Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ ചില വിദേശ വാർത്തകൾ

🇦🇪യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ.

✒️സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35 കിലോയാണ് ബാഗേജ് അലവന്‍സ്. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം.

അതേസമയം നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാകുകയെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓഫര്‍ പ്രകാരം സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 500 റിയാലാണ് ടിക്കറ്റ് നിരക്ക്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 36.1 ഒമാന്‍ റിയാലും കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 36.65 കുവൈത്ത് ദിനാറുമാണ് ടിക്കറ്റ് നിരക്കെന്ന് എയര്‍ ഇന്ത്യ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35 കിലോയാണ് ബാഗേജ് അലവന്‍സ്. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം.

അതേസമയം നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാകുകയെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓഫര്‍ പ്രകാരം സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 500 റിയാലാണ് ടിക്കറ്റ് നിരക്ക്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 36.1 ഒമാന്‍ റിയാലും കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 36.65 കുവൈത്ത് ദിനാറുമാണ് ടിക്കറ്റ് നിരക്കെന്ന് എയര്‍ ഇന്ത്യ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

🇶🇦FIFA World Cup 2022: ഫിഫ ലോകകപ്പ്; 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍ക്കൊരുങ്ങി ഖത്തര്‍.

✒️ഫിഫ ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളുമായി ഖത്തര്‍. ഈ മാസം 11 മുതല്‍ 13 വരെയാണ് കൗണ്ട് ഡൗണ്‍ ആഘോഷം നടക്കുക. രാജ്യത്തെ ഷോപ്പിങ് മാളുകളിലാണ് ആഘോഷങ്ങള്‍ നടക്കുക.

100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍ക്കൊപ്പം ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനും അവസരമുണ്ട്. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് (കാറ്റഗറി-1) നേടാനുള്ള അവസരം നല്‍കുന്നത്. ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ അവസരം. ഫണ്‍ ഗെയിമുകള്‍, വിവിധ പരിപാടികള്‍, തത്സമയ പ്രകടനങ്ങള്‍, ആരാധകര്‍ക്ക് ഫുട്‌ബോള്‍ കളിക്കാനുള്ള കഴിവുകള്‍ പരിശോധിക്കുക എന്നിവ മാളുകളില്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങളിലുണ്ടാകും.

11-13 വരെ ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 10 വരെയും പ്ലേസ് വിന്‍ഡോമില്‍ 12 മുതല്‍ രാത്രി 10 വരെയും മാള്‍ ഓഫ് ഖത്തറില്‍ 12.13 തീയതികളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയുമാണ് ആഘോഷങ്ങള്‍. 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ ആഘോഷത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങളെടുത്ത് '100 ഡേയ്‌സ് ടു ഗോ' എന്ന ഹാഷ്ടാഗില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണം.

അതേസമയം ഫിഫ ഖത്തര്‍ ലോകകപ്പ് മത്സരം കാണാനായി ടിക്കറ്റ് വാങ്ങിയിട്ടും ഏതെങ്കിലും കാരണം കൊണ്ട് മത്സരം കാണാന്‍ സാധിക്കാത്തവരാണ് നിങ്ങളെങ്കില്‍ ഫിഫയുടെ ഔദ്യോഗിക ടിക്കറ്റ് റീ-സെയില്‍ പ്ലാറ്റ്‌ഫോമിലൂടെ ഇപ്പോള്‍ ടിക്കറ്റ് വില്‍ക്കാം.

നേരത്തെ വാങ്ങിയ ടിക്കറ്റുകള്‍ വില്‍ക്കാനുള്ള സമയപരിധി ഈ മാസം 16 വരെയാണ്. 16ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണി വരെയാണ് റീ സെയിലിനുള്ള അവസരം. ടൂര്‍ണമെന്റ് അടുക്കുമ്പോള്‍ വീണ്ടും റീ-സെയില്‍ പ്ലാറ്റ്‌ഫോം തുറക്കുമെന്നും ഫിഫ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. റീ-സെയില്‍ പ്ലാറ്റ്‌ഫോമിലൂടെ ടിക്കറ്റ് വിറ്റാല്‍ മാത്രമാണ് നിശ്ചിത തുക റീഫണ്ടായി ലഭിക്കുക.

റീ-സെയില്‍ പ്ലാറ്റ്‌ഫോമില്‍ സമര്‍പ്പിക്കുന്ന ടിക്കറ്റുകള്‍ വില്‍ക്കപ്പെടുമെന്നതിന് ഗ്യാരന്റി ഇല്ല. വില്‍പ്പനയ്ക്കായി സമര്‍പ്പിക്കുന്ന ടിക്കറ്റിന് മേല്‍ ഫിഫ ടിക്കറ്റിങ് അധികൃതര്‍ക്കാണ് പൂര്‍ണ വിവേചനാധികാരമുള്ളത്. ടിക്കറ്റിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് റീ-സെയില്‍ പ്ലാറ്റ്‌ഫോമിലൂടെ എത്ര ടിക്കറ്റുകള്‍ വേണമെങ്കിലും വില്‍പ്പനയ്ക്ക് വെക്കാം. യഥാര്‍ത്ഥ ഉടമ സ്വന്തം ടിക്കറ്റും വില്‍പ്പനയ്ക്ക് വെക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതേ മത്സരത്തിനായി അയാള്‍ വാങ്ങിയ മറ്റെല്ലാ ടിക്കറ്റുകളും സമര്‍പ്പിക്കണം.

റീ-സെയില്‍ പ്ലാറ്റ്‌ഫോമിലെ ടിക്കറ്റ് വില്‍പ്പന വിജയിച്ചില്ലെങ്കിലോ മത്സരത്തിന് നിശ്ചിത സമയത്തിന് മുമ്പ് ടിക്കറ്റ് പിന്‍വലിച്ചില്ലെങ്കിലോ ഉണ്ടാകുന്ന ചെലവുകള്‍ക്ക് ഫിഫ ഉത്തരവാദിയല്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

റീ-സെയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ടിക്കറ്റ് വാങ്ങാനുള്ള ലിങ്ക്, വിദേശികള്‍ക്ക്-https://access.tickets.fifa.com/pkpcontroller/wp/FWC22/index_en.html?queue=06-FWC22-Resale-PROD

ഖത്തര്‍ താമസക്കാര്‍ക്ക് - https://access.tickets.fifa.com/pkpcontroller/wp/FWC22/index_en.html?queue=06-FWC22-Resale-PROD

മാത്രമാണ് നിശ്ചിത തുക റീഫണ്ടായി ലഭിക്കുക.

🇸🇦സൗദി അറേബ്യയില്‍ ഫാക്ടറിയില്‍ തീപിടിത്തം.

✒️സൗദി അറേബ്യയിലെ റിയാദില്‍ ഫാക്ടറിയില്‍ തീപിടിത്തം. റിയാദിലെ രണ്ടാം വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. റിയാദിലെ സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണവിധേയമാക്കി. ഫാക്ടറിയില്‍ നിന്നും പുക ഉയര്‍ന്നുപൊങ്ങിയെങ്കിലും സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലില്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ തീയണയ്ക്കാനായി.

🇸🇦ആഭ്യന്തര യാത്രക്കാർക്ക് നിരക്കിളവുമായി 'സൗദിയ'.

✒️വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകാനുള്ള ഭരണകൂട നീക്കങ്ങളുടെ ചുവടുപിടിച്ച് ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് തെരഞ്ഞെടുത്ത സെക്ടറുകളിൽ ആഭ്യന്തരയാത്രക്കാർക്ക് നിരക്കിളവ് പ്രഖ്യാപിച്ചു.

40 ശതമാനം വരെയുള്ള ഇളവ് അനുസരിച്ച് നിർദിഷ്ട വിമനത്താവളങ്ങളിലേക്കും തിരിച്ചും സെപ്റ്റംബർ 15 മുതൽ നവംബർ 15 വരെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം. പൗരന്മാർക്കും വിദേശ അതിഥികൾക്കും അവധിക്കാലം അസ്വദിക്കുന്നതിന് വേണ്ടിയാണ് ഈ നിരക്കിളവെന്ന് 'സൗദിയ' അധികൃതർ വ്യക്തമാക്കി.

അമേരിക്കയിലെയും യൂറോപ്പിലെയും ചില വിമാനത്താവളങ്ങളിലേക്കും തിരിച്ചും ഈ ഇളവുണ്ട്. ഇലക്ട്രോണിക് സേവനങ്ങൾക്കും യാത്രാനടപടികൾ പൂർത്തിയാക്കുന്നതിനും സ്മാർട്ട് ഉപകരണങ്ങളിൽ ലഭ്യമായ സൗദിയ ആപ്ലിക്കേഷനുകളും വെബ്‌സൈറ്റും (www. saudia.com) ഉപയോഗപ്പെടുത്താം. ഈ മാസം 12 വരെയാണ് സീറ്റ് റിസർവേഷന് അവസരം.

Post a Comment

0 Comments