Ticker

6/recent/ticker-posts

Header Ads Widget

എഞ്ചിനിയറിങ് എൻട്രൻസ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് വിശ്വനാഥ് വിനോദ്, രണ്ടാം റാങ്ക് തോമസ് ബിജു

തിരുവനന്തപുരം: കേരളാ എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു. മന്ത്രി ആര്‍ ബിന്ദുവാണ് റാങ്ക് പട്ടിക പ്രഖ്യാപിച്ചത്. ഇടുക്കി അണക്കര സ്വദേശി വിശ്വനാഥ് വിനോദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജു രണ്ടാം റാങ്കും കൊല്ലം സ്വദേശി നവ്ജ്യോത് ബി കൃഷ്ണൻ മൂന്നാം റാങ്കും തൃശൂർ സ്വദേശി ആൻ മേരി നാലാം റാങ്കും നേടി. 77005 പേർ പരീക്ഷ എഴുതിയതിൽ 58570 പേർ യോഗ്യത നേടി. 50858 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. റാങ്ക് ലിസ്റ്റ് പ്രഖ്യാപനത്തിന് ശേഷം റാങ്കു ജേതാക്കളെ മന്ത്രി ആർ.ബിന്ദു ടെലഫോണിൽ അഭിനന്ദനം അറിയിച്ചു.

ആദ്യ 100 റാങ്ക് നേടിയവരിൽ 81 പേർ ആൺകുട്ടികളും 19 പേർ പെൺകുട്ടികളുമാണ്. എറണാകുളത്ത് നിന്ന് 21 പേരും തിരുവനന്തപുരത്തു നിന്നും 18 പേരും തൃശൂരിൽ നിന്ന് 12 പേരും ആദ്യ നൂറ് റാങ്കിൽ ഇടം നേടി. ജൂലൈ 4 നാണ് എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷ നടന്നത്. കൂടാതെ, പരീക്ഷയുടെ ഉത്തരസൂചികകൾ അതേ ദിവസം തന്നെ പുറത്തിറക്കിയിരുന്നു. ആഗസ്റ്റിലാണ് പരീക്ഷഫലം പ്രഖ്യാപിച്ചത്.

Post a Comment

0 Comments