🛫ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു.
✒️ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. തൃശൂര്‍ കണ്ടശന്‍കടവ് പുറത്തൂര്‍ കിറ്റന്‍ ഹൗസില്‍ ലിജോ ജോസ്, കൊല്ലം കൊട്ടാരക്കര റെജി ഭവനില്‍ ഫിലിപ്പോസ് റെജി എന്നിവരുടെ ബന്ധുക്കളാണ് പ്രവാസി ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എന്നിവ വഴിയുള്ള തുക ഏറ്റുവാങ്ങിയത്.
2021 ഒക്ടോബറില്‍ ഒമാനിലുണ്ടായ അപകടത്തില്‍ മരിച്ച ലിജോ ജോയുടെ കുടുംബത്തിന് ആറു ലക്ഷം രൂപയും 2018 ജനുവരിയില്‍ ദുബായില്‍ മരിച്ച ഫിലിപ്പോസ് റെജിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുമാണ് ലഭിച്ചത്. പ്രവാസി ഐ.ഡി. കാര്‍ഡ് ഉടമയെന്ന നിലയില്‍ നാലു ലക്ഷം രൂപയുടെയും നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ രണ്ടു ലക്ഷം രൂപയുടെയും പരിരക്ഷയാണ് റെജിക്ക് ഉണ്ടായിരുന്നത്. പ്രവാസി ഐ.ഡി കാര്‍ഡ് ഉടമയായിരുന്നു ഫിലിപ്പോസ് റെജി. തയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ തുക വിതരണം ചെയ്തു. സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍മാനേജര്‍ അജിത്ത് കോളശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ നോര്‍ക്ക റൂട്ട്സ് പ്രവാസി ഐ.ഡി കാര്‍ഡ് വഴി 11 പേര്‍ക്കായി 30.80 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. 2008ല്‍നിലവില്‍ വന്ന ഈ പദ്ധതി വഴി ഇതുവരെ ആകെ 120 പേര്‍ക്കായി 1.65 കോടി രൂപയാണ് ലഭ്യമാക്കിയത്. നോര്‍ക്ക റൂട്ട്സ് പ്രവാസി ഐ.ഡി കാര്‍ഡ് ഉടമകള്‍ക്ക് അപകട മരണത്തിന് നാല് ലക്ഷം രൂപയും അംഗവൈകല്യത്തിന് രണ്ടു ലക്ഷം രൂപയുമാണ് പരിരക്ഷ. നേരത്തേ രണ്ടു ലക്ഷമായിരുന്ന ഇന്‍ഷുറന്‍സ് തുക 2020 ഏപ്രില്‍ മുതലാണ് നാലു ലക്ഷമായി ഉയര്‍ത്തിയത്.
മൂന്ന് വര്‍ഷമാണ് പ്രവാസി ഐ ഡി കാര്‍ഡിന്റെ കാലാവധി. 18 മുതല്‍ 70 വയസ്സുവരെയുള്ള പ്രവാസികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വര്‍ഷം കാലാവധിയുള്ള കാര്‍ഡിന് അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും 315 രൂപയാണ് ഫീസ്. ഇതിന് പുറമെയുള്ള പ്രവാസി രക്ഷാഇന്‍ഷുറന്‍സ് പോളിസി വഴി 13 ഗുരുതര രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ പരിരക്ഷയും രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. 18 മുതല്‍ 60 വയസ്സുവരെയുള്ള പ്രവാസികള്‍ക്ക് പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിക്ക് അപേക്ഷിക്കാം. ഇന്‍ഷുറന്‍സ് പ്രീമിയം അടക്കം 550 രൂപയാണ് അപേക്ഷാഫീസ്. www.norkaroots.org എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീനമ്പരില്‍ രാജ്യത്തിനകത്തു നിന്നും വിളിക്കാവുന്നതാണ്. വിദേശത്തു നിന്നും 00918802012345 എന്ന നമ്പരില്‍ മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.
(ഫോട്ടോ- നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം തിരുവനന്തപുരം തയ്ക്കാട് നോര്‍ക്കാ സെന്ററില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കുന്നു. സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവര്‍ സമീപം.)
*🎙️മാധ്യമത്തിന് എതിരായ കെ.ടി ജലീലിന്‍റെ നീക്കം; ഗൾഫിൽ പ്രതിഷേധവുമായി പ്രവാസികൾ.*
✒️ഗൾഫിൽ മാധ്യമം ദിനപത്രം നിരോധിക്കാൻ മുൻ മന്ത്രി കെ.ടി ജലീൽ നടത്തിയ ഇടപെടലുകൾ പുറത്തുവന്നതില്‍ പ്രതിഷേധവുമായി പ്രവാസികൾ. വ്യക്തികൾക്ക് പുറമെ പ്രവാസി കൂട്ടായ്മകളും കെ.ടി ജലിലീനെതിരെ വിർമശവുമായി രംഗത്തുവന്നു.
കോവിഡ് ദുരിത കാലത്ത് പ്രവാസികളുടെ മടക്കയാത്ര ഉറപ്പാക്കാൻ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് കെ ടി ജലീൽ പ്രോട്ടോകോൾ ലംഘിച്ച് വിദേശത്തെ ഭരണാധികാരികളോട് പത്രത്തിന് എതിരെ നടപടി ആവശ്യപ്പെട്ട് കത്തയച്ചതെന്നും മാധ്യമത്തിനെതിരായ നീക്കത്തെ അംഗീകാരിക്കാനാവില്ലെന്ന് പ്രവാസികൾ പ്രതികരിച്ചു. വാരാന്ത്യദിവസങ്ങളിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവാസി കൂട്ടായ്മകൾ കെ ടി ജലീലിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തയാറെടുക്കുകയാണ്.
🎙️ജലീൽ പ്രവാസികളോട് മാപ്പ് പറയണം.
✒️പ്രവാസി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ ഉത്തരവ് പിൻവലിച്ചു യാത്രക്ക് പി.പി.ഇ കിറ്റ് മാത്രം മതി എന്ന നിലപാട് സർക്കാറിന് സ്വീകരിക്കേണ്ടി വന്നു
കോവിഡ് കൊടുമ്പിരികൊണ്ട കാലത്ത് ഏതു വിധേനയും നാടണയാൻ കാത്തിരുന്ന പ്രവാസികൾക്ക് മടങ്ങിവരുമ്പോൾ കേരള സർക്കാർ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യമുണ്ടായി. പ്രവാസി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ ഉത്തരവ് പിൻവലിച്ചു യാത്രക്ക് പി.പി.ഇ കിറ്റ് മാത്രം മതി എന്ന നിലപാട് സർക്കാറിന് സ്വീകരിക്കേണ്ടി വന്നു. പ്രവാസികളെക്കുറിച്ച് അനാവശ്യ ഭീതി സൃഷ്ടിക്കുന്ന സാഹചര്യമുണ്ടായി.
ഗൾഫിൽനിന്ന് വരുന്നവരാണ് കോവിഡ് വാഹകർ എന്ന ധാരണ പ്രചരിച്ചതോടെ പ്രവാസികളെ ബന്ധുക്കളും നാട്ടുകാരും അകറ്റിനിർത്തുന്ന സാഹചര്യമുണ്ടായി. മാത്രവുമല്ല, പ്രവാസികളിൽനിന്ന് ക്വാറന്റീൻ ചാർജ് ഈടാക്കാനുള്ള തീരുമാനമാണ് സർക്കാർ സ്വീകരിച്ചത്. കൊട്ടിഘോഷിച്ച് നടത്തിയ നോർക്ക രജിസ്ട്രേഷന് പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കും എന്ന പ്രതീതി സൃഷ്ടിച്ചതല്ലാതെ രജിസ്റ്റർ ചെയ്ത നാലു ലക്ഷത്തിലധികം പ്രവാസിൾക്ക് ഒരു പവുമുണ്ടായില്ല.
🔊സൗദി അറേബ്യ: കാലാവധി അവസാനിച്ച ഐഡി കാർഡുകൾ ഉപയോഗിക്കുന്ന പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്.
✒️ഐഡി കാർഡുകളുടെ കാലാവധി കൃത്യമായി പുതുക്കാത്ത പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കാലാവധി അവസാനിച്ച ഐഡി കാർഡുകൾ ഉപയോഗിക്കുന്ന പ്രവാസികൾക്ക് 500 റിയാൽ പിഴ ചുമത്തുമെന്നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐഡി കാർഡുകളുടെ കാലാവധി അവസാനിച്ച തീയതി തൊട്ട് മൂന്നാം ദിനം മുതൽ ഈ പിഴ ബാധകമാകുന്നതാണ്.
ഇത്തരം വീഴ്ച്ചകൾ ആവർത്തിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുന്നതാണ്. പ്രവാസികളുടെ ഫൈനൽ എക്സിറ്റ് വിസയുടെ സാധുത അവ അനുവദിച്ച തീയതി മുതൽ 60 ദിവസത്തേക്കാണെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് കൂട്ടിച്ചേർത്തു.
0 Comments