Ticker

6/recent/ticker-posts

Header Ads Widget

ദുബായില്‍ മലയാളിക്ക് 10 കോടി സമ്മാനം !.,...................,...,...,

മഹ്‍സൂസിന്റെ ചരിത്രത്തിലാദ്യമായി 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം പങ്കിട്ടെടുത്ത് രണ്ട് വിജയികള്‍.

മഹ്‍സൂസിന്റെ 88-ാമത് പ്രതിവാര നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ച രണ്ട് പ്രവാസികളാണ് അപ്രതീക്ഷിതമായി മള്‍ട്ടി മില്യനയര്‍മാരായി മാറിയത്. 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് അര്‍ഹരായ ഇവര്‍ ഓരോരുത്തരും 5,000,000 ദിര്‍ഹം വീതം പങ്കിട്ടെടുത്തു.

ഇന്ത്യക്കാരനായ ഷാനവാസ്, ഫിലിപ്പൈന്‍സ് സ്വദേശി നെല്‍സണ്‍ എന്നിവരുടെ ജീവിതമാണ്, നറുക്കെടുത്ത അഞ്ച് സംഖ്യകളും യോജിച്ച് വന്നതോടെ നിമിഷനേരം കൊണ്ട് മാറിമറിഞ്ഞത്. 7,9,17,19,21 എന്നിവയായിരുന്നു കഴിഞ്ഞയാഴ്‍ച നറുക്കെടുത്ത സംഖ്യകള്‍. ഇവരുള്‍പ്പെടെ 27 മള്‍ട്ടി മില്യനയര്‍മാരെയാണ് മഹ്‍സൂസ് ഇതുവരെ സൃഷ്ടിച്ചത്. ഇവരില്‍ ആറ് പേരും ഈ വര്‍ഷം തന്നെ വിജയികളായവരാണ്.

വിജയികളെ പരിചയപ്പെടുത്തിക്കൊണ്ട് ഈവിങ്സ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കവെ മഹ്‍സൂസിന്റെ ഓപ്പറേറ്ററായ ഇവിങ്സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി പറഞ്ഞത് ഇങ്ങനെ, "മഹ്‍സൂസില്‍ പങ്കെടുക്കുന്നവരില്‍ ഏറ്റവുമധികം പേര്‍ യഥാക്രമം ഇന്ത്യയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നുമാണ്. ഇതുവരെ 50,000ല്‍ അധികം ഇന്ത്യക്കാരാണ് മഹ്‍സൂസിന്റെ വിജയികളില്‍ ഉള്‍പ്പെട്ടത്. ഇവരില്‍ 3000ല്‍ അധികം പേരും ഒന്നാം സമ്മാനമോ രണ്ടാം സമ്മാനമോ നേടിയവരായിരുന്നു. നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം ഫിലിപ്പൈന്‍സ് സ്വദേശികള്‍ക്കാണ്. 27,000ല്‍ അധികം ഫിലിപ്പൈനികള്‍ ഇതുവരെ മഹ്‍സൂസിലൂടെ വിജയം കണ്ടു. ഇവരില്‍ 1700ല്‍ അധികം പേരും ആദ്യ രണ്ട് സമ്മാനങ്ങള്‍ കരസ്ഥമാക്കിയവരായിരുന്നു".

"യുഎഇയില്‍ മാത്രമല്ല, ലോകമെമ്പാടും മഹ്‍സൂസ് കൂടുതല്‍ പ്രശസ്‍തി നേടിക്കൊണ്ടിരിക്കുകയാണ്. ഓരോ മാസം കഴിയുമ്പോഴും മേഖലയില്‍ നിന്ന് കൂടുതല്‍ പങ്കാളിത്തമാണ് കാണാന്‍ സാധിക്കുന്നത്. നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ മഹ്‍സൂസില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവാണിത്. ഇതുവരെയുള്ള വ്യക്തമായ ട്രാക്ക് റെക്കോര്‍ഡാണ് ഇതിന് കാരണം" - സാംജി പറഞ്ഞു.

ഒന്നാം സമ്മാനം ലഭിച്ചെന്ന വിവരം അതുവരെ അറിഞ്ഞിട്ടില്ലായിരുന്ന ഷാനവാസിന്, ഞായറാഴ്‍ച രാവിലെയാണ് അക്കാര്യം അറിയിച്ചുകൊണ്ട് ഈവിങ്സില്‍ നിന്നുള്ള ഫോണ്‍ കോള്‍ ലഭിച്ചത്. ആ നിമിഷത്തെ ആവേശം 41കാരനായ അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ. "ടിക്കറ്റെടുക്കുമ്പോള്‍ അധികമൊന്നും ചിന്തിക്കാതെ വെറുതെ സംഖ്യകള്‍ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ശേഷം നറുക്കെടുപ്പ് സമയത്ത് എന്റെ നമ്പറുകളായിരുന്നു സ്‍ക്രീനില്‍ തെളിഞ്ഞതെന്നത് ശ്രദ്ധിക്കാതെ ഞാന്‍ ജോലിക്ക് പോയി. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയത്, അതേ നമ്പര്‍ തന്നെ മറ്റൊരാള്‍ കൂടി തെരഞ്ഞെടുത്ത് എനിക്കൊപ്പം ഒന്നാം സമ്മാനം പങ്കിട്ടെടുത്തുവെന്നതാണ്. രണ്ട് പേരുടെയും വിജയത്തില്‍ അതിയായ സന്തോഷത്തിലാണ് ഞാന്‍ - കുടുംബത്തില്‍ നിന്നകന്ന് 14 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന, രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ അദ്ദേഹം പറഞ്ഞു.

സമ്മാന വിവരം അറിഞ്ഞതില്‍ പിന്നെ സന്തോഷം കാരണം രണ്ട് ദിവസം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്ന് ഷാനവാസ് പറഞ്ഞു. ഒരു സുഹൃത്താണ് മഹ്‍സൂസിനെ പരിചയപ്പെടുത്തിയത്. അതിന് ശേഷം കഴിഞ്ഞ 18 മാസമായി നറുക്കെടുപ്പുകളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നു. എന്നാല്‍ ഇത്ര വലിയൊരു തുക സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. "സമ്മാനത്തുക എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ യുഎഇയില്‍ തന്നെ തുടര്‍ന്നും ജോലി ചെയ്യുമെന്ന കാര്യം ഉറപ്പാണ്. കാരണം ഈ രാജ്യമാണ് എന്നെ സ്വപ്‍നം കാണാന്‍ പ്രാപ്‍തനാക്കിയത്. ഇപ്പോള്‍ ആ സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥമാകുമെന്നതിനാല്‍ മഹ്‍സൂസിന് നന്ദി പറയുന്നു" - അദ്ദേഹം പറഞ്ഞുനിര്‍ത്തി.

ഒന്നാം സമ്മാനം പങ്കിട്ട ഫിലിപ്പൈന്‍സ് സ്വദേശിയായ നെല്‍സന്‍, ശനിയാഴ്‍ച രാത്രി നറുക്കെടുപ്പ് നടക്കുമ്പോള്‍ ജോലിസ്ഥലത്തായിരുന്നു. അവിടെവെച്ച് ഒരു സുഹൃത്താണ് സമ്മാനം ലഭിച്ച വിവരം അറിയിച്ചത്. സുഹൃത്ത് കബളിപ്പിക്കുകയാണെന്ന് കരുതി അത് വിശ്വാസത്തിലെടുക്കാതെ, നെല്‍സണ്‍ തന്റെ മഹ്‍സൂസ് അക്കൗണ്ട് പരിശോധിച്ചു.

"എനിക്കും എന്റെ കുടുംബത്തിനും അത് വിശ്വസിക്കാനേ കഴിഞ്ഞില്ല. ജീവിതത്തില്‍ ആദ്യമായാണ് എനിക്ക് ഇത്രയും വലിയൊരു തുക സമ്മാനം ലഭിക്കുന്നത്" - സന്തോഷത്തോടെ നെല്‍സണ്‍ പറഞ്ഞു. 2021 ജൂണിലാണ് നെല്‍സണ്‍, മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇത്ര വേഗം വിജയമെത്തുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല. "എപ്പോഴാണ് ഭാഗ്യം തുണയ്‍ക്കുകയെന്ന് പ്രവചിക്കാനാവില്ല. മഹ്‍സൂസില്‍ വിജയിയാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, കുടുംബത്തിനായി നാട്ടില്‍ എന്റെ സ്വപ്‍ന ഭവനം നിര്‍മിക്കാന്‍ ഈ പണം ഉപയോഗിക്കും". അര്‍പ്പണ ബോധമുള്ള പ്രൊഫഷണലായ നെല്‍സണ്‍, യുഎഇയില്‍ തന്നെ തുടര്‍ന്നും ജോലി ചെയ്യാനും തന്റെ തൊഴിലുടമയോട് തുടര്‍ന്നും കൂറുപുലര്‍ത്താനും തന്നെയാണ് ആഗ്രഹിക്കുന്നത്.

88-ാമത് മഹ്‍സൂസ് നറുക്കെടുപ്പില്‍ 139 വിജയികള്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. 3205 പേരാണ് 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം നേടിയത്. ഒപ്പം എല്ലാ ആഴ്‍ചയും ഉറപ്പുള്ള വിജയം സമ്മാനിക്കുന്ന റാഫിള്‍ ഡ്രോയില്‍ മൂന്ന് വിജയികള്‍ 100,000 ദിര്‍ഹം വീതം നേടി. 88-ാമത് നറുക്കെടുപ്പില്‍ ആകെ 12,421,750 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ സ്വന്തമാക്കിയത്.

www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത്, 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ ലളിതമായ നടപടിക്രമങ്ങളിലൂടെ മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാം. നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറിലൂടെയും മഹ്‍സൂസ് ഗ്രാന്റ് ഡ്രോയിലേക്കും റാഫിള്‍ ഡ്രോയിലേക്കുമുള്ള ഓരോ എന്‍ട്രി വീതം ലഭിക്കും. ഇതിലൂടെ വിജയ സാധ്യതയും ഇരട്ടിക്കും. 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനവും 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും ഓരോ ആഴ്‍ചയും വിജയികളെ കാത്തിരിക്കുകയാണ്. ഒപ്പം ഓരോ ആഴ്‍ചയും മൂന്ന് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനം നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയുമുണ്ട്. നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.

ദുബായില്‍ മലയാളിക്ക് 10 കോടി സമ്മാനം !

തിരുവനന്തപുരം സ്വദേശിയായ ഷാനവാസാണ് ദുബായില്‍ മെഹസൂസിന്റെ 10 കോടി സമ്മാനമായി നേടിയത്. ഈ തുക ഉപയോഗിച്ച് സ്വന്തമായി ഒരു ബിസിനസ് പിന്നീട് തുടങ്ങണമെന്നാണ് ഷാനവാസ് ആഗ്രഹിക്കുന്നത്.

ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പുകളിലും ബിഗ് സമ്മര്‍ ബൊണാണ്‍സയിലും അഞ്ച് വിജയികള്‍ നേടിയത് മൂന്ന് കോടി.

മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് ജൂലൈ മാസം നടത്തിയ നാല് പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയികളായ ഓരോരുത്തരും മൂന്ന് ലക്ഷം ദിര്‍ഹം വീതം സ്വന്തമാക്കി. ഇതിന് പുറമെ നടന്ന ബിഗ് സമ്മര്‍ ബൊണാണ്‍സ നറുക്കെടുപ്പില്‍ വിജയിച്ച ഭാഗ്യവാന് ലഭിച്ചതാവട്ടെ അഞ്ച് ലക്ഷം ദിര്‍ഹവും. ഈ പ്രത്യേക നറുക്കെടുപ്പുകളിലെല്ലാം കൂടി വിജയികള്‍ 15 ലക്ഷത്തിലേറെ ദിര്‍ഹമാണ് (മൂന്ന് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.

ആദ്യ പ്രതിവാര നറുക്കെടുപ്പിലെ വിജയി - നൗഷാദ് കുട്ടി
ജൂലൈ മാസം നടത്തിയ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ നൗഷാദ് കുട്ടിയാണ് വിജയിയായത്. മൂന്ന് ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ അദ്ദേഹം ഖത്തറില്‍ ഒരു ട്രേഡിങ് സര്‍വീസസ് കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റില്‍ നിന്ന് ടെലിഫോണ്‍ കോള്‍ ലഭിച്ച നിമിഷത്തില്‍ അത്യധികം സന്തോഷിച്ച അദ്ദേഹം ഈ വിജയത്തിലൂടെ ജീവിതത്തില്‍ വരുന്ന മാറ്റത്തിനായി കാത്തിരിക്കുകയാണ്.

രണ്ടാമത്തെ പ്രതിവാര നറുക്കെടുപ്പിലെ വിജയി - ദാമിസെട്ടി രാമ
കഴിഞ്ഞ മൂന്ന് വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ ദാമിസെട്ടി രാമ കിരണ്‍ കുമാറാണ് ജൂലൈയിലെ രണ്ടാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ വിജയായി മൂന്ന് ലക്ഷം ദിര്‍ഹം നേടിയത്. കഴിഞ്ഞ കുറേ വര്‍ഷമായി തന്റെ പത്ത് സുഹൃത്തുക്കളുമായി ചേര്‍ന്ന് പണം സമാഹരിച്ച് അദ്ദേഹം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. സമ്മാനം ലഭിച്ച വിവരം ബിഗ് ടിക്കറ്റ് പ്രതിനിധി വിളിച്ചറിയിച്ചപ്പോള്‍ അദ്ദേഹം സന്തോഷം മറച്ചുവെച്ചില്ല. സുഹൃത്തുക്കളുമായി പങ്കുവെയ്‍ക്കുന്ന സമ്മാനത്തുകയില്‍ നിന്ന് തനിക്ക് ലഭിക്കുന്ന പണം നാട്ടില്‍ കുടുംബത്തിനായി ചെലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments