Ticker

6/recent/ticker-posts

Header Ads Widget

ഹർത്താൽ; വിവിധയിടങ്ങളിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്.

രാജ്യവ്യാപകമായി ഓഫിസുകൾ റെയ്ഡ് ചെയ്തതിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. വിവിധയിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, ആലുവ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് കല്ലേറുണ്ടായത്. ബസുകളുടെ ചില്ലുകൾ തകർന്നു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ബസിന് നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു.

ഹർത്താൽ തുടങ്ങി ആദ്യ രണ്ട് മണിക്കൂറിനകം സംസ്ഥാനത്ത് 30ഓളം ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കെ.എസ്.ആർ.ടി.സി സർവിസ് നടത്തുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. മിക്ക ജില്ലകളിലും സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നില്ല. ഇതോടെ വലിയ യാത്ര ദുരിതമാണ് അനുഭവപ്പെടുന്നത്.
പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കണ്ണൂരില്‍ പെട്രോള്‍ ബോംബേറ്. ഉളിയിൽ നരയൻപാറയിലാണ് പുലർച്ചെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞത്. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല.

കണ്ണൂരില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗതം നിലച്ചു. അപൂര്‍വം ചില കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. വളപട്ടണത്തും തളിപ്പറമ്പിലും ടയറുകള്‍ റോഡിലിട്ട് കത്തിച്ചു. പൊലീസ് ഇവ നീക്കം ചെയ്തു.

കണ്ണൂർ നഗരത്തിൽ കാപിറ്റോൾ മാളിന് മുന്നിൽ ഹർത്താലനുകൂലികൾ ചരക്കുലോറികൾ തടഞ്ഞ് താക്കോൽ ഊരി ഓടി. ഇതോടെ ലോറികൾ ദേശീയപാതയിൽ കുടുങ്ങി. വാഹനങ്ങൾ മാറ്റാൻ സാധിക്കാതായതോടെ ഗതാഗതം വഴിതിരിച്ചു വിടുകയാണ്.

യാത്രക്കാരെ അസഭ്യം പറയുന്നത് തടഞ്ഞു; കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് വീഴ്ത്തി.

പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കൊല്ലത്ത് പൊലീസിന് നേരെ ആക്രമണം. യാത്രക്കാരെ അസഭ്യം പറഞ്ഞ സമരക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് വീഴ്ത്തി. സീനിയർ സിവിൽ പൊലീസ് ഓഫിസർ ആന്റണി, സിപിഒ നിഖിൽ എന്നിവർക്കു പരുക്കേറ്റു. പള്ളിമുക്കിലാണ് സംഭവം.

തിരുവനന്തപുരം പോത്തൻകോട് മഞ്ഞമലയിൽ ഹർത്താൽ അനുകൂലികൾ കട അടിച്ചുതകർത്തു. 15 പേർ ഉൾപ്പെട്ട സംഘമാണ് അക്രമം നടത്തിയത്. ബാലരാമപുരത്ത് ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിച്ചു. കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

പത്തനംതിട്ട പന്തളത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. പന്തളം-പെരുമൺ സർവീസിന് നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവർ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു. ആലപ്പുഴ വളഞ്ഞവഴിയിൽ രണ്ട് കെഎസ്ആർടിസി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകൾ കല്ലേറിൽ തകർന്നു. ആലുവയിൽ കെഎസ്ആർടിസി ബസ് ഉൾപ്പെടെ ചില വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. പാലക്കാട് – കുളപ്പുള്ളി സംസ്ഥാന പാതയിൽ ലക്കിടി മംഗലത്ത് ലോറിക്ക് നേരെ കല്ലെറുണ്ടായി.

കോഴിക്കോട്ട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കല്ലായിയിൽ ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കി.

കരുനാഗപ്പള്ളിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയില്‍ തുറന്നുപ്രവര്‍ത്തിച്ച കട ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു. 15 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി പള്ളുരുത്തിയില്‍ വഴി തടഞ്ഞ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ വാഹനത്തിന് നേരെ കല്ലെറിഞ്ഞ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. താമരശ്ശേരിയില്‍ ചരക്ക് ലോറിക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരിലേക്ക് പോകുന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്, ലോറിയുടെ ഗ്ലാസ് കല്ലേറില്‍ തകര്‍ന്നു. കണ്ണൂരില്‍ രണ്ട് ലോറികളുടെ താക്കോല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ എടുത്തുകൊണ്ടുപോയത് ഗതാഗത തടസത്തിന് ഇടയാക്കി.

കോട്ടയം ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് വിരട്ടി ഓടിച്ചു. വാഹനം തടഞ്ഞ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. നൂറോളം പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ ആക്കി. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് ഈ പ്രദേശത്ത് സജ്ജീകരിച്ചിരിക്കുന്നത്.

പുതുപൊന്നാനി-ചാവക്കാട് ദേശീയപാതയില്‍ വെളിയങ്കോട് ലോറിക്ക് നേരെ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു. ലോറിയുടെ മുന്നിലെ ചില്ല് തകര്‍ന്നു. പോലീസ് എത്തുമ്പോഴേക്കും ഹര്‍ത്താല്‍ അനുകൂലികള്‍ ഓടിരക്ഷപ്പെട്ടു. പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹര്‍ത്താല്‍ അനുകൂലികളായ 12 പേരെ കരുതല്‍ തടങ്കലില്‍ വച്ചിട്ടുണ്ട്.

കോഴിക്കോട് നടക്കാവില്‍ ഹോട്ടലിന് നേരെ ആക്രമണമുണ്ടായി. ഹോട്ടലിന്റെ ചില്ലുകള്‍ തകര്‍ത്തു. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ഹോട്ടലിന്റെ ചില്ലു തകര്‍ത്തത്.

കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂടിലും കോട്ടയം അയ്മനത്തും കല്ലറ മൈലമൂട് സമതിവളവിലും കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ കല്ലേറുണ്ടായി.

കണ്ണൂര്‍ വളപട്ടണത്ത് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിനുനേരെ കല്ലേറുണ്ടായി. പത്തനംതിട്ട സ്വദേശിനി അനഘ, മാവിലായി സ്വദേശിനി പ്രസന്ന എന്നീ യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോട്ടയത്തുനിന്ന് കൊല്ലൂരിലേക്ക് പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപവും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Post a Comment

0 Comments