Ticker

6/recent/ticker-posts

Header Ads Widget

കേരള ബിജെപി ഘടകത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്, ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്ന് അബ്ദുള്ള കുട്ടിയെ നീക്കി

സംഘടനാ തലത്തിൽ വൻ അഴിച്ചുപണിയുമായി ഭാരതീയ ജനതാ പാർട്ടി. കേരളം, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾക്ക് നൽകിയിരിക്കുന്നത്. കേരള ബിജെപി ഘടകത്തിന്റെ ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ് നൽകിയത്. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. മാത്രമല്ല ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെ നീക്കുകയും ചെയ്തു.

അസം മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും മംഗൾ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതല നൽകി. തെലങ്കാനയുടെ സഹ ചുമതല മലയാളിയായ അരവിന്ദ് മേനോനാണ്. ചണ്ഡീഗഡിന്റെ ചുമതല ഇനി ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയാകും വഹിക്കുന്നത്.

കേന്ദ്രമന്ത്രിമാര്‍ക്കും മുന്‍ മുഖ്യമന്ത്രിമാര്‍ക്കും ചുമതല; മിഷന്‍ 2024-ന് വന്‍ പദ്ധതിയുമായി ബിജെപി.

രാജ്യത്ത് 2024-ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് ബിജെപി. വിവിധ സംസ്ഥാനങ്ങളുടെ ചുമതല നേതാക്കള്‍ക്ക് വീതിച്ച് നല്‍കിയാണ് മിഷന്‍ 2024-ന് ബിജെപി തുടക്കമിട്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നവര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, നിലവില്‍ കേന്ദ്രമന്ത്രിമാരായിട്ടുള്ളവവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ചുമതല വീതംവെച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലോകസഭാ മണ്ഡലങ്ങളിലേക്കായി മാത്രം 16 കേന്ദ്രമന്ത്രിമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, ത്രിപുര മുഖ്യമന്ത്രിയായിരുന്ന ബിപ്ലബ് കുമാര്‍ ദേബ് കേന്ദ്രമന്ത്രിമാരായിരുന്ന പ്രകാശ് ജാവ്‌ദേക്കര്‍, മഹേഷ് ശര്‍മ തുടങ്ങിയ പ്രമുഖരെയാണ് വിവിധ സംസ്ഥാനങ്ങളുടെ ചുമതലയിലേക്ക് നിയോഗിച്ചിരിക്കുന്നത്. കേരളത്തിന്റെ ചുമതല ജാവ്‌ദേക്കറിന് നല്‍കിയപ്പോള്‍ വിജയ് രൂപാണിക്ക് പഞ്ചാബിന്റെയും ബിപ്ലബ് ദേബിന് ഹരിയാനയുടേയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. അടുത്തിടെ സഖ്യസര്‍ക്കാരില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബിഹാറില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡേയേയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്.

2024-ന് മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ ചുമതല ലഭിച്ചിട്ടുള്ളവര്‍ നിയമസഭാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന നിര്‍ദേശം. ബിഹാറിലെ മുന്‍ മന്ത്രി മംഗല്‍ പാണ്ഡേയ്ക്കാണ് പശ്ചിമബംഗാളിന്റെ ചുമതല. നിലവില്‍ പാര്‍ട്ടിയിലോ സംസ്ഥാന സര്‍ക്കാരുകളിലോ ഭാഗമല്ലാത്ത നേതാക്കളെ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ചുമതലകള്‍ മുന്‍പും കൈകാര്യംചെയ്ത നേതാക്കളേയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

നിലവില്‍ ചുമതല വഹിച്ചിരുന്ന സംസ്ഥാനങ്ങളില്‍ രാജസ്ഥാന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അരുണ്‍ സിങ്, മുരളീധര്‍ റാവു എന്നിവര്‍ തുടരുകയും ചെയ്യും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത് സാംപിത് പത്രയ്ക്കാണ്. അടുത്ത 20 മാസത്തിനുള്ളില്‍ തങ്ങള്‍ക്ക് ചുമതല നല്‍കിയിരിക്കുന്ന സംസ്ഥാനങ്ങളില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും സന്ദര്‍ശനം നടത്തി രാഷ്ട്രീയ യോഗങ്ങളിലും മണ്ഡലങ്ങളിലെ പ്രശ്‌നങ്ങളിലും ഇടപെടണമെന്നും നിര്‍ദേശമുണ്ട്.

Post a Comment

0 Comments