Ticker

6/recent/ticker-posts

Header Ads Widget

വിസിറ്റ് വിസക്കാർക്ക് താമസ വിസയിലേക്ക് മാറാനാവില്ല; പ്രചരിക്കുന്നത് അസത്യം

സൗദി അറേബ്യയില്‍ വിസിറ്റ് വിസയില്‍ കഴിയുന്നവര്‍ക്ക് താമസ വിസയിലേക്ക് മാറാന്‍ സാധ്യമല്ലെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളില്‍ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെ ഡയറക്ട്രേറ്റ് നിഷേധിച്ചു. ഇത്തരം ഒരു സംവിധാനം രാജ്യത്ത് നിലവില്‍ വന്നിട്ടില്ല. 

ആഭ്യന്തര മന്ത്രാലയം വിസാ മാറ്റത്തിന് അനുമതി നല്‍കിയെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇത് തീര്‍ത്തും തെറ്റാണെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ സൈബര്‍ ആക്ട് പ്രകാരം കേസ്‌ നടപടികള്‍ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാല്‍ പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ താമസ വിസയിലേക്ക് മാറ്റാന്‍ സാധിക്കും. ഇതിന് രക്ഷിതാക്കള്‍ രണ്ടു പേരും രാജ്യത്ത് താമസ വിസയില്‍ കഴിയുന്നവരായിരിക്കണം.

Post a Comment

0 Comments