Ticker

6/recent/ticker-posts

Header Ads Widget

ഹയർ സെക്കണ്ടറി പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.

സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ നല്കുന്നതെങ്ങനെ?

ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക് ജില്ലക്കകത്ത് സ്‌കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ, സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ അഡ്മിഷൻ പോർട്ടലിലെ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Apply for School/Combination Transfer എന്ന ലിങ്കിലൂടെ സെപ്റ്റംബർ 15ന് രാവിലെ പത്ത് മണി മുതൽ സെപ്റ്റംബർ16ന് വൈകിട്ട് 5 മണി വരെ അപേക്ഷിക്കാവുന്നതാണ്. 

സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

മുൻഗണനാ ക്രമത്തിലാണ് ഓപ്ഷൻ നൽകേണ്ടത്. ഒന്നിലധികം സ്‌കൂളുകളും കോമ്പിനേഷനുകളും ഓപ്‌ഷനിൽ ഉൾപ്പെടുത്താവുന്നതാണ്. അഡ്മിഷൻ പോർട്ടലിൽ നൽകിയിരിക്കുന്ന വേക്കൻസി പരിശോധിച്ച്‌ ഓപ്ഷൻ നൽകുമ്പോൾ അവ ഉൾപെടുത്താൻ ശ്രമിക്കുക. മാറ്റം ആഗ്രഹിക്കുന്ന ‌സ്കൂൾ/കോമ്പിനേഷനിൽ നിലവിൽ ഒഴിവില്ലെങ്കിലും അപേക്ഷിക്കാവുന്നതാണ്. ട്രാൻസ്ഫർ അലോട്ട്മെന്റിൽ മാറ്റം ലഭിച്ചാൽ നിർബന്ധമായും പുതിയ ഓപ്ഷനിലേക്ക് മാറണം.

 ഒന്നാം ഓപ്ഷനിൽ പ്രവേശനം നേടിയവർ, വിഭിന്ന ശേഷി വിഭാഗത്തിൽ(IED Admission) പ്രവേശനം നേടിയവർ എന്നിവർക്ക് ട്രാൻസ്ഫർ അപേക്ഷിക്കാൻ സാധിക്കുകയില്ല. സ്പോർട്സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മന്റ് ക്വാട്ട, അൺ എയ്ഡഡ് ക്വാട്ട എന്നിവയിൽ പ്രവേശനം നേടിയവരും അപേക്ഷിക്കാൻ അർഹരല്ല.

Post a Comment

0 Comments