🇰🇼കുവൈറ്റ്: യാത്ര പുറപ്പെടുന്നതിന് മുൻപ് ക്യാബിൻ ബാഗേജ് സംബന്ധിച്ച നിയമങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്താൻ DGCA നിർദ്ദേശിച്ചു.
✒️രാജ്യത്ത് നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും, യാത്ര പുറപ്പെടുന്നതിന് മുൻപ് ക്യാബിൻ ബാഗേജ് സംബന്ധമായ നിയമങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിർദ്ദേശം നൽകി. 2022 ഓഗസ്റ്റ് 8-നാണ് DGCA ഇക്കാര്യം അറിയിച്ചത്.
ക്യാബിൻ ബാഗേജ് ഇനത്തിൽ തങ്ങൾ യാത്ര ചെയ്യുന്ന വിമാനക്കമ്പനികൾ അനുവദിച്ചിട്ടുള്ള പരമാവധി ഭാരം സംബന്ധിച്ച നിയമങ്ങൾ ഉറപ്പ് വരുത്താനാണ് DGCA യാത്രികരോട് നിർദ്ദേശിച്ചിരിക്കുന്നത്. ഓരോ വിമാനങ്ങളിലും അനുവദനീയമായ ലഗേജ് സംബന്ധിച്ച നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും DGCA യാത്രികർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
🇸🇦സൗദി അറേബ്യ: ഗുരുതരമായ റോഡപകടങ്ങൾക്കിടയാക്കുന്ന വ്യക്തികൾക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് മുന്നറിയിപ്പ്.
✒️രാജ്യത്ത് ഗുരുതരമായ റോഡപകടങ്ങൾക്കിടയാക്കുന്ന വ്യക്തികൾക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി അറേബ്യയിൽ മരണം, പൂർണ്ണമായ അംഗവൈകല്യം എന്നിവയ്ക്കിടയാക്കുന്ന ഗുരുതര റോഡപകടങ്ങളിലേക്ക് നയിക്കുന്ന ഡ്രൈവർമാർക്ക് പരമാവധി നാല് വർഷം വരെ തടവും, രണ്ട് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്. സൗദി ട്രാഫിക് സേഫ്റ്റി കമ്മിറ്റി അംഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൗദിയിലെ ട്രാഫിക് ചട്ടങ്ങളിൽ വരുത്തിയിട്ടുള്ള ഭേദഗതികൾ പ്രകാരമാണ് ഈ ശിക്ഷാ നടപടികൾ. വ്യക്തികൾക്ക് പതിനഞ്ച് ദിവസം വരെ ആശുപത്രി ചികിത്സ ആവശ്യമായി വരാവുന്ന രീതിയിലുള്ള റോഡപകടങ്ങൾക്കിടയാക്കുന്ന ഡ്രൈവർമാർക്ക് രണ്ട് വർഷം വരെ തടവും, ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.
സൗദി ട്രാഫിക് സേഫ്റ്റി കമ്മിറ്റി അധികൃതരെ ഉദ്ധരിച്ച് കൊണ്ട് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ശിക്ഷാ നടപടികളും ഇതിനൊപ്പം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്:
വാഹനങ്ങളുടെ എഞ്ചിൻ ഓഫ് ചെയ്യാതെ വാഹനം പാർക്ക് ചെയ്ത് പോകുക, ഇൻഷുറൻസ് ഇല്ലാതിരിക്കുക, കാൽനട യാത്രികർക്ക് മുൻഗണന നൽകേണ്ട ഇടങ്ങളിൽ ഇതിൽ വീഴ്ച്ച വരുത്തുക, റോഡ് മുറിച്ച് കടക്കാൻ അനുമതിയില്ലാത്ത ഇടങ്ങളിൽ കാൽനടയാത്രികർ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുക മുതലായ ലംഘനങ്ങൾക്ക് – 100 മുതൽ 150 റിയാൽ വരെ പിഴ.
ട്രാഫിക് സിഗ്നലുകൾ പാലിക്കാതിരിക്കുക, കുട്ടികൾ ഇറങ്ങുകയും, കയറുകയും ചെയ്യുന്ന അവസരത്തിൽ സ്‌കൂൾ ബസുകളെ മറികടക്കുക, റോഡിൽ തെറ്റായ വശത്ത് വാഹനം ഓടിക്കുക മുതലായ ലംഘനങ്ങൾക്ക് – 3000 മുതൽ 6000 റിയാൽ വരെ പിഴ.
വാഹനങ്ങളിൽ നിന്ന് ചപ്പ് ചവറുകൾ റോഡിൽ വലിച്ചെറിയുക, അശ്രദ്ധമായ വാഹനം ഓടിക്കുക, ചെറിയ കുട്ടികൾക്ക് ആവശ്യമായ പ്രത്യേക സീറ്റ് ഇല്ലാതിരിക്കുക, കാലാവധി അവസാനിച്ച ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുക മുതലായ ലംഘനങ്ങൾക്ക് – 300 മുതൽ 500 റിയാൽ വരെ പിഴ.
🇰🇼കുവൈറ്റ്: അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ്.
✒️അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നതും, അവരെ അപകീർത്തിപ്പെടുത്തുന്നതും രാജ്യത്ത് കുറ്റകരമായി കണക്കാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൈബർ ക്രൈം വിഭാഗം വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മറ്റു വ്യക്തികളുടെ അറിവോ, സമ്മതമോ കൂടാതെ അവരുടെ ചിത്രങ്ങൾ പകർത്തുന്നതും, ഇത്തരം ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നതും, ഇത്തരം ദൃശ്യങ്ങൾ ഉപയോഗിച്ച് കൊണ്ട് അവർക്കെതിരെ അപകീർത്തികരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതും കുവൈറ്റിൽ നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടികളിലേക്ക് നയിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഇത്തരം ദൃശ്യങ്ങൾ വിവിധ മാധ്യമ സംവിധാനങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന പ്രവർത്തിയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
🇴🇲ഒമാൻ: അൽ ഖുറം സ്ട്രീറ്റിൽ ഓഗസ്റ്റ് 11 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
✒️അൽ ഖുറം സ്ട്രീറ്റിൽ 2022 ഓഗസ്റ്റ് 11, വ്യാഴാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ഖുറം നാച്ചുറൽ പാർക്കിന് എതിർ വശത്ത് വരുന്ന അൽ ഖുറം സ്ട്രീറ്റിന്റെ ഭാഗത്താണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
2022 ഓഗസ്റ്റ് 7-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 7-ന് വൈകീട്ട് മുതൽ ഓഗസ്റ്റ് 11 വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ മേഖലയിലെ റോഡിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നടപടിയെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. റോയൽ ഒമാൻ പോലീസുമായി സംയുക്തമായാണ് മുൻസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും, റോഡിൽ നൽകിയിട്ടുള്ള ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
🇸🇦സൗദി അറേബ്യയില്‍ തായിഫ് അൽഹദ മലമുകളിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു.
✒️റിയാദ്: സൗദി അറേബ്യയിലെ തായിഫിലുള്ള അൽ ഹദയിൽ മലയുടെ മുകളിൽ നിന്നും താഴേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളും കണ്ടെത്തി. സിവിൽ ഡിഫൻസ് വിഭാഗം നടത്തിയ തെരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായത്. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ മൂന്ന് പേർ മരിച്ചതായി ഇതോടെ സ്ഥീരീകരിക്കുകയും ചെയ്‍തു.
അപകടത്തില്‍പെട്ട ഒരാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഉച്ചയോടെ മറ്റു രണ്ടു പേരുടെ മൃതദേഹങ്ങളും കണ്ടെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോള്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം മൂലം ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാവുന്നുണ്ടെന്നും യാത്രക്കാർ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്‍തിരുന്നു.
ഇന്നലെ മുതൽ അടുത്ത വെള്ളിയാഴ്ച വരെയാണ് സൗദി അറേബ്യയില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതായും അസീർ, അൽ ബാഹ, നജ്റാൻ, ജിസാൻ, മക്ക, മദീന, ഹായിൽ, തബൂക്ക് മേഖലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് സൂചിപ്പിച്ചിരുന്നു. ഇത്തരം സമയങ്ങളില്‍ ഉണ്ടാവാൻ സാധ്യതയുള്ള അപകടങ്ങളിൽ പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും വിവിധ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും സിവിൽ ഡിഫൻസ് വിഭാഗം പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കണമെന്നും ഡയറക്ടറേറ്റ് വക്താവ് കേണൽ മുഹമ്മദുൽ ഹമ്മാദി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
🇦🇪യുഎഇയിലെ മലയാളി വൈദ്യൻ ജയരാജ് കുന്നത്തുവളപ്പിലിന് ഗോൾഡൻ വിസ.
✒️ദുബൈ: യുഎഇയിലെ മലയാളി വൈദ്യൻ ജയരാജ് കുന്നത്തുവളപ്പിൽ ഗോൾഡൻ വിസ കരസ്ഥമാക്കി. അറബ് നാട്ടില്‍ മര്‍മ്മ ചികിത്സയ്ക്ക് പ്രചാരം നൽകിയ മലയാളിയാണ് തൃശ്ശൂർ സ്വദേശിയായ ജയരാജ്. ദുബായിൽ നടന്ന ചടങ്ങിൽ ശൈഖ് ബുത്തി ബിൻ സയ്യിദ് ബിൻ ബുത്തി അൽ മക്തും ഗോൾഡൻ വിസ സമ്മാനിച്ചു. ആയുർവേദത്തിന് രാജ്യം നൽകുന്ന പ്രോത്സാഹനമായി നേട്ടത്തെ കാണുന്നതായി ജയരാജ് വൈദ്യ ഗ്രൂപ്പ് ഉടമ കൂടിയായ ജയരാജ് പറഞ്ഞു.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
🇸🇦സൗദിയിൽ പകർപ്പവകാശ നിയമം കര്‍ശനമാക്കി; പകര്‍പ്പെടുത്ത ഓഡിയോ, വീഡിയോ ടേപ്പുകള്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധം.
✒️സൗദി അറേബ്യയിലെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി മന്ത്രിസഭാ യോഗം അംഗീകരിച്ച പകര്‍പ്പവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിയമങ്ങളും ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറ പുറത്തിറക്കി. 31 ആര്‍ട്ടിക്കിളുകളാണ് ഇതിലുള്ളത്.
പകര്‍പ്പ് അവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളും ഇതിനാവശ്യമായ ലൈസന്‍സ് എടുക്കേണ്ട രീതികളും നിയമം ലംഘിച്ചവര്‍ക്കുള്ള ശിക്ഷയുമെല്ലാം വിശദമായി ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യാജമോ പകര്‍ത്തിയതോ ആയ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളോ ഓഡിയോ, വീഡിയോ ടേപ്പുകളോ സൂക്ഷിക്കുന്നത് പകര്‍പ്പവകാശ ലംഘനത്തിന്റെ പരിധിയില്‍ വരും.
വ്യാജമോ പകര്‍ത്തിയതോ ആയ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ മെയിന്റനന്‍സ് നടത്തിയാലും നിയമ ലംഘനമായി കണക്കാക്കും. ഇത്തരം കുറ്റകൃത്യങ്ങള്‍ ഏതെങ്കിലും സ്ഥാപനത്തിലെ ജീവനക്കാര്‍ ചെയ്‍താല്‍ സ്ഥാപന മേധാവികളുടെ അറിവും സമ്മതവും ഇതിനുണ്ടെന്ന് ബോധ്യമായാല്‍ സ്ഥാപനങ്ങള്‍ ഉത്തരവാദികളാവും.
പകര്‍പ്പവകാശ നിയമത്തിലൂടെ സംരക്ഷിതമായ സൃഷ്ടികള്‍ പുനര്‍നിര്‍മ്മിക്കുക, വില്‍ക്കുക, ഇറക്കുമതി ചെയ്യുക, വിതരണം ചെയ്യുക, കൈമാറ്റം ചെയ്യുക, പ്രസിദ്ധീകരിക്കുക, വാടകയ്‌ക്കെടുക്കുക തുടങ്ങിയവയെല്ലാം പകര്‍പ്പവകാശ നിയമ ലംഘനമാവും. സാഹിത്യ കൃതികളുടെ ചോരണം സംബന്ധിച്ച നിയമവും ഇതില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് ഡിസ്‌പ്ലേ സംവിധാനം നല്‍കുന്ന സ്ഥാപനങ്ങള്‍, അവയുടെ ഉപകരണങ്ങള്‍ ഡീകോഡ് ചെയ്തതോ വ്യാജ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചോ പ്രവര്‍ത്തിച്ചാലും നിയമ ലംഘനമായി കണക്കാക്കും. സംരക്ഷിതമായ ബൗദ്ധിക സൃഷ്ടികള്‍ വ്യക്തി പരമായ ആവശ്യത്തിനായി ഉപയോഗിക്കുന്നതും വ്യാവസായികമായി ഉപയോഗിക്കുന്നതും തമ്മിലുള്ള വ്യത്യാസവും ഗസറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
🇦🇪യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.
✒️അബുദാബി: യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. രണ്ടര വര്‍ഷം മുമ്പ് രാജ്യത്ത് ആദ്യ കൊവിഡ് കേസ് സ്ഥിരീകരിക്കപ്പെട്ടതു മുതല്‍ ഇപ്പോള്‍ വരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ കണക്കാണിത്. രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം പേര്‍ക്ക് കഴിഞ്ഞ 30 മാസത്തിനിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഒന്നിലധികം തവണ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ നിരക്ക് ഇതിലും കുറയും.
ലോകത്തു തന്നെ സമാന ജനസംഖ്യയുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയിലെ കൊവിഡ് വ്യാപന നിരക്ക് വളരെ കുറവാണെന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച 919 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 10,00,556 ആയി. ഇവരില്‍ 9,79,362 പേരും ഇതിനോടകം തന്നെ രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 859 കൊവിഡ് രോഗികള്‍ യുഎഇയില്‍ രോഗമുക്തരായി. 97.88 ശതമാനമാണ് രോഗമുക്തി നിരക്ക്.
ആകെ 2337 പേര്‍ക്ക് യുഎഇയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. കൊവിഡ് പ്രതിരോധത്തിനായി രാജ്യം സ്വീകരിച്ച പഴുതടച്ച സംവിധാനങ്ങളുടെ ഫലപ്രാപ്തി കാരണമാണ് രോഗികളുടെ എണ്ണം 10 ലക്ഷത്തിലേക്ക് എത്തിയ കാലയളവ് ഇത്രയും ദീര്‍ഘിപ്പിക്കാന്‍ സാധിച്ചതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊവിഡ് ചികിത്സയ്ക്ക് രാജ്യത്ത് ആരില്‍ നിന്നും പണം ഈടാക്കിയില്ല. വാക്സിനും ബൂസ്റ്റര്‍ ഡോസുകളും സൗജന്യമായി നല്‍കിവരുന്നു. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വാക്സിനേഷന്‍ നിരക്ക് യുഎഇയില്‍ വളരെ ഉയരത്തിലാണെന്നും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
0.2 ശതമാനമാണ് യുഎഇയിലെ കൊവിഡ് മരണ നിരക്ക്. ഇതും ആഗോള അടിസ്ഥാനത്തിലെ കുറഞ്ഞ മരണനിരക്കുകളിലൊന്നാണ്. രോഗപ്രതിരോധത്തില്‍ വിജയം കണ്ടതോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ എല്ലാ മേഖലകളിലും രാജ്യം ഇപ്പേള്‍ സാധാരണ നിലയിലാണ്.
🇦🇪കനത്ത മഴ; യുഎഇയിലെ ചില ഡാമുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ്.
✒️യുഎഇയിലെ ചില മേഖലകളില്‍ ശക്തമായ മഴ ലഭിച്ച സാഹചര്യത്തില്‍ രാജ്യത്തെ ഏതാനും ഡാമുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അധികമുള്ള വെള്ളം വാദികളിലേക്ക് ഒഴുക്കുമെന്നതിനാല്‍ അവയുടെ പരിസരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും യുഎഇ ഊര്‍ജ - അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു.
വുറായ (Wuraya), ശൗഖ (Shawkah), ബുറാഖ് (Buraq), സിഫ്നി (Sifni), അല്‍ അജിലി (Al Ajili), അസ്വാനി 1 (Aswani 1), മംദൂഹ് (Mamdouh) തുടങ്ങിയ ഡാമുകളുടെ ഷട്ടറുകളാണ് തുറക്കാന്‍ സാധ്യതയുള്ളത്. സമീപഭാവിയില്‍ ലഭിക്കാന്‍ സാധ്യതയുള്ള ജലം സംഭരിക്കാന്‍ ഡാമുകളെ തയ്യാറാക്കുന്നതിനുള്ള മുന്‍കരുതലെന്ന നിലയിലാണ് ഷട്ടറുകള്‍ തുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അടുത്തയാഴ്‍ചയും യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചു. രാജ്യത്ത് കിഴക്കു ഭാഗത്തു നിന്നുള്ള ന്യൂനമര്‍ദം നിലനില്‍ക്കുന്നതിനാല്‍ ദക്ഷിണ, കിഴക്കന്‍ മേഖലകളില്‍ ഓഗസ്റ്റ് 14 മുതല്‍ 17 വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച കനത്ത മഴയില്‍ റോഡുകളും താമസ സ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളുമടക്കം വെള്ളത്തിനടിയിലായിരുന്നു. നിരവധിപ്പേര്‍ക്ക് താമസ സ്ഥലങ്ങളില്‍ നിന്ന് മറ്റ് താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറേണ്ടി വരികയും ചെയ്‍തു.
🇰🇼കുവൈത്തില്‍ 53 കെട്ടിടങ്ങളില്‍ നിന്ന് ബാച്ചിലര്‍മാരെ ഒഴിപ്പിച്ചു.
✒️കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളിലെ പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 200 പരാതികള്‍. ഫര്‍വാനിയ, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റുകളിലെ മുനിസിപ്പല്‍ അഫയേഴ്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അമ്മാര്‍ അല്‍ അമ്മാറാണ് ഇക്കാര്യം അറിയിച്ചത്.
അല്‍ ആസിമ, ഹവല്ലി, ഫര്‍വാനിയ, ജഹ്റ ഗവര്‍ണറേറ്റുകളിലെ മുനിസിപ്പാലിറ്റി ബ്രാഞ്ചുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 41 നിയമ ലംഘന റിപ്പോര്‍ട്ടുകള്‍ അയച്ചതായും ഇവിടങ്ങളില്‍ അവിവാഹിതര്‍ താമസിച്ചിരുന്ന 53 കെട്ടിടങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചതായും മുനിസിപ്പാലിറ്റി മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുനിസിപ്പല്‍ അഫയേഴ്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം, ജല - വൈദ്യുത മന്ത്രാലയം എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് രാജ്യത്തെ പ്രൈവറ്റ്, മോഡല്‍ ഹൗസിങ് ഏരിയകളില്‍ നിന്നുള്ള ബാച്ചിലര്‍മാരുടെ ഒഴിപ്പിക്കല്‍ നടപടികള്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതെന്നും ഫോളോ അപ്പ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ അല്‍ അമ്മാര്‍ വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ സ്വീകരിക്കുന്ന പ്രത്യേക നടപടിക്രമങ്ങള്‍ തന്നെയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ബാച്ചിലര്‍മാരെ അനുവദിക്കാത്ത ഏരിയകളിലെ കെട്ടിടങ്ങളില്‍ അവര്‍ താമസിക്കുന്നുണ്ടെന്ന് പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിങ് ഓഡിറ്റ് ആന്റ് ഫോളോഅപ്പ് ഡിപ്പാര്‍ട്ട്മെന്റ് കെട്ടിടം പരിശോധിച്ച് പരാതി സത്യമാണോ എന്ന് കണ്ടെത്തുന്നതാണ് ആദ്യപടി. പിന്നീട് ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിങ് ഓഡിറ്റ് ആന്റ് ഫോളോഅപ്പ് ഡിപ്പാര്‍ട്ട്മെന്റ് തന്നെ കെട്ടിട ഉടമയ്ക്ക് മുന്നറിയിപ്പ് നല്‍കും.
ബാച്ചിലര്‍മാര്‍ താമസിക്കുന്നുണ്ടോയെന്ന് എഞ്ചിനീയറിങ് ഓഡിറ്റ് ആന്റ് ഫോളോഅപ്പ് ഡിപ്പാര്‍ട്ട്മെന്റിന്റെ പരിശോധനയില്‍ സ്ഥിരീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഡിറ്റക്ടീവുകളുടെ സഹായം തേടുകയും കെട്ടിടത്തിന്റെ ഉടമയ്‍ക്കെതിരെ നിയമലംഘന റിപ്പോര്‍ട്ട് തയ്യാറാക്കി ബന്ധപ്പെട്ട സര്‍ക്കാര്‍ വിഭാഗങ്ങളുടെ പരിഗണനയ്‍ക്ക് അയക്കുകയും ചെയ്യും. ഇതോടൊപ്പം കെട്ടിടത്തിലേക്കുള്ള വൈദ്യുതി, കുടിവെള്ള കണക്ഷനുകളും വിച്ഛേദിക്കും. നിയമലംഘനം അവസാനിപ്പിച്ച് ആളുകളെ ഒഴിപ്പിച്ച ശേഷമേ കണക്ഷനുകള്‍ പുനഃസ്ഥാപിച്ച് നല്‍കുകയുള്ളൂ.
🇦🇪യുഎഇയില്‍ 919 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ മരണങ്ങളില്ല.
✒️അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 919 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്.
രാജ്യത്ത് ചികിത്സയിലായിരുന്ന 859 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 1,97,921 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 1,000,556 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 979,362 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,337 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 18,857 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🕋മക്ക ക്ലോക്ക് ടവറിന് മുകളില്‍ മിന്നല്‍പ്പിണര്‍; വൈറലായി ചിത്രങ്ങള്‍.
✒️മക്ക: മക്കയിലെ ക്ലോക്ക് ടവറിന് മുകളില്‍ മിന്നല്‍പ്പിണറുണ്ടായതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സൗദി ഫോട്ടോഗ്രാഫര്‍ യാസര്‍ ബക്ഷ് ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ഹറം മുറ്റത്തെ ക്ലോക്ക് ടവറിന് മുകളിലുണ്ടായ മിന്നലിന്റെ മനോഹരമായ ചിത്രമാണ് അദ്ദേഹം പകര്‍ത്തിയത്. 2014 മുതല്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണ് യാസര്‍. സൗദി പ്രഫഷണല്‍ ലീഗിന്റെ അംഗീകാരമുള്ള ഫോട്ടോഗ്രാഫര്‍ കൂടിയാണ്. ദേശീയ മാധ്യമ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്.
🇦🇪യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത ആഴ്ച മഴയ്ക്ക് സാധ്യത.
✒️അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത ആഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്ക് ദിക്കില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത ആഴ്ചയോടെ രാജ്യത്ത് എത്തുമെന്നാണ് വിലയിരുത്തല്‍.
ഇതിന്റെ ഫലമായി 14നും 17നും ഇടയില്‍ കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ താപനിലയും ഉയരുകയാണ്.
യുഎഇയില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു. ഏഴ് പേരാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചത്. ഷാര്‍ജയിലും ഫുജൈറയിലും കുടുങ്ങിയ 870 പേരെ അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 150 പേരെയും രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിതമായ രീതിയില്‍ ഹോട്ടലുകളിലേക്കും മറ്റ് താമസ സൗകര്യങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്കായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 50,000 ദിര്‍ഹം (10 ലക്ഷം രൂപ)ധനസഹായം പ്രഖ്യാപിച്ചു. 65 കുടുംബങ്ങള്‍ക്ക് ഈ തുക പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. വെള്ളപ്പൊക്കത്തില്‍ വീടുകളിലേക്ക് വെള്ളം കയറിയത് മൂലം താല്‍ക്കാലിക താമസ സൗകര്യങ്ങളിലേക്ക് മാറി താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് തുക നല്‍കാനാണ് നിര്‍ദ്ദേശം.
മഴക്കെടുതിയിലും മലവെള്ളപ്പാച്ചിലിലും ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ സഹകരണത്തോടെ ഫുജൈറയില്‍ സര്‍വേ ആരംഭിച്ചിട്ടുണ്ട്. വീട്, ഗൃഹോപകരണങ്ങള്‍, ഇലക്ട്രിക്, ഇലക്ട്രോണിക് സാമഗ്രികള്‍ എന്നിങ്ങനെ എല്ലാ നാശനഷ്ടങ്ങളുടെയും കണക്കെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വേയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സ്വദേശികളുടെയും വിദേശികളുടെയും കണക്ക് എടുക്കും. സര്‍വേയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സ്വദേശികളുടെയും വിദേശികളുടെയും കണക്ക് എടുക്കും.
🇶🇦FIFA World Cup 2022: ഉദ്ഘാടന മത്സരത്തിനൊരുങ്ങി ഖത്തറിലെ ലുസെയ്ല്‍ സ്‌റ്റേഡിയം.
✒️ഉദ്ഘാടന മത്സരത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയം. 80000 പേരെ ഉള്‍ക്കൊള്ളാനാകുന്നതാണ് ലുസെയ്ല്‍ സ്‌റ്റേഡിയം. 11ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ (ക്യൂഎസ്എല്‍) മത്സരത്തിനാണ് ലുസെയ്ല്‍ വേദിയാകുന്നത്.
11ന് വൈകിട്ട് 7.40ന് അല്‍ അറബിയും അല്‍ റയാനും തമ്മിലുള്ള മത്സരത്തിനാണ് ലോകകപ്പ് ഫൈനല്‍ വേദിയായ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. അല്‍ അറബി ആദ്യ റൗണ്ടില്‍ ഖത്തര്‍ എസ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് കടക്കുന്നത്. അല്‍ ഷമാലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ദ ലയണ്‍സ് എന്ന അല്‍ റയാന്‍ 11ന് അല്‍ അറബിയെ നേരിടാനൊരുങ്ങുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷമുള്ള ആദ്യ മത്സരമായതിനാല്‍ വര്‍ണാഭമായ വെടിക്കെട്ട് പ്രദര്‍ശനവും ആരാധകര്‍ക്ക് ദൃശ്യവിരുന്നേകും. ലോകകപ്പിന് തൊട്ടുമുമ്പുള്ള പരീക്ഷണ മത്സരം കൂടിയാണ് ലുസെയ്‌ലിനിത്. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഇവിടെ സെപ്തംബര്‍ 9ന് ലുസെയ്ല്‍ സൂപ്പര്‍ കപ്പ് മത്സരവും നടക്കും. സൗദി പ്രോ ലീഗ് ചാമ്പ്യന്‍മാരും ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗും തമ്മിലാണ് സൂപ്പര്‍ കപ്പ് പോരാട്ടം.
🇸🇦സൗദിയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍.
✒️സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അടുത്ത വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
അസീര്‍, അല്‍ബാഹ, നജ്‌റാന്‍, ജിസാന്‍, മക്ക, മദീന, ഹായില്‍, തബൂക്ക് മേഖലകളില്‍ നേരിയതോ ശക്തമോ ആയ മഴയും കാറ്റും ഉണ്ടായേക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ചിലയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും സിവില്‍ ഡിഫന്‍സ് വിഭാഗം പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദുല്‍ ഹമ്മാദി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് തോടുകളും താഴ് വരകളും നിറഞ്ഞു കവിഞ്ഞിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും നജ്‌റാനില്‍ മൂന്നു സഹോദരങ്ങളുള്‍പ്പെടെ അഞ്ചുപേര്‍ മരണപ്പെട്ടിരുന്നു. വാദി നജ്‌റാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടാണ് ഇവര്‍ ഒഴുകിപോയത്. മൂന്നു വയസ്സുകാരന് വേണ്ടി രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. നജ്റാനിലെ അൽറബ്ഹ ഗ്രാമത്തിൽ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണാണ് സഹോദരങ്ങളായ മൂന്നു ബാലന്മാർ മുങ്ങിമരിച്ചത്. തങ്ങളുടെ കൃഷിയിടത്തോട് ചേർന്ന് രൂപപ്പെട്ട നാലു മീറ്റർ താഴ്ചയുള്ള വെള്ളക്കെട്ടിലാണ് കളിക്കുന്നതിനിടെ ഇവർ അപകടത്തിൽ പെട്ടത്.
ആദ്യം മൂത്ത സഹോദരനാണ് അപകടത്തിൽ പെട്ടത്. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടു കുട്ടികളും മുങ്ങിമരിച്ചതെന്ന് ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. നജ്റാന് വടക്ക് വാദി സ്വഖിയിൽ മറ്റൊരു യുവാവും മുങ്ങിമരിച്ചു. താഴ്വരയിലെ മലവെള്ളപ്പാച്ചിലിൽ പെട്ട യുവാവിന്റെ മൃതദേഹം അപകടത്തിൽ പെട്ട സ്ഥലത്തു നിന്ന് അഞ്ചു കിലോമീറ്റർ ദൂരെയാണ് കണ്ടെത്തിയത്.
🇸🇦സൗദിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി.
✒️ജിദ്ദ: സൗദി അറേബ്യയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ജിദ്ദയില്‍ നിന്ന് കെയ്‌റോയിലേക്ക് പറന്ന ഫ്ലൈനാസ് വിമാനത്തിലാണ് ഈജിപ്ത് സ്വദേശിനി പ്രസവിച്ചത്.
ഞായറാഴ്ചയാണ് ഫ്ലൈനാസിന്‍റെ എക്‌സ് വൈ 565 വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്. വിമാനത്തിനുള്ളില്‍ വെച്ച് 26കാരിയായ ഈജിപ്ഷ്യന്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ വിമാനജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. വിമാനത്തിലുള്ള ഡോക്ടറോട് സഹായം തേടുകയും ചെയ്തു.
തുടര്‍ന്ന് ഡോക്ടറുടെ പരിചരണത്തില്‍ വിമാനം കെയ്‌റോയിലെത്തുന്നതിന് മുമ്പ് തന്നെ യുവതി പ്രസവിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. കെയ്‌റോ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ ആംബുലന്‍സ് സംഘം ഇരുവരുടെയും ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമാന രീതിയില്‍ കുവൈത്തില്‍ നിന്ന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്ക് പുറപ്പെട്ട കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
കുവൈത്ത് എയര്‍വേയ്സിന്‍റെ കെയു417 വിമാനത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്തിനുള്ളില്‍ വെച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ വിമാന ജീവനക്കാര്‍ സഹായത്തിനെത്തുകയായിരുന്നു. മറ്റ് സങ്കീര്‍ണതകളില്ലാതെ വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് വിമാന ജീവനക്കാര്‍ അവരുടെ ഡ്യൂട്ടി പ്രൊഫഷണലായി ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി കുവൈത്ത് എയര്‍വേയ്‌സ് ട്വിറ്ററില്‍ കുറിപ്പും പങ്കുവെച്ചിരുന്നു.
🇸🇦സൗദിയ ടിക്കറ്റുകള്‍ക്ക് 40 ശതമാനം വരെ ഓഫര്‍.
✒️സൗദിയ ടിക്കറ്റുകള്‍ക്ക് 40 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്യുന്നതിനായി ഈ മാസം ഏഴു മുതല്‍ 12 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭിക്കുക.
യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി നഗരങ്ങളിലേക്കും സൗദിയിലെ തെരഞ്ഞെടുത്ത നഗരങ്ങളിലേക്കുമുള്ള ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ലഭിക്കും. സൗദി ദേശീയ ദിനം, സൗദി ടൂറിസം അതോറിറ്റിയുടെ സൗദി സമ്മര്‍ പ്രോഗ്രാം, അല്‍ഉലയിലെ വിവിധ വിനോദ, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നടക്കുന്ന വിനോദ, സാംസ്‌കാരിക, ടൂറിസം പരിപാടികളിലേക്ക് ലോകരാജ്യങ്ങളില്‍ നിന്നും സൗദിയിലെ വിവിധ നഗരങ്ങളില്‍ നിന്നും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സൗദിയ പ്രൊമോഷനല്‍ ഓഫര്‍ പ്രഖ്യാപിച്ചത്. സൗദിയയുടെ വെബ്‌സൈറ്റ് വഴിയും ആപ്പുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ പ്രയോജനപ്പെടുത്താനാകും.
അതേസമയം യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണിത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാകുകയെന്ന് അധികൃതര്‍ അറിയിച്ചു. 35 കിലോയാണ് ബാഗേജ് അലവന്‍സ്.
🇦🇪യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ.
✒️സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35 കിലോയാണ് ബാഗേജ് അലവന്‍സ്. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം.
അതേസമയം നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാകുകയെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓഫര്‍ പ്രകാരം സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 500 റിയാലാണ് ടിക്കറ്റ് നിരക്ക്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 36.1 ഒമാന്‍ റിയാലും കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 36.65 കുവൈത്ത് ദിനാറുമാണ് ടിക്കറ്റ് നിരക്കെന്ന് എയര്‍ ഇന്ത്യ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
🇦🇪യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ നഷ്ടമായവര്‍ക്കായി പ്രത്യേക ക്യാമ്പ്.
✒️യുഎഇയിലുണ്ടായ പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ നഷ്ടമാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്‍തവര്‍ക്കായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഫുജൈറയിലെയും കല്‍ബയിലെയും ബിഎല്‍എസ് സെന്ററുകളില്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ കോണ്‍സുലേറ്റിന് 80 അപേക്ഷകള്‍ ലഭിച്ചു. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ സംഘടനകളും പ്രളയ ബാധിത പ്രദേശങ്ങളിലെ പ്രവാസികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
'പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടമാവുകയോ ചെയ്‍ത ഇന്ത്യന്‍ പൗരന്മാരില്‍ നിന്ന് പ്രത്യേക പരിഗണനയോടെ അപേക്ഷകള്‍ സ്വീകരിക്കുകയാണെന്നും ഓഗസ്റ്റ് 28 വരെ ഇത്തരത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുമെന്നും' ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‍പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ആന്റ് എജ്യൂക്കേഷന്‍ കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് പറഞ്ഞു. കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതായും ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ച യുഎഇയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറു കണക്കിന് ആളുകള്‍ക്കാണ് സ്വന്തം താമസ സ്ഥങ്ങള്‍ വിട്ട് താത്കാലിക അഭയ കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മാറേണ്ടി വന്നത്. നിരവധിപ്പേര്‍ക്ക് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പാസ്‍പോര്‍ട്ടുകളും ഉള്‍പ്പെടെ വിലപ്പെട്ട രേഖകളെല്ലാം പ്രളയത്തില്‍ നഷ്ടമായി. ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കായും അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
🇸🇦സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് സ്വമേധയാ തൊഴിലുടമയെ മാറ്റാം.
✒️വീട്ടുടമയുടെ ഭാഗത്ത് കരാർ ലംഘനമുണ്ടായാൽ ഹൗസ് ഡ്രൈവർ, ഹൗസ് മെയ്ഡ് തസ്തികയിലുള്ളവർക്ക് സ്വമേധയാ മറ്റൊരിടത്തേക്ക് തൊഴിൽ മാറാമെന്ന് സൗദി മനുഷ്യാവകാശ കമീഷൻ (എച്ച്.ആർ.സി). 'വിഷൻ 2030' മായി ബന്ധപ്പെട്ട പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ തൊഴിൽ ചട്ടങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ലക്ഷക്കണക്കിന് വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ ഇതിലൂടെ സംരക്ഷിക്കപ്പെടുമെന്നും കമീഷൻ പ്രസിഡന്റും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി ചെയർമാനുമായ ഡോ. അവ്വാദ് അൽ അവ്വാദ് പറഞ്ഞു.

exit_to_app

SAUDI ARABIA
POSTED ONdate_range9 AUG 2022 7:24 PM
UPDATED ONdate_range9 AUG 2022 7:24 PM
സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് സ്വമേധയാ തൊഴിലുടമയെ മാറ്റാംtext_fieldsbookmark_border
cancel


By
വെബ് ഡെസ്ക്
അസ്‍ലം കൊച്ചുകലുങ്ക്

ബുറൈദ: വീട്ടുടമയുടെ ഭാഗത്ത് കരാർ ലംഘനമുണ്ടായാൽ ഹൗസ് ഡ്രൈവർ, ഹൗസ് മെയ്ഡ് തസ്തികയിലുള്ളവർക്ക് സ്വമേധയാ മറ്റൊരിടത്തേക്ക് തൊഴിൽ മാറാമെന്ന് സൗദി മനുഷ്യാവകാശ കമീഷൻ (എച്ച്.ആർ.സി). 'വിഷൻ 2030' മായി ബന്ധപ്പെട്ട പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ തൊഴിൽ ചട്ടങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ലക്ഷക്കണക്കിന് വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ ഇതിലൂടെ സംരക്ഷിക്കപ്പെടുമെന്നും കമീഷൻ പ്രസിഡന്റും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി ചെയർമാനുമായ ഡോ. അവ്വാദ് അൽ അവ്വാദ് പറഞ്ഞു.
പ്രാരംഭ പരിശീലന ഘട്ടം (പ്രൊബേഷൻ) കഴിയുന്നതിന് മുമ്പ് തൊഴിലുടമ കരാർ റദ്ദാക്കുക, തൊഴിലാളിയുടെ സമ്മതമില്ലാതെ മറ്റൊരാളുടെ കീഴിൽ തൊഴിലെടുക്കുന്നതിന് നിയോഗിക്കുക, ശമ്പളം കൃത്യമായി നൽകാതിരിക്കുക, വിശ്രമരഹിതമായി പണിയെടുപ്പിക്കുക, അപകടകരമായ ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് സ്വമേധയാ മറ്റൊരു തൊഴിൽ ദാതാവിനെ സ്വീകരിക്കാം എന്നതാണ് പുതിയ പരിഷ്കരങ്ങളിൽ പ്രധാനമെന്ന് ഡോ. അവ്വാദ് വിശദീകരിച്ചു.
തൊഴിൽ രംഗത്തെ ചലനാത്മകതയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതോടൊപ്പം തൊഴിൽ അവകാശങ്ങൾ വർധിപ്പിക്കാനും ഈ പരിഷ്‌കാരങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം വിലയിരുത്തി. ആഗോള സമൂഹത്തിനിടയിൽ രാജ്യത്തിന്റെ യശസ്സ് വർധിപ്പിക്കാനും ഈ നടപടി സഹായകമാവും.
തൊഴിലവകാശ സംരക്ഷണം, മനുഷ്യക്കടത്ത് തടയൽ തുടങ്ങിയ വിഷയങ്ങളിൽ സൗദി മാനവ വിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ നയങ്ങൾക്ക് അനുസൃതമായി നീങ്ങുമ്പോൾ തന്നെ അന്താരാഷ്ട്ര തലത്തിൽ കുടിയേറ്റത്തിന് വേണ്ടിയുള്ള കൂട്ടായ്മ (ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനു)മായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ എച്ച്.ആർ.സിക്ക് സാധിക്കുന്നുണ്ട്.
മയക്കുമരുന്ന് കടത്ത്, ഇതര കുറ്റകൃത്യങ്ങൾ എന്നിവയുടെ കാര്യത്തിൽ ഐക്യരാഷ്ട്രസഭാ ഓഫീസുമായും പ്രതിദിന ബന്ധം നിലനിർത്തുന്നു. സ്വദേശി വിദേശി വ്യത്യാസമില്ലാതെ മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ രാജ്യം അങ്ങേയറ്റം പ്രതിജ്ഞാബദ്ധമാണെന്ന് പ്രാദേശിക മാധ്യമത്തിന് നൽകിയ പ്രസ്‌താവനയിൽ കമീഷൻ വ്യക്തമാക്കി.
0 Comments