Ticker

6/recent/ticker-posts

Header Ads Widget

സൗദി ദേശീയ ദിനാഘോഷം; രാജ്യത്ത് വിപുലമായ പരിപാടികൾ

സൗദി അറേബ്യയുടെ 92-മത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പ്രവിശ്യകളിലെ 14 നഗരങ്ങളിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റിയാദിൽ അൽഖൈറുവാൻ ഡിസ്ട്രിക്ടിലും പ്രിൻസ് തുർക്കി ബിൻ അബ്ദുൽഅസീസ് അൽഅവ്വൽ റോഡിന് വടക്കും 22, 23 തീയതികളിൽ വൈകിട്ട് 4.30 ന് വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകും. ജിദ്ദയിൽ 18, 19, 20 തീയതികളിൽ വൈകിട്ട് അഞ്ചിന് ഹിൽട്ടൻ ഹോട്ടലിനു സമീപം ബീച്ചിലാണ് വ്യോമാഭ്യാസ പ്രകടനങ്ങൾ. 

ദമാമിൽ കിഴക്കൻ കോർണിഷിൽ 17, 18, 19 തീയതികളിൽ വൈകിട്ട് അഞ്ചിനും ഖമീസ് മുഷൈത്തിൽ ബോളിവാർഡിലും സറാത്ത് ഉബൈദയിലും തൻമിയയിലും 22, 23 തീയതികളിൽ വൈകിട്ട് 5.30 നും വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കും. 

തായിഫിൽ കിംഗ് ഫഹദ് എയർബേയ്‌സ്, അൽഹദ, അൽശഫ, അൽഖംസീൻ സ്ട്രീറ്റ്, അൽറുദഫ് പാർക്ക് എന്നിവിടങ്ങളിൽ 22, 23 തീയതികളിൽ വൈകിട്ട് 5.30 നും ഇതേ ദിവസങ്ങളിൽ അൽബാഹയിൽ വൈകിട്ട് അഞ്ചിന് പ്രിൻസ് മുഹമ്മദ് ബിൻ സൗദ് പാർക്കിലും വൈകിട്ട് അഞ്ചിന് ബൽജുർശി നാഷണൽ പാർക്കിലും അബഹയിൽ വൈകിട്ട് 5.30 ന് അബഹ എയർപോർട്ട് പാർക്ക്, അൽഫൻ സ്ട്രീറ്റ്, അൽആലിയ സിറ്റി എന്നിവിടങ്ങളിലും വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കും.

തബൂക്കിലും 22, 23 തീയതികളിൽ പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ പാർക്കിൽ വൈകിട്ട് 5.45 ന് വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകും. അൽജൗഫിൽ ഒക്‌ടോബർ ഒന്നിന് വൈകിട്ട് 4.30 നാണ് അഭ്യാസ പ്രകടനം. അൽജൗഫിൽ വ്യോമത്താവളത്തിലും ദോമത്തുൽജന്ദൽ തടാകത്തിലും അൽജൗഫ് യൂനിവേഴ്‌സിറ്റിയിലുമാണ് വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുക.

അൽകോബാറിൽ 25, 26 തീയതികളിൽ വൈകിട്ട് 4.30 ന് ബീച്ചിലും ജുബൈലിൽ 17, 18, 19 തീയതികളിൽ വൈകിട്ട് അഞ്ചിന് അൽഫനാതീർ കോർണിഷിലും അൽഹസയിൽ ഇതേ ദിവസങ്ങളിൽ കിംഗ് അബ്ദുല്ല പരിസ്ഥിതി പാർക്കിലും കിംഗ് അബ്ദുല്ല റോഡിലും വൈകിട്ട് 5.15 നും ഹഫർ അൽബാത്തിനിൽ ഹലാ സെന്ററിനു സമീപം പ്രിൻസ് നായിഫ് റോഡിലും കിംഗ് സൗദ് വ്യോമത്താവളത്തിലും 29 ന് വൈകിട്ട് 4.45 നും വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പതിനാലു നഗരങ്ങളിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം പറഞ്ഞു.

Post a Comment

0 Comments