പത്താംതരം തുല്യതാ പരീക്ഷയുടെ പുതുക്കിയ തിയ്യതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വെബ്്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സെപ്റ്റംബര്‍ 12 മുതല്‍ 23 വരെയാണ് പരീക്ഷ നടക്കുന്നത്.
സെപ്റ്റംബര്‍ 12ന് രാവിലെ 9.40 മുതല്‍ 12.30വരെയാണ് ഒന്നാം ഭാഷയുടെ പരീക്ഷ നടക്കുന്നത്. സെപ്റ്റംബര്‍ 13 ചൊവ്വ രാവിലെ ഹിന്ദി, സെപ്റ്റംബര്‍ 14 ഇംഗ്ലീഷ്, സെപ്റ്റംബര്‍ 15 രസതന്ത്രം, സെപ്റ്റംബര്‍ 16 ഊര്‍ജതന്ത്രം, സെപ്റ്റംബര്‍ 19 ജീവശാസ്ത്രം, സെപ്റ്റംബര്‍ 20 ഐടി, സെപ്റ്റംബര്‍ 22 ഗണിതശാസ്ത്രം, സെപ്റ്റംബര്‍ 23 സോഷ്യല്‍ സയന്‍സ് എന്നിങ്ങനെയാണ് പുതുക്കിയ തിയ്യതികള്‍.
പുതുക്കിയ ടൈംടേബിള്‍ പരീക്ഷാഭവന്റെ https://pareekshabhavan.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ആഗസ്റ്റ് 17 മുതല്‍ 30 വരെ നടത്താനിരുന്ന പത്താംതരം തുല്യതാപരീക്ഷയാണ് സെപ്തംബറിലേക്ക് മാറ്റിയത്.
0 Comments