സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമായി. ഇന്ന് രാവിലെ 11 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും.വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചിരുന്നു.
ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഈ മാസം 22നും പ്രസിദ്ധീകരിക്കും. പ്രവേശനം 24ന് പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കും. നേരത്തെ ബുധനാഴ്ച ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ട്രയൽ അലോട്ട്‌മെന്റ് സമയം നീട്ടിയതിനാൽ മുഖ്യ അലോട്ട്‌മെന്റും നീട്ടുകയായിരുന്നു.
അലോട്ട്മെന്‍റ് ലഭിച്ചവർക്ക് വെള്ളിയാഴ്ച രാവിലെ 11 മുതൽ 10ന് വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനുകളിൽ അലോട്ട്മെന്‍റ് ലഭിച്ചവർക്ക് താൽക്കാലിക പ്രവേശനം നേടാം. www.admission.dge.kerala.gov.in എന്ന പ്രവേശന ഗേറ്റ്വേയിൽ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ പ്രവേശന പോർട്ടലിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെൻറ് ഫലം പരിശോധിക്കാം. ലിങ്കിൽനിന്ന് ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്ററുമായി രക്ഷാകർത്താവിനൊപ്പം ആവശ്യമായ രേഖകളുടെ അസ്സൽ സഹിതം പ്രവേശനത്തിന് ഹാജരാകണം. അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെൻറ് ലഭിച്ച സ്കൂളിൽനിന്ന് പ്രിൻറ് എടുത്ത് നൽകും. സ്പോർട്സ് ക്വോട്ട അലോട്ട്മെൻറും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

exit_to_app

EDU NEWS
POSTED ONdate_range5 AUG 2022 8:33 AM
UPDATED ONdate_range5 AUG 2022 8:34 AM
പ്ലസ് വൺ പ്രവേശനം ഇന്ന് രാവിലെ 11 മുതൽ; ആദ്യ അലോട്ട്മെൻറിൽ 2,38,150 പേർക്ക് അവസരംtext_fieldsbookmark_border
cancel

By
മാധ്യമം ലേഖകൻ
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ആകെ 4,71,849 അപേക്ഷകരിൽ 2,38,150 പേർക്ക് അലോട്ട്മെന്‍റ് ലഭിച്ചു.
മെറിറ്റ് സീറ്റുകളിൽ അവശേഷിക്കുന്നത് 59,616 എണ്ണമാണ്. ഹൈകോടതി ഉത്തരവിനെ തുടർന്ന് ട്രയൽ അലോട്ട്മെൻറിൽ ഉൾപ്പെടുത്തിയ മുന്നാക്ക സമുദായ മാനേജ്മെൻറിനു കീഴിലുള്ള സ്കൂളുകളിലെ 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് ഒഴിവാക്കിയാണ് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്. ഇതോടെ, ഏകജാലക പ്രവേശനത്തിന് ലഭ്യമായ മെറിറ്റ് സീറ്റുകളുടെ എണ്ണം 2,97,766 ആയി കുറഞ്ഞു.
Also Read - പ്ലസ് വൺ: അപേക്ഷകർ 471278; കൂടുതൽ മലപ്പുറത്ത്, കുറവ് വയനാട്

അലോട്ട്മെന്‍റ് ലഭിച്ചവർക്ക് വെള്ളിയാഴ്ച രാവിലെ 11 മുതൽ 10ന് വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനുകളിൽ അലോട്ട്മെന്‍റ് ലഭിച്ചവർക്ക് താൽക്കാലിക പ്രവേശനം നേടാം. www.admission.dge.kerala.gov.in എന്ന പ്രവേശന ഗേറ്റ്വേയിൽ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ പ്രവേശന പോർട്ടലിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെൻറ് ഫലം പരിശോധിക്കാം. ലിങ്കിൽനിന്ന് ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്ററുമായി രക്ഷാകർത്താവിനൊപ്പം ആവശ്യമായ രേഖകളുടെ അസ്സൽ സഹിതം പ്രവേശനത്തിന് ഹാജരാകണം. അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെൻറ് ലഭിച്ച സ്കൂളിൽനിന്ന് പ്രിൻറ് എടുത്ത് നൽകും. സ്പോർട്സ് ക്വോട്ട അലോട്ട്മെൻറും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള അലോട്ട്മെന്‍റും പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർക്ക് വെള്ളിയാഴ്ച രാവിലെ 10 മുതൽ പത്തിന് വൈകീട്ട് നാലുവരെ സ്കൂളുകളിൽ പ്രവേശനം നേടാം.
ഏകജാലക പ്രവേശനത്തിനുള്ള സീറ്റ്, അപേക്ഷകർ, അലോട്ട്മെന്‍റ് ലഭിച്ചവർ എന്നിവ ജില്ല അടിസ്ഥാനത്തിൽ
തിരുവനന്തപുരം -26021 -36110- 22522
കൊല്ലം - 21809 -34231- 18854
പത്തനംതിട്ട - 9584 - 14752 - 7973
ആലപ്പുഴ - 15473 - 26609 - 12839
കോട്ടയം - 13600 - 23644 - 11325
ഇടുക്കി - 7728 - 13266 - 6532
എറണാകുളം - 24345 - 38709 - 20147
തൃശൂർ - 25717 - 41550 - 21422
പാലക്കാട് - 26630 - 44755 - 21927
മലപ്പുറം - 46256 - 80100 - 34103
കോഴിക്കോട് - 30257 - 48124 - 23275
വയനാട് - 8712 - 12533 - 7130
കണ്ണൂർ - 27715 - 37389 - 19810
കാസർകോട് -13919 - 20077 - 10291
0 Comments