കോഴിക്കോട്: താമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ. സനൂജ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.
കോഴിക്കോട് മെഡിക്കൽ കോളജ് സ്വദേശിയാണ് സനൂജ്. നേരത്തേ, മാനന്തവാടിയിൽ പ്രൊബേഷൻ എസ്.ഐ ആയിരുന്നു. കൽപറ്റയിലും പേരാമ്പ്രയിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: നിമിഷ. നാലു വയസ്സുള്ള മകൻ എൽ.കെ.ജി വിദ്യാർഥിയാണ്.
0 Comments