ആധാരമെഴുത്തുകാര്‍ക്കും പകര്‍പ്പെഴുത്തുകാര്‍ക്കും സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കും ഉത്സവ ബത്ത 4000 രൂപ
തിരുവനന്തപുരം: ആധാരമെഴുത്തുകാരുടെയും, പകര്‍പ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ക്ഷേമനിധി അംഗങ്ങള്‍ക്ക് ഈ ഓണത്തിന് 4000 രൂപ ഉത്സവബത്തയായി അനുവദിക്കാന്‍ തീരുമാനിച്ചു. കുറഞ്ഞത് രണ്ടു വര്‍ഷം എങ്കിലും അംശാദായം അടച്ചവര്‍ക്കാണ് ഉത്സവബത്ത ലഭിക്കുക. കഴിഞ്ഞ ഓണക്കാലത്ത് 3,000 രൂപ വീതമാണ് നല്‍കിയത്. അതിലാണ് വര്‍ദ്ധന വരുത്തിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9,26,487 ആധാരങ്ങളില്‍ നിന്നുമായി 1,300 കോടി രൂപ അധിക വരുമാനം നേടിയിരുന്നു. സംസ്ഥാന റവന്യൂ വരുമാനത്തിലേയ്ക്ക് 4,432 കോടി രൂപ രജിസ്‌ട്രേന്‍ വകുപ്പിന് നല്‍കാന്‍ കഴിഞ്ഞു. റെക്കോര്‍ഡ് വരുമാനം സൃഷ്ടിക്കാന്‍ ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും പ്രയത്‌നം കൂടിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് 1,000 രൂപ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികം ഉത്സവബത്തയായി നല്‍കാന്‍ തീരുമാനിച്ചതിനു പിന്നില്ലെന്ന് സഹകരണം രജിസ്‌ട്രേഷന്‍ സാംസ്‌കാരികം മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
0 Comments