Ticker

6/recent/ticker-posts

Header Ads Widget

വിദേശ വാർത്തകൾ

ഇന്ത്യക്കാരെ ക്ഷണിച്ച് ഖത്തര്‍ എയര്‍വേയ്‌സ്; വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റ്.പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഈ മാസം 16 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും.

ഖത്തര്‍ എയര്‍വേ്‌സ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്, ഖത്തര്‍ എയര്‍വേയ്‌സ് കാറ്ററിംഗ് കമ്പനി, ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്‌മെന്റിന് തയ്യാറെടുക്കുന്നത്. ഖത്തര്‍ എയര്‍വേയ്‌സിന് എപ്പോഴും ഇന്ത്യയുമായി പ്രത്യേക ബന്ധമുണ്ടെന്നും തങ്ങളുടെ പ്രതിബദ്ധത ദൃഢമാകുകയാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഹൗസ് ഈ മാസം 16-ാം തീയതി വെള്ളിയാഴ്ച സംഘടിപ്പിക്കും. കോണ്‍സുലേറ്റിന്റെ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് 2.30 മുതലായിരിക്കും ഓപ്പണ്‍ ഹൗസ് ആരംഭിക്കുക. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ നേതൃത്വത്തില്‍ കോണ്‍സുലേറ്റിലെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കും. പരാതികള്‍ക്ക് പരിഹാരം തേടാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാമെന്ന് കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങളില്‍ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ തുടങ്ങാന്‍ മന്ത്രിസഭാ തീരുമാനം.
റിയാദ്: രാജ്യത്തെ എയര്‍പ്പോര്‍ട്ടുകള്‍ ഉള്‍പ്പടെ വ്യോമ, കടല്‍, കര അതിര്‍ത്തി കവാടങ്ങളില്‍ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ (സ്വതന്ത്ര വിപണികള്‍) സ്ഥാപിക്കുന്നതിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. ചൊവ്വാഴ്ച സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

രാജ്യത്തേക്ക് വരികയും പോകുകയും ചെയ്യുന്നവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വില്‍പന നടത്താന്‍ അനുവാദം നല്‍കുന്നതാണ് തീരുമാനം. സൗദി-തായ് കോഓഡിനേഷന്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും മന്ത്രിസഭ അന്തിമ തീരുമാനമെടുത്തു. ഈ കൗണ്‍സിലിലെ സൗദി വിഭാഗം മേധാവിയെ നിയമിക്കാന്‍ വിദേശകാര്യ മന്ത്രിയെ യോഗം അധികാരപ്പെടുത്തി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ചൈനീസ് പ്രസിഡന്റ് അയച്ച കത്തിന്റെ ഉള്ളടക്കം മന്ത്രിസഭ ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും മറ്റുമായും നടത്തിയ ചര്‍ച്ചകളും കൂടിക്കാഴ്ചകളും യോഗം അവലോകനം ചെയ്തു.

Post a Comment

0 Comments