Ticker

6/recent/ticker-posts

Header Ads Widget

വിളവെടുക്കാനിരിക്കെ കുളത്തില്‍ വിഷം കലക്കി അജ്ഞാതർ, അഞ്ചു ടണ്ണോളം മീനുകള്‍ ചത്തൊടുങ്ങി

മലപ്പുറം: മത്സ്യ ക്യഷി നടത്തുന്ന കുളത്തില്‍ വിഷം കലക്കി മീനുകളെ കൊന്നതായി പരാതി. കാളികാവിലാണ് വിളവെടുപ്പിന് സമയമായിരിക്കെ മത്സ്യ ക്യഷി നടത്തുന്ന കുളത്തില്‍ വിഷം കലക്കി മീനുകളെ കൊന്നത്. കാളികാവ് പൂങ്ങോട് ചെറൂത്ത് പാറച്ചോലയിലാണ് സംഭവം. തുപ്പിനിക്കാടന്‍ കബീറിന്റെ കുളത്തിലാണ് വിഷം കലക്കിയത്. വിളവെടുപ്പിന് പാകമായ അഞ്ചു ടണ്ണോളം മീനുകള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മത്സ്യ കൃഷി നടത്തുന്ന കുളത്തില്‍ വിഷം കലക്കി മീനുകളെ കൊന്നൊടുക്കിയത്.

വാള , സിലോപ്പി തുടങ്ങിയ എട്ടു കിലോയോളം തൂക്കമുളളതടക്കമുള്ള വലിയ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്. സാമൂഹ്യ വിരുദ്ധരാണെന്ന് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് കബീര്‍ പൊലീസിനോട് പരാതിപ്പെട്ടു. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്ല്യം രൂക്ഷമാണെന്നും പരാതിയുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി തക്ക ശിക്ഷ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൊവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കബീര്‍ വളരെ പ്രതീക്ഷയോടെയാണ് മീന്‍ വളര്‍ത്തല്‍ ആരംഭിച്ചത്. ബാങ്ക് ഉല്‍പ്പെടയുള്ള അടവുകളും കടങ്ങളും ഇതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തില്‍ നിന്നും പ്രയോജനപ്പെടുത്താം എന്നതായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇതെല്ലാം ഒറ്റ ദിവസത്തില്‍ സാമൂഹ്യ വിരുദ്ധര്‍ ഇല്ലാതാക്കിയതിന്റെ മനപ്രയാസത്തിലാണ് കബീര്‍.
അടുത്താഴ്ച വിളവെടുപ്പ് നടത്താനിരിക്കെയാണ് ഈ ക്രുരത ചെയ്തിരിക്കുന്നത്.

ഫിഷറീസ് വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ ചെറുത്ത് പാറച്ചോല പാറമടയിലെ ജലാശയത്തിലാണ് മത്സ്യ കൃഷി നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷവും വിളവെടുപ്പിനടുത്ത ദിവസം ഇതേ പോലെ വിഷം കലക്കി മീനുകളെ നശിപ്പിച്ചിരുന്നതായി കര്‍ഷകന്‍ പറഞ്ഞു. സമീപത്തൊന്നും ആള്‍ താമസമില്ലാത്ത പ്രദേശം കൂടിയാണ് ഇത്. മൂന്നു ലക്ഷം രൂപയോളം നഷ്ടമുണ്ടായിട്ടുണ്ട്. കാളികാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Post a Comment

0 Comments