കോഴിക്കോട്: മുക്കത്ത് മാളിന്റെ റൂഫ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു. ഓമശ്ശേരി മങ്ങാട് സ്വദേശി ബാബുരാജാണ് മരിച്ചത്. മുക്കത്ത് മാള്‍ ഓഫ് മുക്കത്തിന്റെ റൂഫ് അറ്റകുറ്റപ്പണിക്കിടെ തകര്‍ന്ന് വീഴുകയായിരുന്നു.
നാലാം നിലയില്‍ നിന്ന് താഴേക്ക് വിണ ബാബുരാജിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം.അപകടം നടക്കുന്ന സമയത്ത് ബാബുരാജിന്റെ ഭാര്യ അദ്ദേഹത്തെ കാണാനായി അവിടെ എത്തിയിരുന്നു.

0 Comments