🛫സൗദിയിൽ രണ്ടുപേർക്ക് കൂടി കുരങ്ങുപനി.
✒️സൗദി അറേബ്യയില്‍ രണ്ടു പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാവരും അടുത്തിടെ യൂറോപ്പില്‍ നിന്നെത്തിയവരാണ്. തൊലിപ്പുറത്ത് തടിപ്പും പനിയുമടക്കമുള്ള രോഗലക്ഷണങ്ങള്‍് ഇവര്‍ക്കുണ്ട്. ഒരാള്‍ക്ക് രോഗം ഭേദമായി വരുന്നു. മറ്റു രണ്ട് പേര്‍ നിരീക്ഷണത്തിലാണ്.
🛫ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ മരണപ്പെട്ടത് സൗദിയിലും യുഎഇയിലും
✒️കൊവിഡ് മഹാമാരിയുടെ കാലയളവ് ഉള്‍പ്പെടുന്ന 2019 മുതല്‍ 2021 വരെ ജിസിസി രാജ്യങ്ങളില്‍ മരിച്ചത് നിരവധി ഇന്ത്യക്കാര്‍. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചത് യുഎഇയിലും സൗദി അറേബ്യയിലുമാണ്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഗള്‍ഫില്‍ മരണപ്പെട്ട പ്രവാസി ഇന്ത്യന്‍ തൊഴിലാളികളുടെ കണക്ക് വെളിപ്പെടുത്തിയത്.
2020ല്‍ സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരണപ്പെട്ടത്. 3,753 പേരാണ് ആ വര്‍ഷം മരിച്ചത്. 2021 ആയപ്പോഴേക്കും ഇത് 2,328 ആയി കുറഞ്ഞു. ഈ രണ്ടു വര്‍ഷങ്ങളും കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടങ്ങളായിരുന്നു. 2019ല്‍ 2,353 ഇന്ത്യക്കാരാണ് സൗദിയില്‍ മരണപ്പെട്ടത്. സൗദിയില്‍ ഇന്ത്യക്കാരുടെ മരണം വര്‍ധിക്കാന്‍ കാരണമായത് കൊവിഡ് മഹാമാരിയാണ്. ധാരാളം കമ്പനികള്‍ ഈ കാലയളവില്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ ജീവിത നിലവാരത്തെയും ബാധിച്ചു. എന്നാല്‍ മോശം സാഹചര്യം കാരണം എത്രപേര്‍ മരണപ്പെട്ടെന്ന കണക്ക് ലഭ്യമല്ല.
🛫സൗദിയിലെ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഉംറ അനുവദിച്ചു തുടങ്ങി.
✒️ഇഅ്തമര്‍നാ, തവക്കല്‍നാ എന്നീ മൊബൈല്‍ ആപ്പുകളില്‍ ഒന്നുവഴിയാണ് ഉംറ അനുമതി പത്രത്തിനായി അപേക്ഷിക്കേണ്ടത്. ഞായറാഴ്ച മുതല്‍ ബുക്ക് ആപ്പുകള്‍ വഴിബുക്ക് ചെയ്യുന്നവര്‍ക്കാണ് പെര്‍മിറ്റുകള്‍ ലഭിച്ച് തുടങ്ങിയത്.
പുതിയ ഉംറ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് ഉംറ പെര്‍മിറ്റുകള്‍ വീണ്ടും അനുവദിച്ച് തുടങ്ങിയത്. ജൂലൈ 30 മുതലുള്ള പെര്‍മിറ്റുകളാണ് അനുവദിച്ച് തുടങ്ങിയത്. രാത്രി 12 മുതല്‍ രണ്ട് മണിക്കൂര്‍ വീതമുള്ള 12 ബാച്ചുകളായാണ് ഉംറക്കുള്ള സമയം ക്രമകീരിച്ചിട്ടുള്ളത്.
0 Comments