Ticker

6/recent/ticker-posts

Header Ads Widget

ഒമാനിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു; രണ്ട് സര്‍വീസുകള്‍ റദ്ദാക്കി

ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഒമാന്‍ തലസ്ഥാനമായ മസ്‍കത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സർവീസുകളുടെ സമയം പുനഃക്രമീകരിച്ചു. ഇതിനു പുറമെ ഈ സെക്ടറില്‍ രണ്ട് സർവീസുകൾ റദ്ദാക്കിയതായും എയർ ഇന്ത്യ അധികൃതർ അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബർ 12 (തിങ്കളാഴ്ച), 13 (ചൊവ്വാഴ്ച) തീയ്യതികളിലെ സർവീസുകൾക്കാണ് എയർ ഇന്ത്യയുടെ തീരുമാനം ബാധകമാവുന്നത്. യാത്രക്കായി ഈ ദിവസങ്ങളിലേക്ക് ടിക്കറ്റുകള്‍ എടുത്തിട്ടുള്ള യാത്രക്കാർക്ക് പിഴകളില്ലാതെ മുഴുവൻ തുകയും തിരികെ ലഭിക്കും. ഒപ്പം മറ്റ് തീയതികളിൽ സ്വന്തമായി വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നും എയർ ഇന്ത്യയുടെ അറിയിപ്പിൽ പറയുന്നു.

സെപ്റ്റംബര്‍ 12ന് ഹൈദരാബാദിൽ നിന്നും, സെപ്റ്റംബർ 13ന് കണ്ണൂരിൽ നിന്നും മസ്‍കത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. മസ്‍കത്തില്‍ നിന്നും മസ്‍കത്തിലേക്ക് പുറപ്പെടുന്ന സർവീസിന്റെ സമയത്തിൽ മാറ്റം വരുത്തിയതായും നടത്തിയതായും അറിയിപ്പിൽ പറയുന്നു. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങളിൽ എയർ ഇന്ത്യ ഖേദം രേഖപെടുത്തുന്നതായും പ്രസ്‍താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
സലാലയിൽ ആദ്യമായി വസന്തോത്സവം; 'അൽ സർബ്' സെപ്തംബര്‍ 21 മുതൽ.

ദോഫാർ നഗരസഭയുടെ നേതൃത്വത്തിൽ ഈ വര്‍ഷം മുതൽ സലാലയിൽ ആദ്യമായി "അൽ സർബ്" ഉത്സവം സംഘടിപ്പിക്കുന്നു. പ്രാദേശികമായി "അൽ സർബ്" എന്ന് വിളിക്കപ്പെടുന്ന ദോഫാർ ഗവർണറേറ്റിലെ വസന്തകാലം സെപ്തംബർ 21 ന് ആരംഭിച്ച് മൂന്ന് മാസത്തേക്ക് തുടരുകയും ചെയ്യും.

സലാലയിലെ മൺസൂൺ കാലാവസ്ഥയായ ഖരീഫിനു ശേഷം ചൂടും തണുപ്പും ഇടകലർന്ന വളരെ മിതമായ കാലാവസ്ഥ, കുറഞ്ഞ ഈർപ്പം, സ്ഥിരതയുള്ള കടൽ സാഹചര്യങ്ങൾ എന്നിവ ദോഫാർ ഗവർണറേറ്റിലെ വസന്തകാലത്തെ അടയാളപ്പെടുത്തുന്നു. വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള ഒരു കാലാവസ്ഥയാണ് സെപ്തംബര്‍ 21 മുതൽ ഡിസംബർ അവസാനം വരെ സലാലയിൽ ഉണ്ടാകുക. അതിനാൽ "അൽ സർബ്" കാലാവസ്ഥയോടു അനുബന്ധിച്ച്‌ ദോഫാർ നഗരസഭാ ഈ വർഷം മുതൽ ഗവര്‍ണറേറ്റില്‍ "അൽ സർബ്" ഉത്സവം സംഘടിപ്പിക്കുമെന്ന് നഗരസഭാ പുറത്തുറക്കിയ പ്രസ്താവനയിൽ പറയുന്നു.


"അൽ സർബ്" ഉത്സവം അഥവാ വസന്തോത്സവത്തോട് അനുബന്ധിച്ചു ഗവര്ണറേറ്റിൽ കായിക മത്സര പരിപാടികളും, കലാ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

ദോഫാർ "അൽ സർബ് 2022" ലെ പരിപാടികളുമായി ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷകൾ നഗരസഭയിൽ സമർപ്പിക്കുവാൻ കഴിയുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്

Post a Comment

0 Comments