Ticker

6/recent/ticker-posts

Header Ads Widget

ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഈ നമ്പറിന്

ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനം ഒരു കോടു രൂപയുമാണ്.

രണ്ടാം സമ്മാനം : TG 270912

മൂന്നാം സമ്മാനം : TA 292922, TB 479040 , TC 204579 , TD 545669,

മുഴുവൻ ഫലം അറിയാം :

ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ആറുപത്തിയാറ് ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി വിറ്റ് പോയത്.

സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബംപർ ബിആർ 87 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.

5 കോടിയാണ് ബംപറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം – 10 കോടി (1 കോടി വീതം 10 പേർക്ക്). നാലാം സമ്മാനം – ഒരു ലക്ഷം വീതം 90 പേർക്ക്, അഞ്ചാം സമ്മാനം – 5000 രൂപ വീതം 72,000 പേർക്ക്, ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.

500 രൂപയാണ് ടിക്കറ്റ് വിലയെങ്കിലും ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് ഓണം ബംപറിന് ലഭിച്ചത്. 67 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിഞ്‍ത്. തൃപ്പുണ്ണിത്തുറ മരട് സ്വദേശി ജയപാലൻ ആയിരുന്നു കഴിഞ്ഞ വർഷത്തെ ബംപർ അടിച്ചത്. 12 കോടിയായിരുന്നു ഒന്നാം സമ്മാനം.

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പറുകള്‍ ഇങ്ങനെ

ഒന്നാം സമ്മാനം (Rs.25 Crore)

TJ 750605

സമാശ്വാസ സമ്മാനം (Rs.5 Lakh)

TA 750605 TB 750605 TC 750605 TD 750605 TE 750605 TG 750605 TH 750605 TK 750605 TL 750605

രണ്ടാം സമ്മാനം (Rs.5 Crore)

TG 270912

മൂന്നാം സമ്മാനം (Rs.1 Crore)

TA 292922 TB 479040 TC 204579 TD 545669 TE 115479 TG 571986 TH 562506 TJ 384189 TK 395507 TL 555868

നാലാം സമ്മാനം (Rs.1 Lakh)

അഞ്ചാം സമ്മാനം (5,000/-)

ആറാം സമ്മാനം (3,000/-)

ഏഴാം സമ്മാനം (2,000/-)

എട്ടാം സമ്മാനം (1,000/-)

എങ്ങനെ ലോട്ടറി ഫലം അറിയാം

Step 1: നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ഏതെങ്കിലും വെബ് ബ്രൗസറിൽ പ്രവേശിക്കുക.

Step 2: ബ്രൗസറിലെ സെർച്ച് ബാറിൽ http://www.keralalotteries.com എന്ന് സെർച്ച് ചെയ്യുക.

Step 3: ആദ്യം കാണുന്ന ‘കേരള സ്റ്റേറ്റ് ലോട്ടറീസ്’ എന്ന സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Step 4: അപ്പോൾ ലഭിക്കുന്ന പേജിന്റെ മുകളിൽ നൽകിയിരിക്കുന്ന ‘റിസൾട്ട് വ്യൂ’ എന്ന ബട്ടണോ അല്ലെങ്കിൽ താഴെ കാണുന്ന ‘ലോട്ടറി റിസൾട്സ്’ എന്ന ബട്ടണോ ക്ലിക്ക് ചെയ്യുക.

Step 5: അതിനു ശേഷം ലഭിക്കുന്ന പേജിൽ – ലോട്ടറിയുടെ പേര്, നറുക്കെടുപ്പ് നമ്പർ, നറുക്കെടുപ്പ് തിയതി എന്നിവ അടങ്ങിയ ഒരു പട്ടിക കാണാൻ സാധിക്കും. അതിൽ നിങ്ങൾക്ക് ഫലമറിയേണ്ട ടിക്കറ്റ് തിരഞ്ഞെടുത്ത് അതിന്റെ സമീപത്ത് കാണുന്ന ‘വ്യൂ’വിൽ ക്ലിക്ക് ചെയ്യുക.


Step 6: ഇപ്പോൾ നിങ്ങൾക്ക് ഒരു പിഡിഎഫ് ലഭ്യമാകും. അതിൽ ഒന്നാം സമ്മാനം മുതൽ അവസാന സമ്മാനം വരെ ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെ ടിക്കറ്റ് നമ്പറുകൾ കോഡും സ്ഥലവും ഉൾപ്പടെ പൂർണരൂപത്തിലും നൽകിയിരിക്കുക. നാലാം സമ്മാനം മുതലുള്ള ടിക്കറ്റുകളുടെ ആദ്യ നാല് അക്കങ്ങളുമായിരിക്കും സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുക.

Post a Comment

0 Comments