നോര്‍ക്ക റൂട്ടസ് വായ്പാ മേളയിൽ മുന്‍കൂര്‍ റജിസ്ട്രഷന്‍ കൂടാതെ നാളെ നേരിട്ട് പങ്കെടുക്കാം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രവാസി സംരംഭങ്ങള്‍ക്കായി കാനറാ ബാങ്കുമായി ചേര്‍ന്നാണ് വായ്പാ മേള നടത്തുന്നത്. പാസ്സ്പോര്‍ട്ട്, ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍, പദ്ധതിസംബന്ധിച്ച വിശദീകരണം എന്നിവ ഹാജരാക്കണം.
നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതിയുടെ ഭാഗമായിട്ടാണ് വായ്പ മേള സംഘടിപ്പിക്കുന്നത്. വയനാട് ജില്ലയിലെ പ്രവാസി സംരംഭകര്‍ കോഴിക്കോടാണ് പങ്കെടുക്കേണ്ടത്. നോര്‍ക്ക റൂട്സ് വെബ്സൈറ്റുകൾ വഴി www.norkaroots.org അപേക്ഷ നല്‍കിയ പ്രവാസി സംരംഭകര്‍ക്ക് മുന്‍ഗണന ലഭിക്കും. രണ്ടു വർഷം വിദേശ രാജ്യത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക.
സംരംഭങ്ങള്‍ക്ക് 30 ലക്ഷം വരെയുളള വായ്പകള്‍ക്കാണ് അവസരമുളളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാനറാ ബാങ്കിന്റെ ജില്ലാ റീജണല്‍ ഓഫീസുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് വായ്പ മേള. വായ്പാ മേള നാളെ അവസാനിക്കും.
0 Comments