Ticker

6/recent/ticker-posts

Header Ads Widget

എന്‍.ഐ.എ. റെയ്ഡ്: നാളെ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്

വെള്ളിയാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. എന്‍.ഐ.എ. നടത്തിയ രാജ്യവ്യാപക റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ദേശീയ, സംസ്ഥാന നേതാക്കളെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തത് അന്യായമായിട്ടാണെന്നും ഇത് ഭരണകൂട ഭീകരതയാണെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആരോപണം.

ബുധനാഴ്ച അര്‍ധരാത്രി മുതലാണ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ. റെയ്ഡ് നടത്തിയത്. കേരളത്തില്‍ വിവിധ ജില്ലകളിലായി 70 കേന്ദ്രങ്ങളിലായിരുന്നു എന്‍.ഐ.എ. പരിശോധന. ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരടക്കം 106 പേരെയാണ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. കേരളത്തില്‍നിന്ന് 22 പേരാണ് അറസ്റ്റിലായത്. സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, ദേശീയ കൗണ്‍സില്‍ അംഗം പ്രൊഫ. പി. കോയ എന്നിവരടക്കമുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെ നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്;' എല്ലാ തരം വർഗീയതയും അക്രമവും നേരിടേണ്ടതാണ്': രാഹുല്‍ഗാന്ധി

കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലിം എന്‍ ഐ എ നട്ടതിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും വ്യത്യസ്തമായ പ്രതികരണവുമായി രാഹുല്‍ഗാന്ധി. എല്ലാ തരം വർഗീയതയും അക്രമവും നേരിടേണ്ടതാണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര തൃശ്ശൂര്‍ ജീല്ലയില്‍ പ്രവേശിച്ചതിന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം.

ചില ഇടതുമുന്നണി പ്രവർത്തകരും ഭാരത് ജോഡോ യാത്രക്ക് ആശംസകൾ നേർന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. താൻ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങളെ പരോക്ഷമായി ഇടതുപക്ഷവും പിന്തുണക്കുന്നു. പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.ഇടത് സർക്കാരിനോട് പ്രത്യശാസ്ത്രപരമായ വിയോജിപ്പുണ്ട്. എൻ്റെ യാത്രക്ക് വിശാലമായ കാഴ്ചപ്പാടുണ്ട്.. കേരളത്തിലെ കാര്യങ്ങൾ സംസ്ഥാന നേതാക്കൾ പറയുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

Post a Comment

0 Comments