Ticker

6/recent/ticker-posts

Header Ads Widget

എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി, കോടിയേരി ഒഴിഞ്ഞു.

എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

അനാരോഗ്യത്തെ തുടര്‍ന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചത്. പലതലങ്ങളിലായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് കോടിയേരിയുടെ പിന്‍ഗാമിയായി സംസ്ഥാനത്ത് പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഗോവിന്ദന്‍ മാഷിനെ നിയോഗിക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്‌.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൂടി പങ്കെടുത്ത പിബി യോഗത്തിലും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുമാണ് പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്.

Post a Comment

0 Comments