ദില്ലി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (National Testing Agency) (എൻടിഎ) നീറ്റ് 2022-ന്റെ അഡ്മിറ്റ് കാർഡ് (NEET Admit Card) പുറത്തിറക്കി. ഈ വർഷം 18.72 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാൻ അപേക്ഷിച്ചിട്ടുള്ളത്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in ൽ നിന്ന് അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ബിരുദ മെഡിക്കൽ, ഡെന്റൽ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 17ന് നടക്കും. 18.72 ലക്ഷത്തിലധികം വിദ്യാർത്ഥികൾ നീറ്റ് 2022-ൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നീറ്റ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള നടപടികൾ
neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
NEET 2022 അഡ്മിറ്റ് കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഐഡി നൽകുക
ഡൗൺലോഡ് ചെയ്യുക, പ്രിന്റ് ഔട്ട് എടുക്കുക
നീറ്റ് പരീക്ഷ അഡ്മിറ്റ് കാർഡിലെ ഇക്കാര്യങ്ങൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പാക്കണം.
അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉദ്യോഗാർത്ഥികൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിർദ്ദേശിക്കുന്നു. പേര്, റോൾനമ്പർ, എക്സാം സിറ്റി, പരീക്ഷ കേന്ദ്രം, പരീക്ഷ സമയം, റിപ്പോർട്ടിംഗ് ടൈം, കൊവിഡ് 19 നിർദ്ദേശങ്ങൾ, ഡ്രെസ് കോഡ് നിർദ്ദേശങ്ങൾ എന്നീ കാര്യങ്ങളാണ് കൃത്യമായി പരിശോധിച്ച് ഉറപ്പാക്കേണ്ടത്.
ഈ വർഷം 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജൂലൈ 17 നാണ് നീറ്റ് പരീക്ഷ. അഡ്മിറ്റ് കാർഡ് ലഭിച്ചാൽ അവയിലെ എല്ലാ വിവരങ്ങളിലും തെറ്റില്ല എന്ന് ക്രോസ്ചെക്ക് ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ആപ്ലിക്കേഷൻ നമ്പർ, ജനനതീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിലെ 546 നഗരങ്ങളിലും ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിലുമായിട്ടാണ് നീറ്റ് പരീക്ഷ നടക്കുന്നത്.
0 Comments