Ticker

6/recent/ticker-posts

Header Ads Widget

UPSC recruitment 2022 : യുപിഎസ്‍സി റിക്രൂട്ട്മെന്റ്: 19 ഒഴിവുകളെക്കുറിച്ചറിയാം;അവസാന തീയതി സെപ്റ്റംബർ 16

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സയന്റിസ്റ്റ് 'ബി' (ഫോറൻസിക് സൈക്കോളജി), റീഹാബിലിറ്റേഷൻ ഓഫീസർ, മറ്റ് തസ്തികകളിലേക്ക് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് upsconline.nic.in, upsc.gov.in എന്നിവ സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷകർക്ക് സെപ്റ്റംബർ 15 നകം അപേക്ഷ സമർപ്പിക്കണം. അതേസമയം, പൂർണ്ണമായി സമർപ്പിച്ച ഓൺലൈൻ അപേക്ഷ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 16 വരെയാണ്. ആകെ 19 ഒഴിവുകളാണുള്ളത്. 

ആന്ത്രോപോളജിസ്റ്റ് (കൾച്ചറൽ ആന്ത്രോപോളജി ഡിവിഷൻ): 1,അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-: 4, സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സയന്റിസ്റ്റ് ‘ബി’ : 1, സയന്റിസ്റ്റ് 'ബി' (ഫോറൻസിക് ഇലക്ട്രോണിക്സ്): 3, സയന്റിസ്റ്റ് 'ബി' (ഫോറൻസിക് സൈക്കോളജി): 3, റിഹാബിലിറ്റേഷൻ ഓഫീസർ: 4, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ/റീജിയണൽ ഡയറക്ടർ: 3 എന്നിങ്ങനെയാണ് തസ്തികകളെക്കുറിച്ചുള്ള വിശദാംശങ്ങൾ. 

ഉദ്യോഗാർത്ഥികൾ 25/- (ഇരുപത്തിയഞ്ച് രൂപ) ഒന്നുകിൽ എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ പണമായി അയച്ചോ അല്ലെങ്കിൽ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ മാത്രം അപേക്ഷ ഫീസടക്കേണ്ടതാണ്. SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല.  

ദേശീയ ജല പുരസ്‌കാരത്തിനുള്ള അപേക്ഷ 
 
കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിന് കീഴിലെ ജലവിഭവ വകുപ്പ്, നദീ വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് എന്നിവ നല്‍കുന്ന നാലാമത് ദേശീയ ജല പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, സ്‌കൂള്‍, വ്യവസായസ്ഥാപനം, സര്‍ക്കാരിതര സംഘടന, ജല ഉപഭോക്തൃ സംഘടനകള്‍ തുടങ്ങി ജല സംരക്ഷണം, പരിപാലനം എന്നീ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. എല്ലാ വിഭാഗങ്ങളിലും വിജയികള്‍ക്ക് ട്രോഫിയും പ്രശസ്തി പത്രവും ക്യാഷ് പ്രൈസും നല്‍കും. ഒന്ന്, രണ്ട്, മൂന്ന് റാങ്ക് ജേതാക്കള്‍ക്ക് യഥാക്രമം രണ്ടു ലക്ഷം, 1.5 ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്. 2018 മുതലാണ് ദേശീയ ജല പുരസ്‌കാരം നല്‍കി തുടങ്ങിയത്. അപേക്ഷകള്‍ ഓണ്‍ലൈനായി www.awards.gov.in എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://bit.ly/3AFJWL7 വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 15.

കാലിക്കട്ട് സർവ്വകലാശാലയിൽ എം.എഡ്. അലോട്ട്‌മെന്റ്, ബിരുദ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ്.
കാലിക്കറ്റ് സര്‍വകലാശാലാ എം.എഡ്. പ്രവേശനത്തിന്റെ ട്രെയിനിംഗ് കോളേജുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റും സര്‍വകലാശാലാ പഠനവിഭാഗത്തിലേക്കുള്ള റാങ്ക് ലിസ്റ്റും പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ സപ്തംബര്‍ 3-ന് മുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ നിന്ന് പുറത്താവുകയും ചെയ്യും. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. ട്രെയ്‌നിംഗ് കോളേജുകളിലേക്കുള്ള രണ്ടാം അലോട്ട്‌മെന്റ് സപ്തംബര്‍ 6-ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.

ബിരുദ പ്രവേശനം - സപ്ലിമെന്ററി അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ മൂന്നാം അലോട്ട്‌മെന്റ് ബിരുദ പ്രവേശനത്തിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ ഉണ്ടാകും. സ്വാശ്രയ കോഴ്‌സുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ നികത്തുന്നതിനായി അതത് കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റില്‍ നിന്നും കോളേജുകള്‍ മുന്‍ഗണനാക്രമത്തില്‍ നേരിട്ട് പ്രവേശനം നല്‍കും. സപ്തംബര്‍ 3 മുതല്‍ 6-ന് 5 മണി വരെ തിരുത്തലുകള്‍ക്ക് അവസരമുണ്ട്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

വനിതാ ഇൻസ്ട്രക്ടർ നിയമനം
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വർഷം നടപ്പിലാക്കിയ 'യെസ് അയാം' പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമപഞ്ചായത്തുകളിൽ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്നസ് സെന്ററിലേക്ക് (ജിം) താൽക്കാലികമായി 2 വനിതാ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അതത് ഗ്രാമ പഞ്ചായത്തുകളിൽ ഉളളവർക്ക് മുൻഗണന. യോഗ്യത എം.പി.എഡ്/ബി.പി.എഡ്/ ഗവ. അംഗീകൃത ഫിറ്റ്നസ് ട്രെയിനർ സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവർ/ ആരോഗ്യവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിവേഴ്സിറ്റി തലത്തിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ കഴിഞ്ഞവർ എന്നിവർക്ക് മുൻഗണന. വയസ് 25-40. അപേക്ഷകൾ സെപ്റ്റംബർ 5ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. ഫോൺ- 0495 2260272.

അപേക്ഷ ക്ഷണിച്ചു
ഐ.സി.ഡി.എസ് കോഴിക്കോട് റൂറൽ കാര്യാലയ പരിധിയിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തിലേക്കും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലേക്കും അങ്കണവാടി വർക്കറുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 18 നും 46 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 25.

Post a Comment

0 Comments