ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന പ്രത്യേക വിസ പദ്ധതിയെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി. 2022 ഓഗസ്റ്റ് 24-ന് രാത്രിയാണ് സൗദി വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഹയ്യ ഡിജിറ്റൽ കാർഡ് ഉള്ളവർക്ക് 60 ദിവസം വരെ സൗദിയിൽ തങ്ങുന്നതിന് അനുവാദം നൽകുന്ന രീതിയിലാണ് ഈ പ്രത്യേക എൻട്രി-വിസ അനുവദിക്കുന്നത്. 2022 നവംബർ, ഡിസംബർ മാസങ്ങളിലായാണ് ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
താഴെ പറയുന്ന നിബന്ധനകൾ പ്രകാരമാണ് സൗദി അറേബ്യ ഈ വിസകൾ അനുവദിക്കുന്നത്:
ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ളവർക്ക് ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുൻപ് മുതലാണ് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.ഇവർക്ക് യൂണിഫൈഡ് നാഷണൽ പ്ലാറ്റ്ഫോം ഫോർ വിസാസ് സംവിധാനം ഉപയോഗിച്ച് ഇലക്ട്രോണിക് വിസ നേടാവുന്നതാണ്. ഇത്തരം വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം താമസിയാതെ പ്രഖ്യാപിക്കുന്നതാണ്.
ഇത്തരം എൻട്രി വിസകൾ ലഭിക്കുന്നവർക്ക് 60 ദിവസം വരെ സൗദി അറേബ്യയിൽ തുടരാവുന്നതാണ്.
ഇത്തരം വിസകളുള്ളവർക്ക് സൗദിയിൽ പ്രവേശിച്ച ശേഷം, വിസ കാലാവധി അവസാനിക്കുന്നതിന് മുൻപായി, ഒന്നിലധികം തവണ സൗദിയിൽ നിന്ന് മടങ്ങാവുന്നതും, തിരികെ പ്രവേശിക്കാവുന്നതുമാണ്.
സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി ഖത്തർ സന്ദർശിച്ചിരിക്കണം എന്ന നിബന്ധനയില്ല.
സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് മെഡിക്കൽ ഇൻഷുറൻസ് എടുത്തിരിക്കണം.
ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന ഔദ്യോഗിക എൻട്രി പെർമിറ്റാണ് ഹയ്യ ഡിജിറ്റൽ കാർഡ്. ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ സന്ദർശകരും ഹയ്യ ഡിജിറ്റൽ കാർഡിനായി അപേക്ഷിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുള്ള വിലാസത്തിൽ ലഭ്യമാണ്.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ നേരിട്ട് കാണുന്നതിന് ടിക്കറ്റ് നേടിയിട്ടുള്ള മുഴുവൻ പേർക്കും (പ്രവാസികൾ, സന്ദർശകർ, പൗരന്മാർ ഉൾപ്പടെ) ഹയ്യ ഡിജിറ്റൽ കാർഡ് നിർബന്ധമാണെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.
ലോകകപ്പ് കാണുന്നതിനായെത്തുന്ന ബന്ധുക്കളെയും, സുഹൃത്തുക്കളെയും കൂടെ താമസിപ്പിക്കാൻ പ്രവാസികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 കാണുന്നതിനായി ഖത്തറിലെത്തുന്ന, ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയിട്ടുള്ള, ബന്ധുക്കളെയും, സുഹൃത്തുക്കളെയും തങ്ങളുടെ കൂടെ താമസിപ്പിക്കാൻ പ്രവാസികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2022 ജൂൺ 9-നാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്:
ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ സന്ദർശകരും ഹയ്യ ഡിജിറ്റൽ കാർഡിനായി അപേക്ഷിക്കേണ്ടതാണ്. https://hayya.qatar2022.qa/ എന്ന വിലാസത്തിൽ നിന്ന് ഈ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന ഔദ്യോഗിക എൻട്രി പെർമിറ്റാണ് ഹയ്യ ഡിജിറ്റൽ കാർഡ് എന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്
ലോകകപ്പ് കാണാൻ ടിക്കറ്റ് എടുത്തിട്ടുള്ള ഖത്തറിൽ റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും ഹയ്യ ഡിജിറ്റൽ കാർഡ് നിർബന്ധമാണ്.
ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ താത്പര്യമില്ലാത്ത, എന്നാൽ ലോകകപ്പ് കാണുന്നതിനായി ഖത്തറിലെത്തുന്ന ബന്ധുക്കളെയും, സുഹൃത്തുക്കളെയും (ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയിട്ടുള്ളവരും, ഹയ്യ ഡിജിറ്റൽ കാർഡ് ലഭിച്ചിട്ടുള്ളവരുമായിരിക്കണം) തങ്ങളുടെ കൂടെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഹയ്യ ഡിജിറ്റൽ കാർഡ് ആവശ്യമില്ല.
ലോകകപ്പ് ടൂർണമെന്റ് നടക്കുന്ന കാലയളവിൽ മത്സരങ്ങൾ കാണുന്നതിനായല്ലാതെ, ഖത്തറിലേക്ക് പ്രവേശിക്കുന്ന ഖത്തർ പൗരന്മാർ, സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾ എന്നിവർക്ക് ഹയ്യ ഡിജിറ്റൽ കാർഡ് ആവശ്യമില്ല.
ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന സന്ദർശകർ സമർപ്പിച്ചിട്ടുള്ള ഹയ്യ ഡിജിറ്റൽ കാർഡിനുള്ള അപേക്ഷകൾക്ക് അംഗീകാരം ലഭിക്കുന്നതിനായി അവർ ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ഖത്തറിൽ എവിടെയാണ് താമസിക്കുന്നതെന്ന വിവരം നൽകേണ്ടതാണ്. ഖത്തറിലെ ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ കൂടെ താമസിക്കാൻ ആഗ്രഹിക്കുന്ന ഇത്തരം സന്ദർശകർക്ക്, അതിന് അനുമതി ലഭിക്കുന്നതിനായി, ഖത്തറിൽ അവരെ താമസിപ്പിക്കാൻ അനുവദിക്കുന്ന ബന്ധു/ സുഹൃത്ത് അവരുടെ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ താഴെ നൽകിയിട്ടുണ്ട്.
ബന്ധുക്കളെയും, സുഹൃത്തുക്കളെയും തങ്ങളുടെ കൂടെ താമസിപ്പിക്കാൻ പ്രവാസികൾക്ക് തങ്ങളുടെ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ താഴെ പറയുന്ന നടപടിക്രമങ്ങളിലൂടെ ഹയ്യ പോർട്ടലിൽ രജിസ്റ്റർhttps://hayya.qatar2022.qa/ ചെയ്യാവുന്നതാണ്:
ഇതിനായി എന്ന വിലാസത്തിൽ ലോഗിൻ ചെയ്ത ശേഷം ‘Alternative Accommodation’ ടാബിൽ താഴെ പറയുന്ന വിവരങ്ങൾ നൽകേണ്ടതാണ്.
പ്രവാസിയുടെ ഖത്തർ ഐഡി വിവരങ്ങൾ.
താമസസ്ഥലത്തിന്റെ അഡ്ര) കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതാണ്.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ നേരിട്ട് കാണുന്നതിന് ടിക്കറ്റ് നേടിയിട്ടുള്ള മുഴുവൻ പേർക്കും (പ്രവാസികൾ, സന്ദർശകർ, പൗരന്മാർ ഉൾപ്പടെ) ഹയ്യ ഡിജിറ്റൽ കാർഡ് നിർബന്ധമാണെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.
2022 നവംബർ 21-ന് നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറുമായി അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതാണ്.
0 Comments