കോഴിക്കോട് മെഡിക്കൽ കോളജിലെ മർദനമേറ്റ സുരക്ഷ ജീവനക്കാർക്കെതിരെ പൊലീസിൽ പരാതി. പരാതിയിൽ പൊലീസ് കേസെടുത്തു. കയ്യേറ്റം ചെയ്തുവെന്ന് കാണിച്ച് വനിത നൽകിയ പരാതിയിലാണ് കേസ്.സുരക്ഷാജീവനക്കാരെ മർദിച്ച സംഭവത്തിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനമേറ്റിരുന്നു. സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്നാവശ്യപ്പെട്ട് എത്തിയ യുവാവും സംഘവും മര്‍ദിച്ചുവെന്നാണ് പരാതി നൽകിയിരുന്നത്.
സൂപ്രണ്ട് ഓഫീസിലേക്ക് പോകണമെന്നാവശ്യപെട്ട് രാവിലെ എത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞിരുന്നു. തുടർന്ന് ഭാര്യയെ ആക്രമിച്ചു എന്ന് പറഞ്ഞ് യുവാവും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് ഒരു സംഘം ആളുകളെത്തി സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ചത്.
0 Comments