പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം സെപ്റ്റംബർ 12,13 തീയതികളിൽ.
സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കുന്നതെങ്ങനെ?
✒️അഡ്മിഷൻ പോർട്ടലിൽ (https://www.hscap.kerala.gov.in/ ) ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Supplementary Allot Results ലിങ്കിൽ നിന്നും സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കാം.
സെപ്റ്റംബർ 12 രാവിലെ പത്ത് മണി മുതൽ 13 ന് വൈകിട്ട് 5 മണി വരെ പ്രവേശനം നേടാം. ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. താൽകാലിക പ്രവേശനം ലഭ്യമല്ല.
ഇതുവരെയും പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യും?
✒️സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ നടത്തിയ ശേഷം ഒഴിവുകൾ ഉണ്ടെങ്കിൽ ഇതുവരെയും പ്രവേശനം ലഭിക്കാത്തവർക്കായി രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് നടത്തുന്നതാണ്.
സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ എപ്പോൾ?
✒️പ്ലസ് വൺ ഏകജാലക മെറിറ്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക് പ്രവേശനം ലഭിച്ച ജില്ലയിലെ സ്‌കൂൾ/കോമ്പിനേഷൻ മാറ്റം വേണമെങ്കിൽ സെപ്റ്റംബർ 15 മുതൽ അപേക്ഷിക്കാവുന്നതാണ്.
പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിൽ 21,830 സീറ്റുകളുടെ കുറവ്
പ്ലസ് വൺ സപ്ലിമെന്ററി
അലോട്ട്മെന്റിൽ നിന്ന് 21,830 പേർ പുറത്താകുമെന്ന് ഉറപ്പായി.
സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ സമർപ്പണം
പൂർത്തിയായപ്പോൾ ആകെ അപേക്ഷ നൽകിയത് 72,666 വിദ്യാർത്ഥികളാണ്. എന്നാൽ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരം സംസ്ഥാനത്ത് ഇനി ബാക്കിയുള്ളത് 50,836 സീറ്റുകളാണ്.
അതായത് 21,830 സീറ്റുകളുടെ കുറവ്. 72,666 അപേക്ഷകളിൽ 67,807
അപേക്ഷകളും മുഖ്യഘട്ടത്തിൽ
അലോട്ട്മെന്റ് ലഭിക്കാത്തതിനെ തുടർന്ന്
പുതുക്കി നൽകിയതാണ് . 4859 പുതിയ
അപേക്ഷകരുമുണ്ട്. കൂടുതൽ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് ഒഴിവുള്ളത് 6812 സീറ്റുകളാണ്. എന്നാൽ ഈ സീറ്റിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം 18,014 ആണ്. ജില്ലയിൽ 11,202 സീറ്റുകളുടെ കുറവാണുള്ളത്.
0 Comments