ടിപ്പിനോ നിങ്ങളിൽ നിന്ന് പണം അപഹരിക്കാനോ ഉപയോഗിക്കാം. വാട്ട്‌സ്ആപ്പ് ഉപയോക്താക്കളോട് ഈ സന്ദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഹൈനെകെനും സ്‌ക്രൂഫിക്‌സും നിര്‍ദേശിച്ചിട്ടുണ്ട് വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഹൈനെകെന്‍ ബിയർ ഇത്തരം ഒരു വാട്ട്സ്ആപ്പ് സ്കാമിന്‍റെ റിപ്പോർട്ടുകൾ വന്നതിന് പ്രതികരണം ഇറക്കി, ഹൈനകെൻ അറിയാതെയാണ് ഇത്തരം ഒരു സന്ദേശം പ്രചരിക്കുന്നത്. നിലവില്‍ ഇത് ഡാറ്റ തട്ടാനുള്ള ഫിഷിംഗ് സ്കാമിന്‍റെ ഭാഗമാണ്. ഉപയോക്താക്കള്‍ ശ്രദ്ധിക്കണം" - പ്രസ്താവനയില്‍ ഹൈനെകെന്‍ പറയുന്നു.

സന്ദേശം ലഭിച്ച വാട്ട്‌സ്ആപ്പ് ഉപയോക്താക്കളോട് അത് ഉടനടി ഡിലീറ്റ് ചെയ്യാന്‍ ഹൈനെക്കന്റെ പ്രതിനിധിയും പറഞ്ഞു. വ്യാജ സ്‌ക്രൂഫിക്‌സ് വാട്ട്‌സ്ആപ്പ് പ്രമോഷനെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടില്‍ സ്ക്രൂഫിക്സ് മുന്നറിയിപ്പ് നല്‍കി: “സ്‌ക്രൂഫിക്‌സ് ബ്രാൻഡിംഗ് ഉപയോഗിച്ച് വാട്ട്‌സ്ആപ്പിലൂടെയും മറ്റ് സോഷ്യൽ ചാനലുകളിലൂടെയും പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് അറിയാന്‍ ഇടയായി. നിങ്ങൾക്ക് സംശയാസ്പദമായ ഒരു സന്ദേശം ലഭിക്കുകയാണെങ്കിൽ, ആ സന്ദേശം ഡിലീറ്റ് ചെയ്യുക, ദയവായി ലിങ്കുകളൊന്നും ക്ലിക്ക് ചെയ്യരുത് അല്ലെങ്കിൽ നിങ്ങളുടെ കോൺടാക്റ്റുകളുമായി പങ്കിടരുത്' - സ്‌ക്രൂഫിക്‌സ് ട്വീറ്റ് പറയുന്നു. 

ഇത്തരം സന്ദേശങ്ങള്‍ വന്നാല്‍ അവയില്‍ നല്‍കിയിരിക്കുന്ന യുആര്‍എല്‍ സൂക്ഷ്മമായി നോക്കണം. അത് ഫേക്ക് സൈറ്റായിരിക്കും. ചിലപ്പോള്‍ ഒറിജിനല്‍ സൈറ്റിന്‍റെ ഒന്നോ രണ്ടോ സ്പെല്ലിംഗ് മാറിയായിരിക്കും അതില്‍ ഉണ്ടാകുക. ഇതില്‍ ക്ലിക്ക് ചെയ്താല്‍ മാല്‍വെയറുകള്‍ നിങ്ങളുടെ ഡിവൈസില്‍ കടക്കുകയും നിങ്ങളുടെ സംരക്ഷിത വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നതുമാണ് രീതി. ചിലപ്പോള്‍ നിങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ മുതല്‍ പണമിടപാട് പാസ്വേര്‍ഡ് വിവരങ്ങള്‍വരെ ഇതില്‍ ഉള്‍പ്പെടാം.

Post a Comment

0 Comments