ഇന്ത്യയുടെ 14ആമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 11ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 528 വോട്ടാണ് എൻഡിഎ സ്ഥാനാർത്ഥിയായ ധൻകറിനു ലഭിച്ചത്. പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് വെറും 182 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 93 ശതമാനം എംപിമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു.
ജനതാദൾ (യുണൈറ്റഡ്), വൈഎസ്ആർസിപി, ബിഎസ്പി, എഐഎഡിഎംകെ, ശിവസേന എന്നിവ ധങ്കറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടി (എഎപി), ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്നിവ ആൽവയെ പിന്തുണച്ചു.
ലോക്‌സഭയിലെയും രാജ്യസഭയിലെയും 780 എംപിമാർ അടങ്ങുന്നതാണ് ഇലക്ടറൽ കോളജ്. ലോക്‌സഭയിൽ 543 എംപിമാരും രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത് പേരടക്കം 237 എംപിമാരുമാണ് നിലവിലുള്ളത്. 391 വോട്ടാണ് ജയിക്കാനാവശ്യം. ബിജെപിക്ക് മാത്രമായി ലോക്‌സഭയിൽ 303ഉം രാജ്യസഭയിൽ 91ഉം അംഗങ്ങളുണ്ട്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക് തിരിച്ചടിയാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചയും നടത്തി. 43 എംപിമാരാണ് തൃണമൂലിനുള്ളത്.
ഇപ്പോഴത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ കാലാവധി ഈ മാസം പത്തിന് അവസാനിക്കും.
എതിർ സ്ഥാനാർഥിയായ മാർഗരറ്റ് ആൽവക്ക് 182 വോട്ടുകളാണ് ലഭിച്ചത്. രാജസ്ഥാനിൽ നിന്നുള്ള ജാട്ട് നേതാവാണ് ധൻകർ. 2003ലാണ് ധൻകർ ബി.ജെ.പിയിലെത്തുന്നത്. ഇതിന് മുമ്പ് പശ്ചിമബംഗാൾ ഗവർണർപദം വഹിച്ചിരുന്നു.
കർഷകപുത്രനെന്ന് ബി.ജെ.പി വിശേഷിപ്പിക്കുന്ന ധൻഖർ രാജസ്ഥാനിൽ നിന്നുള്ള പ്രമുഖ ജാട്ട് നേതാവാണ്. സംസ്ഥാനത്ത് ജാട്ടുകൾക്ക് ഒ.ബി.സി പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.

exit_to_app

INDIA
POSTED ONdate_range6 AUG 2022 7:39 PM
UPDATED ONdate_range6 AUG 2022 7:51 PM
ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിtext_fieldsbookmark_border
ഇന്ത്യയുടെ 14മത് ഉപരാഷ്ട്രപതിയാണ്
cancel


By
മാധ്യമം ലേഖകൻ
ന്യൂഡൽഹി: ജഗ്ദീപ് ധൻകർ ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 528 വോട്ടാണ് ധൻകർ നേടിയത്. എതിർ സ്ഥാനാർഥിയായ മാർഗരറ്റ് ആൽവക്ക് 182 വോട്ടുകളാണ് ലഭിച്ചത്. രാജസ്ഥാനിൽ നിന്നുള്ള ജാട്ട് നേതാവാണ് ധൻകർ. 2003ലാണ് ധൻകർ ബി.ജെ.പിയിലെത്തുന്നത്. ഇതിന് മുമ്പ് പശ്ചിമബംഗാൾ ഗവർണർപദം വഹിച്ചിരുന്നു.
കർഷകപുത്രനെന്ന് ബി.ജെ.പി വിശേഷിപ്പിക്കുന്ന ധൻഖർ രാജസ്ഥാനിൽ നിന്നുള്ള പ്രമുഖ ജാട്ട് നേതാവാണ്. സംസ്ഥാനത്ത് ജാട്ടുകൾക്ക് ഒ.ബി.സി പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.
അഭിഭാഷകനായിരുന്ന ധൻഖർ 1989 മുതലാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ആ വർഷം തന്നെ രാജസ്ഥാനിലെ ഝുൻഝുനു മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് വിജയിക്കുകയും അടുത്ത വർഷം കേന്ദ്രമന്ത്രിയാകുകയും ചെയ്തു.
രാജസ്ഥാൻ ഹൈകോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്തിരുന്ന ധൻഖർ കേന്ദ്രമന്ത്രിയായ അതേ വർഷമാണ് മുതിർന്ന അഭിഭാഷകനായി സ്ഥാനക്കയറ്റം കിട്ടിയത്. 1993-98 കാലയളവിൽ കിഷൻഗഢ് മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് രാജസ്ഥാൻ വിധാൻ സഭയിൽ അംഗമായിരുന്നു
1951ൽ രാജസ്ഥാനിലെ ഝുൻഝുനുവിൽ കർഷക കുടുംബത്തിലാണ് ജനനം. ഗ്രാമത്തിലെ സ്കൂളിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം സ്കോളർഷിപ്പോടെ സൈനിക് സ്കൂളിൽ പ്രവേശനം നേടി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അഞ്ചു കിലോമീറ്ററോളം നടന്നാണ് സ്കൂളിൽ പോയിരുന്നത്. ഭാര്യ- സുദേഷ് ധൻഖർ. ഒരു മകളുണ്ട്.
0 Comments