Ticker

6/recent/ticker-posts

Header Ads Widget

രാവിലെ വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാം…

പ്രഭാത ഭക്ഷണവും പ്രാതലുമൊക്കെ ഏറെ പ്രാധാന്യത്തോടെ കാണുകയും കഴിക്കുകയും ചെയ്യുന്നവരാണ് നാം. ആരോഗ്യകരമായ ജീവിതശൈലികള്‍ പിന്തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഭക്ഷണകാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്തിയാലും തെറ്റില്ല. രാവിലെ കഴിക്കാന്‍ ഉത്തമമായ ഭക്ഷണത്തിനൊപ്പം തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് എന്തൊക്കെ വെറുംവയറ്റില്‍ കഴിക്കരുത് എന്നതും. അവ എന്തൊക്കെയാണെന്ന് നോക്കാം.

ജ്യൂസ്
പഴങ്ങള്‍ കൊണ്ടുള്ള ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കുകയാണ് എന്തുകൊണ്ടും നല്ലത്. പഴങ്ങള്‍ കൊണ്ടുള്ള ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഫ്രക്ടോസ് കരളിന്റെയും പാന്‍ക്രിയാസിന്റെയും ജോലി ഇരട്ടിയാക്കും. രാത്രി മുഴുവന്‍ നിങ്ങളുടെ ആമാശയം ശൂന്യമായിക്കിടക്കുന്നതിനാല്‍, രാവിലെ ഉപയോഗിക്കുന്ന പഴങ്ങളിലെ ഫ്രക്ടോസിന്റെ രൂപത്തിലുള്ള പഞ്ചസാര കരളിന്റെ ജോലി ബുദ്ധിമുട്ടുണ്ടാക്കും. പ്രഭാതഭക്ഷണത്തില്‍ മധുരപലഹാരങ്ങളോ അമിതമായ മധുരമുള്ള ഫ്രൂട്ട് ജ്യൂസുകളും ഒഴിവാക്കണം.

എരിവുള്ള ഭക്ഷണം
എരിവുള്ള ഭക്ഷണം വെറുംവയറ്റില്‍ രാവിലെ തന്നെ കഴിക്കരുത്. മസാലകളും മുളകും കഴിക്കുന്നത് ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കും. ഇത് അസിഡിറ്റിക്കും മലബന്ധത്തിനും ഇടയാക്കും. ഇത് സ്വാഭാവികമായും ദഹനക്കേടുണ്ടാക്കും.

ഗ്യാസ് അടങ്ങിയ പാനീയങ്ങള്‍
ഗ്യാസ് അടങ്ങിയ എയ്‌റേറ്റഡ് പാനീയങ്ങള്‍ എപ്പോള്‍ കഴിച്ചാലും ആരോഗ്യത്തിന് ഹാനികരമാണ്. ഓക്കാനം, ഗ്യാസ് തുടങ്ങിയ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കാര്‍ബണേറ്റഡ് ആസിഡുകള്‍ വയറ്റിലെ ആസിഡുകളുമായി കലരുന്നതിനാല്‍ ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍ അവ കൂടുതല്‍ പ്രശ്‌നങ്ങള്‍ ശരീരത്തിലുണ്ടാക്കും.

ശീതളപാനീയങ്ങള്‍
ചെറുചൂടുള്ള വെള്ളമോ തേനോ ഒക്കെ രാവിലെ വെറുംവയറ്റില്‍ കഴിക്കാന്‍ ഉത്തമമാണ്. ഒഴിഞ്ഞ വയറ്റില്‍ തണുത്ത പാനീയങ്ങള്‍ കുടിക്കുന്നത് ദഹനം മന്ദഗതിയിലാക്കും.

സിട്രസ് പഴങ്ങള്‍
ശരിയായ സമയത്ത് കഴിച്ചാല്‍ പഴങ്ങള്‍ എല്ലായ്‌പ്പോഴും വളരെ ആരോഗ്യകരമാണ്. സിട്രസ് പഴങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നത് ആസിഡ് ഉത്പാദനം വര്‍ദ്ധിപ്പിക്കും. പഴങ്ങളില്‍ അടങ്ങിയിട്ടുള്ള നാരുകളും ഫ്രക്ടോസും ഒഴിഞ്ഞ വയറ്റില്‍ കഴിച്ചാല്‍ ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കും. പേരക്ക, ഓറഞ്ച് തുടങ്ങിയ നാരുകളുള്ള പഴങ്ങള്‍ അതിരാവിലെ കഴിക്കുന്നത് ഒഴിവാക്കണം.

കാപ്പി
മിക്കവരും ഒരു കപ്പ് കാപ്പി ഉപയോഗിച്ച് ദിവസം ആരംഭിക്കാറുണ്ട്. ഉറക്കം വിട്ടുമാറാന്‍ ഇതാണ് പ്രതിവിധിയെന്നാണ് പലരുടെയും ധാരണ. എന്നാല്‍ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് അസിഡിറ്റിയിലേക്ക് നയിച്ചേക്കാം. ഇത് ദഹനവ്യവസ്ഥയിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ സ്രവത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ഗ്യാസ്‌ട്രൈറ്റിസിലേക്കും നയിക്കും.

Post a Comment

0 Comments