Ticker

6/recent/ticker-posts

Header Ads Widget

ഖത്തര്‍ ലോകകപ്പ്: ടിക്കറ്റ് വാങ്ങിയോ? മത്സരം കാണാന്‍ കഴിയാത്തവര്‍ക്ക് റീ സെയിലിന് അവസരം

ഫിഫ ഖത്തര്‍ ലോകകപ്പ് മത്സരം കാണാനായി ടിക്കറ്റ് വാങ്ങി, എന്നാല്‍ ഏതെങ്കിലും കാരണം കൊണ്ട് മത്സരം കാണാന്‍ സാധിക്കാത്തവരാണോ? എങ്കില്‍ നിങ്ങള്‍ക്കായി ഒരു അവസരം. ഫിഫയുടെ ഔദ്യോഗിക ടിക്കറ്റ് റീ-സെയില്‍ പ്ലാറ്റ്‌ഫോമിലൂടെ ഇപ്പോള്‍ ടിക്കറ്റ് വില്‍ക്കാം.

ഈ മാസം 16 വരെയാണ് നേരത്തെ വാങ്ങിയ ടിക്കറ്റുകള്‍ വില്‍ക്കാനുള്ള സമയപരിധി. 16ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണി വരെയാണ് റീ സെയിലിനുള്ള അവസരം. ഈ മാസം രണ്ടു മുതലാണ് റീ-സെയില്‍ പ്ലാറ്റ്‌ഫോം തുറന്നത്. ടൂര്‍ണമെന്റ് അടുക്കുമ്പോള്‍ വീണ്ടും റീ-സെയില്‍ പ്ലാറ്റ്‌ഫോം തുറക്കുമെന്നും ഫിഫ അധികൃതര്‍ വ്യക്തമാക്കി. 

റീ-സെയില്‍ പ്ലാറ്റ്‌ഫോമിലൂടെ ടിക്കറ്റ് വിറ്റാല്‍ മാത്രമാണ് നിശ്ചിത തുക റീഫണ്ടായി ലഭിക്കുക. അനധികൃതമായി ടിക്കറ്റ് വാങ്ങാനോ വില്‍ക്കാനോ ശ്രമിക്കുന്നവര്‍ കര്‍ശന നടപടി നേരിടേണ്ടി വരും. ലോകകപ്പ് ടിക്കറ്റുകള്‍ അനധികൃതമായി വില്‍ക്കുകയോ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്യാന്‍ ശ്രമിച്ചാല്‍ രണ്ടരലക്ഷം റിയാലാണ് പിഴ നല്‍കേണ്ടി വരിക.
ടിക്കറ്റിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് റീ-സെയില്‍ പ്ലാറ്റ്‌ഫോമിലൂടെ എത്ര ടിക്കറ്റുകള്‍ വേണമെങ്കിലും വില്‍പ്പനയ്ക്ക് വെക്കാം. യഥാര്‍ത്ഥ ഉടമ സ്വന്തം ടിക്കറ്റും വില്‍പ്പനയ്ക്ക് വെക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതേ മത്സരത്തിനായി അയാള്‍ വാങ്ങിയ മറ്റെല്ലാ ടിക്കറ്റുകളും സമര്‍പ്പിക്കണം. റീ-സെയില്‍ പ്ലാറ്റ്‌ഫോമില്‍ സമര്‍പ്പിക്കുന്ന ടിക്കറ്റുകള്‍ വില്‍ക്കപ്പെടുമെന്നതിന് ഗ്യാരന്റി ഇല്ല. വില്‍പ്പനയ്ക്കായി സമര്‍പ്പിക്കുന്ന ടിക്കറ്റിന് മേല്‍ ഫിഫ ടിക്കറ്റിങ് അധികൃതര്‍ക്കാണ് പൂര്‍ണ വിവേചനാധികാരം.

വിമാനനിരക്ക് നിയന്ത്രിക്കാൻ നടപടികളില്ലെന്ന് കേന്ദ്രം

അന്താരാഷ്ട്ര സെക്ടറുകളിലെ വിമാനനിരക്കുകൾ നിയന്ത്രിക്കുന്നതിന് നടപടികളൊന്നുമില്ലെന്നും നിരക്ക് വിപണിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കേന്ദ്ര വ്യോമയാന സഹ മന്ത്രി ജനറൽ വി.കെ. സിങ് ആന്‍റോ ആന്‍റണി എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ മറുപടി നൽകി.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചാർട്ടർ വിമാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള അനുമതിക്കായുള്ള അപേക്ഷ സർക്കാറിന് ലഭിച്ചിട്ടില്ല. 2021 വേനൽക്കാലത്തെ അപേക്ഷിച്ച് 2022 വേനൽക്കാലത്ത് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ പൊതുവായ വർധനയുണ്ട്. 2021 ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ഇന്ത്യൻ വിമാനങ്ങളിൽ ഗൾഫ് സെക്ടറിൽ യാത്ര ചെയ്ത ആളുകളുടെ എണ്ണം യഥാക്രമം 4,56,060, 1,57,148, 1,67,791 ആയിരുന്നുവെങ്കിൽ 2022ൽ 9,79,383, 11,18,572, 11,49,205 ആയി ഉയർന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന യഥാക്രമം 114 .70 ശതമാനം, 611.80 ശതമാനം, 584.90 ശതമാനം എന്നിങ്ങനെ ആണെന്നും മറുപടിയിൽ പറയുന്നു.

Post a Comment

0 Comments