വീഡിയോ കോളുകളിലൂടെ ഉപയോക്താക്കളുടെ ഫോണുകളിൽ മാൽവെയർ കയറാന്‍ സാധ്യതയുള്ള സുരക്ഷ വീഴ്ച സംബന്ധിച്ച് മുന്നറിയിപ്പുമായി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് ആൻഡ്രോയിഡ് ആപ്പിനെയാണ് ഈ ബഗ് ബാധിക്കുന്നത്. ഈ പ്രശ്നത്തിന്‍റെ വിശദാംശങ്ങൾ വാട്ട്‌സ്ആപ്പ് ഇതിനകം പങ്കുവച്ചിട്ടുണ്ട്.
സിവിഇ-2022-36934 എന്നാണ് ഈ സുരക്ഷ പ്രശ്നത്തെ വാട്ട്സ്ആപ്പ് വിശദീകരിക്കുന്നു. 10-ൽ 9.8 തീവ്രതയുള്ള റേറ്റിംഗാണ് ഈ പ്രശ്നത്തിന് ഉള്ളത്. ഒരു ഇന്‍റിഗർ ഓവർഫ്ലോ ബഗ് എന്നാണ് ഇതിനെ വാട്ട്സ്ആപ്പ് വിശദീകരിക്കുന്നത്.
ദി വെർജ് പറയുന്നതനുസരിച്ച്, ഈ ബഗ് ഒരു കോഡ് പിഴവാണെന്നും. ഇത് വഴി ഹാക്കര്‍മാര്‍ക്ക് മാല്‍വെയറുകള്‍ ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവിന്‍റെ ഫോണില്‍ എത്തിക്കാന്‍ സാധിക്കുമെന്നും പറയുന്നു. ഇതിനായി പ്രത്യേക വീഡിയോ കോൾ ഇരയുടെ സ്മാർട്ട്‌ഫോണിലേ്ക് വാട്ട്സ്ആപ്പ് വഴി ചെയ്താന്‍ മതി. ഈ കോള്‍ ഇര എടുക്കുന്നതോടെ മാല്‍വെയര്‍ ഫോണില്‍ എത്തും.
ഒരു പ്രത്യേക ഫോണില്‍ അല്ലെങ്കില്‍ ഉപകരണത്തില്‍ സ്പൈ വെയര്‍, മാല്‍വെയര്‍ എന്നിവ ഇൻസ്റ്റാൾ ചെയ്യുന്നതിന് പ്രധാനമായും ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന തകരാറാണ് ഇത്തരം റിമോര്‍ട്ട് കണ്‍ട്രോളിംഗ് ബഗ്ഗുകള്‍.
ഈ അപകടസാധ്യത 2019 ല്‍ വാട്ട്സ്ആപ്പില്‍ കണ്ടെത്തിയ ബഗിന് സമാനം എന്നാണ് വിവരം. അന്ന് പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ സംരക്ഷകർ, മറ്റ് സാധാരണക്കാർ എന്നിവരുൾപ്പെടെ 1,400 ഇരകളുടെ ഫോണുകളില്‍ ഇസ്രായേലി സ്പൈവെയർ നിർമ്മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിന്‍റെ പെഗാസസ് എന്ന സ്പൈ വെയര്‍ കണ്ടെത്തി എന്നതാണ്. അന്നും അതിന് വഴിയൊരുക്കിയത് ഇത്തരത്തില്‍ ഒരു ബഗ്ഗാണ്.
അന്ന് സ്പൈ വെയര്‍ ആക്രമണം നടന്നത് വാട്ട്‌സ്ആപ്പിന്‍റെ ഓഡിയോ കോളിംഗ് സവിശേഷതയിലെ പ്രശ്നം ഉപയോഗിച്ചാണ്. അന്ന് കോള്‍ എടുക്കാതെ തന്നെ ഇരയുടെ ഉപകരണത്തിൽ സ്പൈവെയർ സ്ഥാപിക്കാൻ ഹാക്കര്‍ക്ക് സാധിച്ചിരുന്നുവെന്നാണ റിപ്പോര്‍ട്ട് പറയുന്നത്.
അതേ സമയം ദി വെർജ് റിപ്പോര്‍ട്ട് അനുസരിച്ച് വാട്ട്‌സ്ആപ്പിന്റെ അടുത്തിടെ ഇറങ്ങിയ അപ്‌ഡേറ്റില്‍ ഈ സുരക്ഷ പ്രശ്നം അടച്ചുവെന്നാണ് ഒരു ആശ്വാസ വാര്‍ത്ത. എന്നാല്‍ ഇത് പരിഹരിക്കും മുന്‍പ് എന്തെങ്കിലും തരത്തില്‍ ഇത് ദുരുപയോഗിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല.
കോൾ ലിങ്ക് ഫീച്ചറുമായി വാട്ട്സ്ആപ്പ്; കിടിലന്‍ ഫീച്ചര്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെ.
കോൾ ലിങ്ക് എന്ന പ്രത്യേകത അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. പുതിയ കോൾ ചെയ്യാനോ നിലവിലുള്ള കോളിൽ ആഡ് ചെയ്യാനോ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് കോൾ ലിങ്ക്. കോൾ ചെയ്യുന്ന ടാബിൽ 'കോൾ ലിങ്കുകൾ' എന്ന ഓപ്‌ഷൻ ഉണ്ടാകും. ഇത് ഉപയോഗിച്ച് ഓഡിയോ അല്ലെങ്കിൽ വീഡിയോ കോളിനായി മറ്റൊരാളെ ക്ഷണിക്കാന്‍ മറ്റ് പ്ലാറ്റ്‌ഫോമുകളിലോ, മറ്റെതെങ്കിലും ചാറ്റിലോ പങ്കുവയ്ക്കാനുള്ള ലിങ്ക് ക്രിയേറ്റ് ചെയ്യാൻ കഴിയും.
ഈ ആഴ്ച അവസാനം ഫീച്ചർ പുറത്തിറങ്ങുമെന്നാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്. വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തെന്ന് ഉപയോക്താക്കൾ ഉറപ്പാക്കേണ്ടതുണ്ട്. ഒരേ സമയം വാട്ട്സാപ്പിലെ 32 പേർക്കുള്ള ഗ്രൂപ്പ് വീഡിയോ കോൾ സെറ്റിങ്സ് ഉടൻ പുറത്തിറക്കുമെന്നും വാട്ട്സ്ആപ്പ് അറിയിച്ചു.
ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിലൂടെയാണ് വാട്ട്‌സ്ആപ്പ് കോൾ ലിങ്ക് ഫീച്ചറിനെ കുറിച്ച് സക്കർബർഗ് പറയുന്നത്. ഇത് വരുന്നതോടു കൂടി ഒറ്റ ടാപ്പിലൂടെ കോളിൽ ചേരാൻ കഴിയും. പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഗൂഗിൾ മീറ്റ് അല്ലെങ്കിൽ മൈക്രോസോഫ്റ്റ് കോളുകൾക്കുള്ള ലിങ്കുകൾ പോലെയായിരിക്കും ഇത്.
ഏത് പ്ലാറ്റ്‌ഫോമുകളൊക്കെയാണ് ഈ ഫീച്ചറിനെ പിന്തുണയ്‌ക്കുന്നതെന്ന് മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി വ്യക്തമായി പരാമർശിച്ചിട്ടില്ല. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ഇവ ലഭ്യമാകുമെന്നാണ് സൂചന. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഫീച്ചറുകളാണ് അടുത്തിടെയായി വാട്ട്സ്ആപ്പ് പുറത്തിറക്കുന്നതിൽ ഏറെയും. നേരത്തെഉപയോക്താക്കൾ ഏറെ കാത്തിരുന്ന ഫീച്ചറുമായാണ് ആപ്പ് രംഗത്തെത്തിയിരിക്കുന്നത്.
വാട്സാപ്പ് ഉപയോക്താക്കൾക്ക് ഇനി ഓൺലൈനിലുണ്ടോ ഇല്ലയോ എന്നത് ആരൊക്കെ കാണണമെന്ന് സ്വയം തീരുമാനിക്കാനാകുന്നതായിരുന്നു ഇത്. ചാറ്റ് തിരയുന്നത് സംബന്ധിച്ച പുതിയ അപ്ഡേറ്റ് കഴിഞ്ഞ ദിവസമാണ് വാട്ട്സ്ആപ്പ് അറിയിച്ചത്. ഉപയോക്താക്കൾക്ക് തീയതി അനുസരിച്ച് ചാറ്റ് തിരയാൻ കഴിയും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.
അധികം താമസിയാതെ ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും. നിലവിൽ വാട്ട്സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്.വാബീറ്റ ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചാറ്റിൽ ഒരു മെസെജ് സെർച്ച് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് കരുതുക. അപ്പോൾ കീബോർഡിന് മുകളിലായി ഒരു കലണ്ടർ കാണാൻ കഴിയും. അതിൽ ക്ലിക്ക് ചെയ്ത് ഇഷ്ടം ഉള്ള തീയതി തെരഞ്ഞെടുക്കാം.
0 Comments