വിദേശത്ത് നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായെത്തിയവർക്ക് സൗദിയിൽ നിന്ന് തിരികെ മടങ്ങാനുള്ള സമയപരിധി 2022 ഓഗസ്റ്റ് 13-ന് അവസാനിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിദേശ തീർത്ഥാടകർ സമയപരിധി അവസാനിക്കുന്നതിന് മുൻപായി സൗദിയിൽ നിന്ന് മടങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഹജ്ജ് സേവനദാതാക്കളായ സ്ഥാപനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. തീർത്ഥാടകരുടെ യാത്രയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്ഥപനങ്ങൾക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒമ്പത് ലക്ഷത്തോളം തീർത്ഥാടകരാണ് ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുത്തത്.
സൗദിയില്‍ 130 പേര്‍ക്ക് കൊവിഡ്, ഒരു മരണം.
സൗദി അറേബ്യയില്‍ പുതുതായി 130 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 209 പേര്‍ കൂടി രോഗമുക്തരായി. രോഗബാധിതരില്‍ ഒരാള്‍ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,642 ആയി. ആകെ രോഗമുക്തരുടെ എണ്ണം 798,381 ആയി ഉയര്‍ന്നു.
ആകെ മരണസംഖ്യ 9,265 ആയി. രോഗബാധിതരില്‍ 3,996 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 84 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 8,318 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 32, ജിദ്ദ 20, ദമ്മാം 15, ത്വാഇഫ് 6, ഹുഫൂഫ് 6, മദീന 5, മക്ക 4, അബ്ഹ 4, ഹാഇല്‍ 3, ബുറൈദ 3, അല്‍ബാഹ 3, തബൂക്ക് 2, അറാര്‍ 2, ജീസാന്‍ 2, നജ്‌റാന്‍ 2, ഖോബാര്‍ 2, ദഹ്‌റാന്‍ 2, ഖര്‍ജ് 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സൗദിയില്‍ തൊഴില്‍ ചൂഷണം തടയാന്‍ നടപടി.
നിര്‍ബന്ധിപ്പിച്ച് പണിയെടുപ്പിക്കുന്ന പ്രവണത ഇല്ലാതാക്കാന്‍ സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ദേശീയ തൊഴില്‍ നയം നടപ്പാക്കുന്നു. രാജ്യത്ത് തൊഴിലാളി ചൂഷണം തടയുന്നതിനാണിത്. കരടു ദേശീയ നയം തയാറാക്കി മന്ത്രാലയം പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ (ഇസ്തിത്ലാഅ്) പ്ലാറ്റ്ഫോമില്‍ പരസ്യപ്പെടുത്തി.
സൗദിയില്‍ എല്ലാ രൂപത്തിലുമുള്ള നിര്‍ബന്ധിത തൊഴില്‍ ഇല്ലാതാക്കാനാണ് നിര്‍ബന്ധിത തൊഴില്‍ നിര്‍മാര്‍ജന ദേശീയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികള്‍ക്കുള്ള സംരക്ഷണ നടപടികള്‍ ശക്തിപ്പെടുത്താനും എല്ലാതരം നിര്‍ബന്ധിത തൊഴിലുകളും ഇല്ലാതാക്കാനും ലക്ഷ്യമിടുന്ന, 2014 ല്‍ സൗദി അറേബ്യ ഒപ്പുവെച്ച പ്രോട്ടോകോള്‍ പ്രകാരമുള്ള ബാധ്യതകള്‍ നടപ്പാക്കാന്‍ ശ്രമിച്ചാണ് നിര്‍ബന്ധിത തൊഴില്‍ നിര്‍മാര്‍ജനത്തിനുള്ള കരടു ദേശീയ നയം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തയാറാക്കിയത്.
എല്ലാതരം നിര്‍ബന്ധിത തൊഴിലുകളും ഫലപ്രദമായി ഇല്ലാതാക്കുക, പ്രതിരോധ, സംരക്ഷണ നടപടികള്‍ക്ക് ഊന്നല്‍ നല്‍കുക, നീതി നടപ്പാക്കുക, യാതൊരുവിധ വിവേചനങ്ങളും കൂടാതെ മുഴുവന്‍ തൊഴിലാളികള്‍ക്കും പിന്തുണ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ എല്ലാവര്‍ക്കും മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്ന ഒരു ദേശീയ ചട്ടക്കൂട് തയാറാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ ശാരീരിക, മാനസിക ആരോഗ്യം കണക്കിലെടുത്ത് സുരക്ഷിതമായ സാഹചര്യത്തിലും ആകര്‍ഷകമായ വേതനത്തോടെയും എല്ലാവര്‍ക്കും തൊഴിലവസരങ്ങള്‍ ലഭ്യമാക്കല്‍ ദേശീയ നയത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ പെടുന്നു.
തൊഴിലാളികള്‍ക്കിടയില്‍ സമത്വം കാണിക്കല്‍, വിവേചനം കാണിക്കാതിരിക്കല്‍, ഇരകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കല്‍, നിര്‍ബന്ധിത തൊഴില്‍ നിര്‍മാര്‍ജന ദേശീയ നയം നടപ്പാക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും തമ്മില്‍ പരസ്പര സംയോജനത്തോടെയും സഹകരണത്തോടെയും പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ സമീപനം എന്നിവയും ദേശീയ നയത്തിന്റെ അടിസ്ഥാന തത്വങ്ങളാണ്.
0 Comments