ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ് നടക്കുന്ന കാലയളവിൽ സെൻട്രൽ ദോഹയിൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് ഖത്തർ അധികൃതർ അറിയിപ്പ് നൽകി. ലോകകപ്പ് വേളയിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളുടെ ലഭ്യത, പ്രവർത്തനക്രമം എന്നിവ അറിയിക്കുന്നതിനായി സുപ്രീം കമ്മിറ്റി, ഖത്തർ ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തർ റെയിൽ, മൊവാസലാത്, പബ്ലിക് വർക്സ് അതോറിറ്റി എന്നിവർ ചേർന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.
https://www.qatar2022.qa/en/getting-around/central-doha എന്ന വിലാസത്തിൽ ഈ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 2022 നവംബർ 1 മുതൽ ഡിസംബർ 19 വരെ ദോഹ കോർണിഷിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
ഈ കാലയളവിൽ ദോഹ കോർണിഷിലേക്ക് കാൽനട യാത്രികർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്.
ആഷ്‌ഗാൽ ടവർ.
അൽ ബിദ്‌ദാ പാർക്ക്.
ഖലീഫ ടെന്നീസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സ്.
സൂഖ് വാഖിഫ്.
MIA പാർക്ക്.
ഫിഫ ലോകകപ്പ് 2022: ദോഹ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണിവരെയാക്കി പുനഃക്രമീകരിക്കും
ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ മെട്രോയുടെ സേവനങ്ങൾ ദിനവും പുലർച്ചെ 3 വരെ ലഭിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കെഎംസിസി പ്രിവിലേജ് കാര്‍ഡ്; പ്രത്യേക ആനുകൂല്യങ്ങളുമായി ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍.
കെഎംസിസി അംഗങ്ങള്‍ക്ക് പ്രത്യേക ചികിത്സാ ആനുകൂല്യങ്ങള്‍ ഒരുക്കി ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍. കെഎംസിസി പ്രിവിലേജ് കാര്‍ഡ് ഉടമകള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന് 30ഖത്തര്‍ റിയാല്‍ ഫീസ് മതി. ഒപ്പം ഇന്‍വെസ്റ്റിഗേഷന്‍, ഇന്‍ജെക്ഷന്‍, പ്രൊസീജിയേഴ്സ് എന്നിവയ്ക്ക് 30 ശതമാനം ഫീസിളവും ലഭിക്കും.
ഡെന്റല്‍, പീഡിയാട്രിക്, ഗൈനക്ക്, ഡെര്‍മ വിഭാഗങ്ങളില്‍ ഫീസിളവോടെ മാസത്തില്‍ രണ്ട് തവണ ഡോക്ടറെ കാണാം. ദന്തരോഗം, ചര്‍മ രോഗം എന്നിവയുടെ ചികിത്സയ്ക്ക് 25 ശതമാനം ഇളവും ലഭിക്കും.
0 Comments