Ticker

6/recent/ticker-posts

Header Ads Widget

എറണാകുളത്ത് വഴി യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ച് റോഡ് അറ്റകുറ്റപ്പണിക്കാര്‍

എറണാകുളം ചെലവന്നൂരിൽ റോഡ് ടാറിങ് നടക്കുന്ന സ്ഥലത്ത് വച്ച് വഴി യാത്രക്കാർക്ക് മർദ്ദനം. വഴി യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ച് റോഡ് അറ്റകുറ്റപ്പണിക്കാര്‍. യാത്രക്കാരെ മർദിക്കുകയും ടാർ ഒഴിച്ച് പൊള്ളിക്കുകയും ചെയ്തു. ടാറിങ്ങിനായി ഗതാഗതം നിയന്ത്രിച്ചതിനെ ചൊല്ലിയുള്ള തർക്കതിനിടെയാണ് സംഘർഷം ഉണ്ടായത്.

സംഭവത്തിൽ മൂന്നുപേരെ ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കൾക്കാണ് ഗുരുതര പൊള്ളലേറ്റത്. ഒരു പ്രകോപനവും കൂടാതെയാണ് ആക്രമണം ഉണ്ടായതെന്നും യുവാക്കള്‍ ട്വന്റിഫോറിനോട് പറഞ്ഞു. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

ടാർ ചെയ്യുന്നുണ്ടെങ്കിൽ എന്തുകൊണ്ട് മുന്നറിയിപ്പ് ബോർഡുകൾ വച്ചില്ല എന്ന് യാത്രക്കാർ ചോദ്യം ചെയ്‌തു. തുടർന്നാണ് തർക്കം ഉണ്ടായത്. ടാർ ഒഴിച്ചത് തമിഴ്നാട് സ്വദേശിയെന്നാണ് പൊള്ളലേറ്റ യാത്രക്കാർ പറഞ്ഞത്. തർക്കം ഉണ്ടായിരുന്ന സമയത്ത് മലയാളികൾ ഉണ്ടായിരുന്നു. സംഭവം ഗുരുതരമായതിനെ തുടർന്ന് ടാർ ഒഴിച്ച തൊഴിലാളികൾ ഓടി മറയുകയായിരുന്നു.

വിനോദ് വർഗീസ്, വിനു, ജിജോ എന്നിവർക്കാണ് പൊള്ളലേറ്റത്. ചിലവന്നൂർ റോഡിൽ കുഴി അടക്കുന്ന ജോലിക്കാരനാണ് ടാർ ഒഴിച്ചത്. മുന്നറിയിപ്പ് ബോർഡ്‌ വെക്കാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ജോലിക്കാരന്‍ ടാർ ഒഴിച്ചതെന്ന് യുവാക്കള്‍ പറയുന്നു. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ചെലവന്നൂരിൽ റോഡ് പണിക്കിടെയാണ്‌ കാറിലുണ്ടായിരുന്ന മൂന്ന് യാത്രികരും ടാർ തൊഴിലാളികളും തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെയാണ് തൊഴിലാളി തിളച്ച ടാർ എടുത്ത് ഇവരുടെ ദേഹത്തേക്ക് ഒഴിച്ചത് എന്നാണ് പരാതി. പൊള്ളലേറ്റ മൂന്നുപേരും ആശുപത്രിയിൽ ചികിത്സ തേടി.

വാഹനങ്ങൾ ബ്ലോക്ക് ചെയ്യുന്നത് കണ്ട്, ടാർ ഇടുന്നുണ്ടെങ്കിൽ ബോർഡ് വെക്കാൻ പാടില്ലേ എന്ന് ചോദിച്ചു. പിന്നാലെ റോഡ് നിർമ്മാണ തൊഴിലാളി ടാർ എടുത്ത് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായവർ പറഞ്ഞു.

Post a Comment

0 Comments